Monday, March 30, 2020

കോവിഡ് 19 ബോധവത്ക്കരണത്തിനായി FEFKA ഒരുക്കിയ 9 സൂപ്പര്‍ ഷോര്‍ട്ട് ഫിലിമുകള്‍..

"അമാനുഷികമായ കാര്യങ്ങളല്ല.., മാനുഷികമായ ചെറിയകാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളാണ് സൂപ്പര്‍ ഹീറോസ്.."

     കോവിഡ് 19 ബോധവത്ക്കരണത്തിനായി FEFKA (Film Employees Federation of Kerala) ഒരുക്കിയ 9 ഷോര്‍ട്ട് ഫിലിമുകള്‍.. 9 സൂപ്പര്‍ ഹീറോകളെ പരിചയപ്പെടുത്തുന്ന, ഒരുമിനിട്ടില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രങ്ങള്‍ സൂപ്പര്‍.. കണ്ടുനോക്കൂ..

 ഫിലിം 1 - സൂപ്പര്‍മാന്‍ ഷാജി


 ഫിലിം 2 - വണ്ടര്‍ഗേള്‍ സാറ


ഫിലിം 3 - സൂപ്പര്‍മാന്‍ അന്തോണി


 ഫിലിം 4 - സൂപ്പര്‍ഹീറോ സുനി


 ഫിലിം 5 - വണ്ടര്‍വുമണ്‍ വിദ്യ


 ഫിലിം 6 - സൂപ്പര്‍മാന്‍ സുബൈര്‍


 ഫിലിം 7 - വണ്ടര്‍വുമണ്‍ വനജ


ഫിലിം 8 - സൂപ്പര്‍മാന്‍ സദാനന്ദന്‍


ഫിലിം 9 - വീട്ടിലിരിക്കുന്ന സൂപ്പര്‍ ഹീറോസ്

Saturday, March 28, 2020

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 'കമ്യൂണിറ്റി കിച്ചൺ' സെന്റ് ആന്റണീസ് സ്കൂളിൽ ആരംഭിച്ചു..

പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിൽ ആരംഭിച്ച, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചൺ, സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടുശ്ശേരി സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു. റ്റി.എൻ. വിനോദ്, ജോഷി മാത്യു, ബിന്ദു സുരേന്ദ്രൻ, അനിൽകുമാർ മഞ്ഞപ്ലാക്കൽ തുടങ്ങിയവർ സമീപം.
        പൂഞ്ഞാർ : തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചൺ, പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. സമൂഹ അടുക്കളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ T.N. വിനോദ്, വാർഡ് മെമ്പർ അനിൽ കുമാർ M.K., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു  സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി, അസി. സെക്രട്ടറി സുരേഷ് സാമുവൽ, ഹെഡ് ക്ലാർക്ക് ജോഷി മാത്യു, അകൗണ്ടന്റ് ഷിനു ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ - CDS അംഗങ്ങളാണ് കമ്യൂണിറ്റി കിച്ചണിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.

ഉച്ചഭക്ഷണം ആവശ്യമുള്ളവർ ചുവടെയുള്ള നമ്പരുകളിൽ വിളിക്കുക.
9747493724 (രാധാ രവി), 
8304024162 (ലൈസമ്മ മണി)


   ഉച്ചക്ക് 12.30 മുതൽ ഭക്ഷണ പൊതികൾ ലഭിച്ചു തുടങ്ങും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 25 രൂപ നിരക്കിലുമാണ് ഉച്ചഭക്ഷണം നൽകുക. പാത്രം കൊണ്ടുവരുന്നവരിൽനിന്ന് 20 രൂപയേ ഈടാക്കൂ. വാർഡ് മെമ്പർമാരുമായോ കുടുംബശ്രീ-CDS അംഗങ്ങളുമായോ ഫോണിൽ ബന്ധപ്പെട്ടും ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ ഭക്ഷണ പൊതികൾ ആവശ്യമായി വരുന്നവർ, രാവിലെ 9-നു മുൻപുതന്നെ എണ്ണം അറിയിക്കേണ്ടതാണ്.



