Monday, September 21, 2020

പൂഞ്ഞാറിൽ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തി തുടങ്ങി..

(കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm)

പൂഞ്ഞാർ (21/09/20) : ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെളളപ്പൊക്ക ഭീക്ഷണി നേരിടുവാനായി, കിഴക്കൻ മേഖലയിലെ മഴ - ജലനിരപ്പ് വിവരങ്ങൾ, മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ 'സേവ് മീനച്ചിലാർ ' ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്. പൂഞ്ഞാറിലെ വിവരങ്ങൾ നൽകാനുള്ള ചുമതല പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ Antonian Club ഏറ്റെടുത്ത് നിർവ്വഹിക്കുകയാണ്. മഴമാപിനി ഉപയോഗിച്ച് ഓരോ 12 മണിക്കൂറിലും ചെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm ആണ്. വിശദ വിവരങ്ങൾ ചുവടെ..

Poonjar - 21/09/20, തിങ്കൾ, 7.45 am
ഇടവിട്ടു മാത്രം ശക്തമായ മഴ. അല്ലാത്തപ്പോൾ ചെറിയ മഴയോ തൂളലോ. ഇടക്ക് ചിലപ്പോൾ ചെറുതായി തെളിയും. ഉടൻ ഇരുണ്ടുമൂടി മഴയും എത്തും. ഇതാണ് കഴിഞ്ഞ 2 ദിവസമായി പൂഞ്ഞാറിലെ അവസ്ഥ. ഇങ്ങനെ മഴ പെയ്യുമ്പോൾ സ്വോഭാവികമായി എത്തുന്ന വെള്ളമേ മീനച്ചിലാറ്റിൽ ഉള്ളൂ. ഇപ്പോൾ പേടിക്കേണ്ട അവസ്ഥ ഒന്നുമില്ല. ഈ സമയത്തും (21/09/20, 7.45 am) മേൽ പറഞ്ഞ രീതിയിൽതന്നെ മഴ തുടരുന്നു.

കഴിഞ്ഞ 2 ദിവസത്തെ മഴ അളവ്
സെപ്റ്റംബർ 19, ശനി, 6 am - 6 pm  : 28.8 mm
സെപ്റ്റംബർ 19, ശനി, 6 pm - സെപ്റ്റംബർ 20, ഞായർ, 6 am : 9.2 mm
സെപ്റ്റംബർ 20, ഞായർ, 6 am - 6 pm  : 14.2 mm
സെപ്റ്റംബർ 20, ഞായർ, 6 pm - സെപ്റ്റംബർ 21, തിങ്കൾ, 6 am : 13.8 mm

കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത ആകെ മഴയുടെ അളവ് : 66 mm

Saturday, September 19, 2020

ജെയ്മോന്റെ നക്ഷത്രം ലോകം കീഴടക്കുന്നു..

     പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ ഓഫീസ് സ്റ്റാഫായ ജെയ്മോൻ നിർമ്മിച്ച ക്രിസ്മസ് സ്റ്റാർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് നക്ഷത്രത്തിനുള്ള ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിന്റെയും അംഗീകാരം കരസ്ഥമാക്കി. 108.9 അടി ഉയരമുള്ള നക്ഷത്രം കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ 2019 ഡിസംബർ മാസമാണ് ഉയർത്തിയത്. ജി.ഐ. പൈപ്പും ക്ലോത്ത് ഫ്ലെക്സും ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ നക്ഷത്രത്തിന് മൂന്നര ലക്ഷം രൂപയോളം ചെലവ് വന്നു. എർണാകുളത്തുനിന്ന് മൂന്ന് ക്രെയിനുകൾ എത്തിച്ചാണ് നക്ഷത്രം ഉയർത്തുകയും പിന്നീട് താഴ്ത്തുകയും ചെയ്തത്. 

        പൂഴിക്കോൽ ദേവാലയ അങ്കണത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. ജെയ്മോന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പുരസ്കാരം കൈമാറി.

