flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Sunday, September 20, 2015

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..


അരുവിത്തുറ : ഛായാഗ്രഹണത്തില്‍ താത്പ്പര്യമുള്ളവര്‍ക്കായി ഒരു ദ്വിദിന ശില്‍പ്പശാല ഒരുങ്ങുന്നു. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29, 30 തീയതികളിലാണ് ശില്‍പ്പശാല നടക്കുന്നത്. 

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 9656 6153 38

Friday, September 18, 2015

സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് പൂഞ്ഞാറില്‍ തുടക്കം..

     പൂഞ്ഞാര്‍ : വോളിബോള്‍ രംഗത്തെ കൊച്ചുപ്രതിഭകളുടെ പ്രകടനം കാണാന്‍ കായികപ്രേമികള്‍ ഇനി പൂഞ്ഞാറിലേയ്ക്ക് ഒഴുകിയെത്തും. പൂഞ്ഞാര്‍ ന്യൂസിറ്റിസണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 6 മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് 3 മണിമുതലുമാണ് മത്സരങ്ങള്‍ നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, റഫറിമാര്‍, ടീം പരിശീലകര്‍, രക്ഷിതാക്കള്‍, കാണികള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഈ ദിവസങ്ങളില്‍ പൂഞ്ഞാറിലെത്തും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ സെന്റ് ആന്റണീസ് സ്കൂളിലാണ് ഒരുക്കിയിരിക്കുന്നത്. 
      ഇന്ന് (സെപ്റ്റംബര്‍ 18, വെള്ളി) വൈകിട്ട് അഞ്ചുമണിയ്ക്ക് പൂഞ്ഞാര്‍ ടൗണില്‍നിന്ന് സെന്റ് ആന്റണീസ് സ്കൂള്‍ സ്റ്റേഡിയത്തിലേയ്ക്ക് മാര്‍ച്ച്പാസ്റ്റ് നടക്കും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജ്  MLA ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം മാണി സി. കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 21-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആന്റോ ആന്റണി MP വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മത്സരങ്ങളുടെ സമയക്രമം അടക്കമുള്ള വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.