വാർഡ് മെമ്പർമാരുടെ 
ഫോൺ നമ്പരുകൾ
Ward 1 - Tessy Biju - 9539093647
Ward 2 - Bindu Surendran - 9495847565
Ward 3 - Shiny Santhosh - 9048641233
Ward 4 - Jissoy Thomas- 9446197423
Ward 5 - T.N. Vinod - 919961020794
Ward 6 - Saji Siby - 9447756703
Ward 7 - Satheesh V.S. - 9961404424
Ward 8 - Geetha Raveendran - 9495344611
Ward 9 - Minimol Biju - 9744388686
Ward 10 - Reji Shaji - 9048759690
Ward 11 - Beena Benny - 9946808067
Ward 12 - T.S. Snehadhanan - 9447910914
Ward 13 - Anilkumar Manjaplackal - 9447599761
Ward 14 - Nirmala Mohanan (President) - 8281593069





കോവിഡ്-19 പ്രതിരോധം: ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 'ബ്രേക്ക് കൊറോണ'


        കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങളും ഉത്പന്നങ്ങളും സമർപ്പിക്കാൻ 'ബ്രേക്ക് കൊറോണ' പദ്ധതിയുമായി സർക്കാർ. ഇവ സമർപ്പിക്കുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻ breakcorona.in എന്ന വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻ.ജി.ഒ., പൊതുജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.
        ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹരോഗബാധ തടയൽ, മാസ്‌കുകളും കൈയുറകളും ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ, ലോക് ഡൗൺ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാൽ പ്രയോഗക്ഷമമായ പദ്ധതികൾ വെബ്‌സൈറ്റിലൂടെ സർപ്പിക്കാം. വിദഗ്ധരുടെ പാനൽ ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
        ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടേയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണമുണ്ട്.
(വിവരങ്ങൾക്ക് കടപ്പാട് - GoK Direct Mobile Ap.)


മദ്യാസക്തി - കൗൺസിലിങ്ങ്, വൈദ്യസഹായം..

        മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകൾ തോറുമുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി-അഡിക്ഷൻ ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. കൗൺസിലിങ്ങിനായി വിളിക്കുക. 
ടോൾ ഫ്രീ നമ്പർ 14405,
ദക്ഷിണ മേഖല- 9400022100, 9400033100,
മധ്യ മേഖല- 9188520198, 9188520199,
ഉത്തരമേഖല- 9188468494, 9188458494
(വിവരങ്ങൾക്ക് കടപ്പാട് - GoK Direct Mobile Ap.)

ചുവടെയുള്ള പോസ്റ്ററുകളും ശ്രദ്ധിക്കുക..

Tuesday, March 24, 2020

കോവിഡ് 19 രോഗത്തിനെതിരെയുള്ള ബോധവത്ക്കരണ വീഡിയോകളില്‍ ശ്രദ്ധേയമായ ചിലത്..

ലോകമെങ്ങും ഇത്ര ഭീകരമായി പടരുന്ന കൊറോണ വൈറസിനെ വെറും സോപ്പുകൊണ്ട് നശിപ്പിക്കാനാകുമോ എന്നു സംശയിക്കുന്നവര്‍ ഈ വീഡിയോ കാണുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാല്‍ കൊറോണ വൈറസ് എങ്ങിനെ ഇല്ലാതാകുന്നു എന്ന് ഇവിടെ വിശദീകരിക്കുന്നു..


കൊറോണ വൈറസ് ബാധക്കെതിരെ, സോപ്പ് ഉപയോഗിച്ച് കൈകഴുകുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങളുമായി കേരള പോലീസ് തയ്യാറാക്കിയ രസകരവും വിജ്ഞാനപ്രദവുമായ ഷോര്‍ട്ട് ഫിലിം..
 

കൈ കഴുകേണ്ടത് എങ്ങിനെയെന്ന് ഡാന്‍സും പാട്ടുമായി വിശദീകരിക്കുന്ന കേരള സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഈ വീഡിയോ ഇന്ത്യക്കു വെളിയിലും വൈറലായിരുന്നു..


കോവിഡ് രോഗബാധ സംശയിക്കുന്നവരും വിദേശത്തുനിന്ന് എത്തുന്നവരും എടുക്കേണ്ട കരുതലിനെക്കുറിച്ച് കേരള ഹെല്‍ത്ത് ടീം (ആരോഗ്യ മന്ത്രാലയം) തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം.
 

കോവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വീടുകളിലേക്ക് ഒതുങ്ങുമ്പോള്‍ പ്രകൃതി അതിന്റെ താളം വീണ്ടെടുക്കുകയാണ്. wionews വാര്‍ത്ത..


എട്ടു സ്റ്റെപ്പുകളില്‍ കൃത്യമായി കൈ കഴുകിയില്ലെങ്കില്‍ കൈപ്പത്തിലെ അണുക്കള്‍ പൂര്‍ണ്ണമായി നശിക്കില്ല എന്നു മനസിലാക്കാന്‍ ഇതിലും നല്ലൊരു വീഡിയോ കാണില്ല. ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലെങ്കിലും എല്ലാവര്‍ക്കും എളുപ്പം മനസിലാകും. ലോകം മുഴുവന്‍ വൈറലായ വീഡിയോ.


Friday, March 20, 2020

പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാസ്ക്,സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു..