ഫാ.തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഫാ. സ്കറിയ മോടിയിൽ, ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു കുന്നേൽ, പഞ്ചായത്തംഗങ്ങളായ ജെസ്സി ലൂക്കോസ്, ബിജു കുര്യൻ, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, മുൻ പ്രിൻസിപ്പാൾ എ. ജെ. ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ജോസ് ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

        അറുന്നൂറ്റിമംഗലം കൊല്ലംക്കുഴിയിൽ പരേതരായ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായ ജയ്മോൻ ചെറുപ്പം മുതൽ തന്നെ നിരവധി കലാശില്പങ്ങളും കൗതുക വസ്തുക്കളും നിർമ്മിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. ഭാര്യ ജിൻസി. മകൻ സാം ക്രിസ്റ്റി ജെ.കെ.



Friday, September 18, 2020

കോവിഡ്കാലത്തും സേവന പ്രവർത്തനങ്ങളിൽ സജീവമായി പൂഞ്ഞാറിലെ യുവജനങ്ങൾ..

പൂഞ്ഞാർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ പൂഞ്ഞാറിലെ എസ്.എം.വൈ.എം. (സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്) പ്രവർത്തകർ തങ്ങളുടെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായിരിക്കുകയാണ്. മരണത്തെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച പൂഞ്ഞാർ നിവാസിയുടെ സംസ്കാര ശുശ്രൂഷകളിൽ സഹകരിച്ചത് അവയിൽ ഒന്നു മാത്രം.
 
      കേരളത്തിൽ കോവിഡ് രോഗബാധ തുടങ്ങുന്ന സമയത്തു തന്നെ സെമിനാർ ഉൾപ്പെടെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഇവർ രംഗത്തെത്തിയിരുന്നു. പൂഞ്ഞാർ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് പ്രദേശത്തെ ആളുകൾക്കായി പ്രതിരോധ മരുന്ന് വിതരണം നടത്തി. പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനാംഗങ്ങൾക്കും സൗജന്യമായും പൊതുജനങ്ങൾക്ക്  മിതമായ നിരക്കിലും  രണ്ടായിരത്തിൽപരം മാസ്കുകളാണ് ഇവർ നിർമ്മിച്ചു നൽകിയത്. ഇതു കൂടാതെ, ഹാൻഡ് വാഷും ലോഷനും നിർമ്മിച്ച് വിതരണം ചെയ്തിരുന്നു.
 
     ഓണാഘോഷത്തിനായി കരുതിയ തുക മണിയംകുളം രക്ഷാഭവനിലെ അന്തേവാസികൾക്കായി നൽകിയ എസ്.എം.വൈ.എം. പ്രവർത്തകർ, സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു. സപ്ലൈക്കോയിൽ നിന്ന് കിറ്റുകൾ പൂഞ്ഞാർ തെക്കേക്കരയിലെ വിവിധ റേഷൻ കടകളിൽ എത്തിച്ചു നൽകിയത് ഇവരാണ്. കോവിഡ് ഭീതിമൂലം രക്തദാനം വളരെ കുറഞ്ഞപ്പോൾ, പാലാ പ്രദേശത്തെ ബ്ലഡ് ബാങ്കുകളിൽ രക്തം ദാനം ചെയ്യാൻ പൂഞ്ഞാറിൽ നിന്ന് യുവജനങ്ങൾ എത്തി.
 
      കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, വിവിധ സംഘടനകളുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും വൃക്ഷത്തൈകളുടെയും വിതരണം നടത്തുകയും, പ്രകൃതിക്ഷോഭത്താലും രോഗത്താലും ദുരിതമനുഭവിച്ച ചെല്ലാനം നിവാസികൾക്ക് സഹായമെത്തിക്കുകയും ചെയ്തു. കോവിഡ് ഭീതിമൂലം ഉണ്ടാകാവുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഓൺലൈനിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കാനും ഇവർ മറന്നില്ല.
 
