flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Thursday, July 21, 2016

വിദ്യാരംഗം കലാസാഹിത്യവേദി ഈരാറ്റുപേട്ട ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 30-ന്..

ഈരാറ്റുപേട്ട : ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം  ജൂലൈ 30, ശനിയാഴ്ച്ച പൂഞ്ഞാര്‍ ഗവ. എല്‍.പി. സ്കൂളില്‍വച്ച് (പനച്ചികപ്പാറ) നടക്കും. രാവിലെ പത്തിന് പൊതുയോഗം ആരംഭിക്കും. നേരത്തെ ജൂലൈ 23- നായിരുന്നു പരിപാടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. തീയതി മാറിയെങ്കിലും സ്ഥലത്തിനോ സമയക്രമീകരണങ്ങള്‍ക്കോ മാറ്റമില്ലെന്ന് കണ്‍വീനര്‍ അറിയിച്ചു.