      പൂഞ്ഞാര്‍ : മാസ്കിനും സാനിറ്റൈസറിനും ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി, ഉയര്‍ന്ന ഗുണനിലവാരമുള്ള മാസ്കും സാനിറ്റൈസറും  പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ചുതുടങ്ങി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കമ്പോളവിലയുടെ പത്തിലൊന്ന് തുകയ്ക്ക് ഇവ വിതരണം ചെയ്യും. 
        പ്രോജക്ടിന്റെ ഉദ്ഘാടന കര്‍മ്മം പി.സി. ജോര്‍ജ്ജ്  MLA നിര്‍വ്വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
        കടകളില്‍ ഇപ്പോള്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുന്ന മാസ്കുകളും സാനിറ്റൈസറുകളും തുച്ഛമായ നിരക്കില്‍ ലഭിക്കുവാന്‍ സാഹചര്യമൊരുക്കിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജു സെബാസ്റ്റ്യനെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ച എം.എല്‍.എ., ഈ പ്രവര്‍ത്തനം മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.

Thursday, March 19, 2020

കോവിഡ് -19 : ഔദ്യോഗിക സന്ദേശങ്ങൾ മൊബൈലിൽ SMS ആയി ലഭിക്കാൻ..


        കോവിഡ് -19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാകുന്നു. അതിനായി  8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ അടിച്ച് ഐ. പി. ആർ. ഡിയുടെ SMS അലേർട്ട് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനു ശേഷം പ്രസ്തുത സർവീസിൽ നിന്നും രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്ഡേറ്റുകളും SMS ആയി ലഭിക്കുന്നതായിരിക്കും. ആധികാരികമായ വിവരങ്ങൾ ലഭിക്കാനും, വ്യാജ വർത്തകളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങാം. 

Kerala Government's Information & Public Relations Department has launched an SMS alert system for creating awareness on COVID-19. Give a missed call at 830 220 1133 and register your number. Then you will start receiving relevant information and updates on the outbreak. Please avail of this service to get authentic and official information, and not to get misguided by rumours and fake news.

Tuesday, March 17, 2020

കോവിഡ് 19 - കൊറോണ വൈറസിനെ തുരത്താൻ കൈ കഴുകുന്ന വിധം.. (ബ്രേക്ക് ദി ചെയിൻ)

         നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകേശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.
      വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുമുണ്ട്.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.


Sunday, March 15, 2020

കൊറോണ വൈറസ് - 'ആശങ്കയല്ല വേണ്ടത്.. ജാഗ്രതയോടുകൂടിയ പ്രതിരോധമാണ്..'

        കോവിഡ് - 19 മഹാമാരിയെ നേരിടുവാൻ നമ്മുടെ നാട്ടിലും അതിശക്തമായ പ്രതിരോധ പരിപാടികൾ നടപ്പിലാക്കി വരികയാണല്ലോ. പക്ഷേ, ദൗർഭാഗ്യമെന്നു പറയട്ടെ, ശാസ്ത്രീയമല്ലാത്ത പല അറിയിപ്പുകളും തെറ്റിധാരണ പരത്തുന്ന വാർത്തകളും സോഷ്യൽ മീഡിയായിലൂടെയും അല്ലാതെയും പടരുന്നുണ്ട്. ഗവൺമെന്റിന്റെ / ആരോഗ്യവകുപ്പിന്റെ അറിയിപ്പുകളാണ് നമ്മള്‍ പിന്തുടരേണ്ടത്. (www.dhs.kerala.gov.in എന്ന വെബ്സൈറ്റ് ഉദാഹരണം.)
ഇതിനായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന്  GoK Direct ആപ്പ് ഡൗൺലോഡ് ചെയ്യാം.
         ഈ ദിവസങ്ങളിൽ വിവിധ ഗവൺമെന്റ് വകുപ്പുകൾ നൽകിയ ഔദ്യോഗിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അന്റോണിയൻ നല്ലപാഠം ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശേഖരിച്ച് ക്രോഡീകരിച്ച  ഈ വിവരങ്ങൾ, ഗവൺമെന്റിന്റെ പുതിയ അറിയിപ്പുകൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യുവാന്‍ ശ്രമിക്കുന്നതുമാണ്..


തുടർന്ന് വായിക്കുവാനായി ചുവടെയുള്ള Read more >> -ൽ ക്ലിക്ക് ചെയ്യുക..

Saturday, March 14, 2020

കോവിഡ് - 19 : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്..



പൂഞ്ഞാറിൽ എത്തിച്ചേരുന്ന എല്ലാവർക്കും സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കുവാനുള്ള ക്രമീകരണങ്ങൾ  ടൗൺ ബസ്റ്റാന്റിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. 'ബ്രേക്ക് ദി ചെയിനിൽ ' പങ്കാളിയായി കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ നമുക്കും പോരാടാം..