      എസ്.എം.വൈ.എം. പൂഞ്ഞാർ മേഖലാ ഡയറക്ടർ ഫാ. ജോൺ കുറ്റാരപ്പള്ളിൽ, വൈസ് ഡയറക്ടർ സി. ജോയ്സി എഫ്.സി.സി., യൂണിറ്റ് പ്രസിഡൻ്റുമാരായ റ്റിജോ വെള്ളേടത്ത്, ലിയാ ജോയി എന്നിവരുടെ നേതൃത്വത്തിൽ ഒരു പറ്റം യുവജനങ്ങളാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞ ഈ സേവന പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. ഇവർ നടത്തുന്ന കോവിഡ് പ്രതിരോധ മരുന്നുവിതരണത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് (സെപ്റ്റംബർ 18) പൂഞ്ഞാറിൽ നടക്കും.
                                    ഫയല്‍ ചിത്രം



പൂഞ്ഞാർ തെക്കേക്കരയിൽ ഇന്ന് ആൻ്റിജൻ ടെസ്റ്റ്..

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര PHC-യിൽ ഇന്ന് (സെപ്റ്റംബർ 18 )  കോവിഡ് രോഗനിർണ്ണയത്തിനായുള്ള ആൻ്റിജൻ പരിശോധന നടക്കും. രോഗം സ്ഥിരീകരിച്ചവരുമായി പ്രഥമ - ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നവർ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരും വിളിക്കുക.  ഫോൺ : 9539322314 . പരിശോധന ഇന്ന് രാവിലെ 11-ന് ആരംഭിക്കും. ബുക്ക് ചെയ്തവർക്കാണ് ഇന്ന് അവസരം നൽകുക. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവർക്ക്, ഇടമറുക്, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ ഉടൻ പരിശോധന നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സിൽബി ജോസഫ് അറിയിച്ചു. വാർഡ് മെമ്പർമാരെയോ പ്രദേശത്തെ ആശ വർക്കർമാരെയോ ഫോണിൽ ബന്ധപ്പെട്ടും പരിശോധനക്കായി ബുക്ക് ചെയ്യാം.

http://poonjarblog.blogspot.com

Monday, September 14, 2020

കണ്ടെയിൻമെൻ്റ് സോണിൽനിന്ന് ഒഴിവായെങ്കിലും ജാഗ്രത തുടരാം..


 #poonjartowncontainmentzone എന്ന ഹാഷ് ടാഗ് ഇനി ഉപയോഗിക്കാൻ ഇടവരാതിരിക്കട്ടെ. പൂഞ്ഞാർ തെക്കേക്കര ഒന്നാം വാർഡിനെ കണ്ടെയിൻമെൻ്റ് സോണിൽനിന്ന് ഒഴിവാക്കി. അലസത ഒട്ടും വേണ്ട. ജാഗ്രത തുടരാം. നമ്മുടെ നാടിൻ്റെ നന്മക്കായി..

Sunday, September 13, 2020

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം : ആദ്യ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.. നാളെ മുതൽ അഡ്മിഷൻ ആരംഭിക്കും..

HSCAP പോർട്ടലിൽ പ്രവേശിച്ച് Candidate Login നടത്തി അലോട്ട്മെന്റ്  ഫലം പരിശോധിക്കാം.


https://www.hscap.kerala.gov.in/


യൂസർ നെയ്മും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങൾക്ക് അഡ്മിഷൻ ലഭിച്ചോ എന്ന കാര്യവും, ലഭിച്ചെങ്കിൽ അഡ്മിഷൻ ഡേറ്റും ടൈമും ഉൾപ്പെടെ അവിടെ കാണാം. അതിനു ചുവടെയുള്ള First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അടുത്ത പേജിലെത്തി മറ്റ് വിശദ വിവരങ്ങൾ അറിയാം. അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൻ്റെ പേരും കോഴ്‌സ് ഡീറ്റെയിൽസും അവിടെയുണ്ട്. 

Print Allotment Slip -ൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കുള്ള അലോട്ട്മെൻ്റ് സ്ലിപ്പ് കാണാം. 


പ്രവേശന സമയത്ത് നൽകേണ്ട രേഖകൾ..

ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് (പ്രവേശനം ലഭിക്കുന്ന സ്കൂളിൽനിന്ന് അഡ്മിഷൻ സമയത്ത് ഇത് നൽകും, സ്വന്തമായി പ്രിൻ്റ് എടുക്കേണ്ട ആവശ്യമില്ല. ), SSLC മാർക്ക് ലിസ്റ്റിൻ്റെ കോപ്പി, TC, സ്വഭാവ സർട്ടിഫിക്കറ്റ്,  പ്രത്യേക ബോണസ് പോയിൻ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് സ്ലിപ്പിൽ ലഭ്യമാണ്. 


താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനം നേടുമ്പോൾ ഫീസ് അടക്കേണ്ടതില്ല. പക്ഷേ, സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം. 


പ്രത്യേകം ശ്രദ്ധിക്കുക :

ഏതെങ്കിലും സ്കൂളിൽ മാനേജ്മെൻ്റ് ക്വോട്ടായിലോ കമ്മൂണിറ്റി ക്വോട്ടായിലോ പ്രവേശനം ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽപോലും, നിർബന്ധമായും ഇപ്പോഴുള്ള അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടണം. 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. 


ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ..

ഏകജാലക പ്രവേശന പ്രക്രിയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.


Saturday, September 12, 2020

പൂഞ്ഞാർ ടൗൺ വാർഡ് കണ്ടെയിൻമെൻ്റ് സോണായി തുടരുന്നു..


ഇന്ന് (12/09/2020) പൂഞ്ഞാർ ടൗണിലെ മെഡിക്കൽ സ്‌റ്റോർ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും സമ്പർക്ക രോഗവ്യാപന സാധ്യത വളരെ കുറവാണെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബർ 5-ന്, പൂഞ്ഞാർ ടൗൺ ഭാഗം കണ്ടെയിൻമെൻ്റ് സോൺ ആയതുമുതൽ സ്റ്റാഫ് അവധിയിൽ ആയിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഈ സ്റ്റാഫ് കഴിഞ്ഞ ഏഴു ദിവസവും കടയിൽ വന്നിട്ടില്ല എന്നതാണ്  സമ്പർക്ക രോഗവ്യാപന സാധ്യത കുറവാണെന്ന് കരുതപ്പെടാൻ കാരണം.

അതേസമയം, ടൗൺ വാർഡ് കണ്ടെയിൻമെൻ്റ് സോണായി തുടരുകയാണ്. പ്രദേശത്ത് കൂടുതൽ രോഗവ്യാപനം ഉണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച്ചയോടെ കണ്ടെയിൻമെൻ്റ് സോണിൽനിന്ന് ഒഴിവാക്കിയേക്കും.

Tuesday, September 8, 2020

കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകൾ നാളെ മുതൽ പൂഞ്ഞാർ ടൗൺ വാർഡിൽ..

പൂഞ്ഞാർ ടൗൺ ഒന്നാം വാർഡിൽ നാളെ മുതലുള്ള (സെപ്റ്റംബർ 9, ബുധൻ) ഇളവുകൾ : കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകൾ നാളെ മുതൽ പൂഞ്ഞാർ ടൗൺ വാർഡിൽ ഉണ്ടായിരിക്കും.  

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് (പലചരക്ക്, ബേക്കറി, പച്ചക്കറി, കോൾഡ് സ്റ്റോറേജ്,..) രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും. ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചകഴിഞ്ഞ് 2-ന് അടക്കും. 

എന്നാൽ, ഇളവുകൾ ഉണ്ടെങ്കിലും, കണ്ടെയിൽമെൻ്റ് സോണിൽ താമസിക്കുന്നവർ ആ ഭാഗത്തെ വോളണ്ടിയർമാരെ വിവരമറിയിച്ച്, അവർ മുഖേന മാത്രം, പണം നൽകി അവശ്യ സാധനങ്ങൾ വാങ്ങിക്കണമെന്നും കണ്ടെയ്ൻമെൻ്റ് സോണിൻ്റെ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടർ പ്രഖ്യാപിക്കുന്നതു വരെ എല്ലാവരും അവരുടെ വീടുകളിൽ കഴിയേണ്ടതാണെന്നും വാർഡുമെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടെസ്സി ബിജു അറിയിച്ചു. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല. 

ഒന്നാം വാർഡിലുള്ള ആർക്കെങ്കിലും അടിയന്തര സഹായം ആവശ്യമായി വന്നാൽ ചുവടെയുള്ള നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

9539093647

9656647851

8075499895

9497821900 

ഇന്ന് പൂഞ്ഞാർ ടൗണിൽ അണുനശീകരണം നടത്തിയിരുന്നു. അതേ സമയം, പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിനാൽ ജനങ്ങൾ വളരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

പൂഞ്ഞാർ PHC-യിൽ അടുത്ത ആൻ്റിജൻ ടെസ്റ്റിനായി ബുക്ക് ചെയ്യാം..


പൂഞ്ഞാർ തെക്കേക്കരയിൽ ആദ്യം ബുക്ക്‌ ചെയ്ത 100 പേർക്ക് ഇന്ന് ആന്റിജൻ പരിശോധന നടക്കുന്നു. അടുത്ത ടെസ്റ്റിനുള്ള ബുക്കിംഗ് തുടങ്ങി. അതാത് വാർഡിലെ ആശ വർക്കർമാരെ ഫോണിൽ വിളിച്ച്, പേരുനൽകി ബുക്ക്‌ ചെയ്യുക.

പഞ്ചായത്തിലെ 14 വാർഡുകളിലെയും ആശാവർക്കർമാരുടെ ഫോൺ നമ്പരുകൾ ചുവടെ നൽകുന്നു. 

1. മായാ ശശി - 9656647851

2. ഓമന ചന്ദ്രൻ - 90488 17610,

സരിത - 9747763798

3. കൊച്ചുത്രേസ്യ - 9497097682

4. ദീപ ജോണി - 9446955629

5. മിനി ബാബു - 9605107482

6. റ്റോണിയ - 7034052630

7. ആശ - 6238123887

8. ബിന്ദു - 9544332841

9. സാലി - 9388575068

10. ബീന - 9747765538

11. രാധ - 9744642008

12. ശകുന്തള - 9562188303

13. ലാലി - 9745390432

14. മഞ്ചു - 7559072384

Monday, September 7, 2020

കണ്ടെയ്ൻമെൻ്റ് സോൺ - പൂഞ്ഞാർ ടൗണിലെ ബസ് സ്റ്റോപ്പ് ക്രമീകരണം..


കണ്ടെയിൻമെൻ്റ് സോണിൽ ആയതിനാൽ പൂഞ്ഞാർ ബസ് സ്റ്റാൻഡ് അടച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽനിന്ന് വരുമ്പോൾ പൂഞ്ഞാർ സെൻ്റ് മേരീസ് ഇടവക പള്ളിയുടെ ഭാഗത്ത് ബസ്സുകൾ നിർത്തും. പെരിങ്ങുളം, അടിവാരം ബസുകൾക്ക് പിന്നെ സ്റ്റോപ്പുള്ളത് ജിജോ ഹോസ്പിറ്റലിന്റെ മുൻപിലാണ്. കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ ഭാഗങ്ങളിലേക്കുള്ള ബസുകൾക്ക് പൂഞ്ഞാർ പള്ളിവാതിൽ കഴിഞ്ഞാൽ ഈസ്റ്റ്‌ ബാങ്ക് ജംഗ്ഷനിൽ മാത്രമേ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. തിരിച്ചു പോകുമ്പോളും ഇതേ രീതിയിൽതന്നെയാണ് സ്റ്റോപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം വാർഡിലൂടെ പ്രധാന റോഡ് കടന്നു പോകുന്നത് പൂഞ്ഞാർ പള്ളിവാതിൽ മുതൽ പൂഞ്ഞാർ ടൗണിലെ പാലം വരെയാണ്.

ആൻ്റിജൻ ടെസ്റ്റിനായി ബുക്ക് ചെയ്യാം..



നാളെ (സെപ്റ്റംബർ 8) പൂഞ്ഞാർ തെക്കേക്കര PHC -യിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ, സമ്പർക്ക സാധ്യത സംശയിക്കുന്ന ആർക്കെങ്കിലും പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ 9656647851 എന്ന നമ്പറിൽ വിളിച്ച്‌ ബുക്ക്‌ ചെയ്യാവുന്നതാണ്‌.

Sunday, September 6, 2020

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ഒന്നാം വാർഡ് മെമ്പറുമായ ടെസ്സി ബിജു നൽകുന്ന അറിയിപ്പ് ശ്രദ്ധിക്കുക..

പ്രിയപ്പെട്ടവരെ, 

പൂഞ്ഞാർ ടൗൺ വാർഡിനെ  ജില്ലാ കലക്ടർ കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ പൂഞ്ഞാർ ടൗൺ പൂർണ്ണമായും അടച്ചിടുന്നതാണ്. ബുധനാഴ്ച മുതൽ ജില്ലാ കലക്ടർ നൽകിയിരിക്കുന്ന ഇളവുകൾ പ്രകാരം രാവിലെ 7 മണി മുതൽ 2 മണി വരെ അവശ്യ സർവ്വീസുകൾ അനുവദിക്കുന്നതാണ്. അടച്ചിട്ട റോഡുകളിൽ താമസിക്കുന്നവർ ആ ഭാഗത്തെ വോളണ്ടിയർമാരെ വിവരമറിയിച്ച് അവർ മുഖേന മാത്രം, പണം നൽകി അവശ്യ സാധനങ്ങൾ വാങ്ങാവുന്നതാണ്. കണ്ടെയ്ൻമെൻ്റ് സോണിൻ്റെ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടർ പ്രഖ്യാപിക്കുന്നതു വരെ എല്ലാവരും അവരുടെ വീടുകളിൽ കഴിയേണ്ടതാണ്. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല.

    നമ്മൾ എല്ലാവരും ഒത്തൊരുമയോടെ ശ്രമിച്ചാൽ കോവിഡ് എന്ന ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്തുവാൻ സാധിക്കും. ആയതിനാൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സദയം ക്ഷമച്ചും സഹകരിച്ചും ഈ പ്രവർത്തനങ്ങളോട് യോജിക്കണമെന്ന് വിനയപൂർവ്വം എല്ലാവരോടും ആവശ്യപ്പെടുന്നു.

      എന്ന് ടെസ്സി ബിജു 

വൈസ് പ്രസിഡൻ്റ് പൂഞ്ഞാർ തെക്കേക്കര

9539093647

കണ്ടെയിൻമെൻ്റ് സോണായ പൂഞ്ഞാർ ടൗൺ ഒന്നാം വാർഡിലെ നിയന്ത്രണങ്ങൾ ഇങ്ങനെ..

 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (സെപ്റ്റംബർ 6, 7, 8) കർശന നിയന്ത്രണം. പ്രധാന റോഡിൽ വാഹന ഗതാഗതം അനുവദിക്കുമെങ്കിലും ഇടറോഡുകൾ പൂർണ്ണമായി അടയ്ക്കും. കണ്ടെയിൻമെൻ്റ് സോണിലുള്ളവർ അനുവാദംകൂടാതെ പുറത്തിറങ്ങരുത്. 

കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ, പെരിങ്ങുളം ഭാഗങ്ങളിലേക്ക് മെയിൽ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം. എന്നാൽ, വെട്ടിപ്പറമ്പ്-ആനിയിളപ്പ് റോഡും, ചേരിമല റോഡും, കൂടാതെ, ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നാം വാർഡിലെ എല്ലാ ഇടറോഡുകളും അടക്കും.

പൂഞ്ഞാർ ടൗൺ വാർഡിലെ മുഴുവൻ കടകളും മറ്റു സ്ഥാപനകളും പൂർണ്ണമായി അടച്ചിടും. മിൽക്ക് ബാറും അടച്ചതിനാൽ ടൗണിലെ പാൽ വിതരണവും ഉണ്ടാകില്ല. ഓട്ടോ-ടാക്സി സർവീസുകളും  നിർത്തിവയ്ക്കും. 

ഒന്നാം വാർഡിലുള്ള ആർക്കെങ്കിലും അടിയന്തര സഹായം ആവശ്യമായി വന്നാൽ ചുവടെയുള്ള ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പറും  പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടെസ്സി ബിജു അറിയിച്ചു.

9539093647

9656647851

8075499895

9497821900 

ചൊവ്വാഴ്ച്ച പൂഞ്ഞാർ ടൗണിൽ ആൻ്റിജൻ ടെസ്റ്റ് നടത്തും. ബുധനാഴ്ച്ച മുതൽ, കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകളായിരിക്കും ഉണ്ടാവുക. 

(ഈ കാര്യങ്ങളിൽ പുതിയ അറിയിപ്പുകളോ കൂടുതൽ വിവരങ്ങളോ ലഭിച്ചാൽ അപ്പോൾതന്നെ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.) 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആർക്കെങ്കിലും കോവിഡ് രോഗലക്ഷണങ്ങൾ (പനി, തൊണ്ടവേദന, ശ്വാസംമുട്ടൽ,..) അനുഭവപ്പെട്ടാൽ, അതാതു വാർഡിലെ ആശാവർക്കറുമായി ഫോണിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

പഞ്ചായത്തിലെ 14 വാർഡുകളിലെയും ആശാവർക്കർമാരുടെ ഫോൺ നമ്പരുകൾ ചുവടെ നൽകുന്നു. 

1. മായാ ശശി - 9656647851

2. ഓമന ചന്ദ്രൻ - 90488 17610,

സരിത - 9747763798

3. കൊച്ചുത്രേസ്യ - 9497097682

4. ദീപ ജോണി - 9446955629

5. മിനി ബാബു - 9605107482

6. റ്റോണിയ - 7034052630

7. ആശ - 6238123887

8. ബിന്ദു - 9544332841

9. സാലി - 9388575068

10. ബീന - 9747765538

11. രാധ - 9744642008

12. ശകുന്തള - 9562188303

13. ലാലി - 9745390432

14. മഞ്ചു - 7559072384

Saturday, September 5, 2020

പൂഞ്ഞാർ ടൗൺ വാർഡ് കണ്ടെയിൻമെൻ്റ് സോൺ..

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡ് (ടൗൺ വാർഡ്) കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറങ്ങി. (05/09/2020)



കോവിഡ് ആശങ്ക - മൂന്നു ദിവസത്തേക്ക് പൂഞ്ഞാർ ടൗണിൽ കർശന നിയന്ത്രണം..

നാളെ മുതൽ  (06/09/2020) മൂന്നു ദിവസത്തേക്ക് പൂഞ്ഞാർ ടൗണിൽ കർശന നിയന്ത്രണം - കടകൾ അടക്കും, ഓട്ടോ ടാക്സി സർവ്വീസ് നിർത്തും. - വിശദ വിവരങ്ങൾ..

പൂഞ്ഞാർ ടൗണിലെ പച്ചക്കറി വ്യാപാരിക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയും രോഗവ്യാപന സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നുദിവസത്തേക്ക് പൂഞ്ഞാർ തെക്കേക്കര ഒന്നാം വാർഡിൽ (ടൗൺ വാർഡ്) കർശന നിയന്ത്രണങ്ങൾ. ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.

അവശ്യ സാധനങ്ങൾ വാങ്ങേണ്ടവർക്കായി, നാളെ (സെപ്റ്റംബർ 6, ഞായർ) രാവിലെ 11 വരെ കടകൾ തുറന്ന് പ്രവർത്തിക്കും.  തുടർന്ന് 3 ദിവസത്തേക്ക് (ഞായർ, തിങ്കൾ, ചൊവ്വ) പൂഞ്ഞാർ ടൗൺ വാർഡിലെ മുഴുവൻ കടകളും മറ്റു സ്ഥാപനകളും പൂർണ്ണമായി  അടച്ചിടും. ഓട്ടോ-ടാക്സി സർവീസുകളും ഉണ്ടാകില്ല. 

പ്രദേശം കണ്ടെയിൻമെൻ്റ് സോൺ ആക്കുവാനുള്ള  റിപ്പോർട്ടും ജില്ലാഭരണകൂടത്തിന് നൽകിക്കഴിഞ്ഞു. ഉടൻ ഇതിൻ്റെ തീരുമാനമുണ്ടാകും. ശേഷം, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമുള്ള ഇളവുകളായിരിക്കും ഉണ്ടാവുക. 

ടൗണിൽ അണുനശീകരണം നടത്താനും ചൊവ്വാഴ്ച്ച ആൻ്റിജൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആർക്കെങ്കിലും കോവിഡ് രോഗലക്ഷണങ്ങൾ (പനി, തൊണ്ടവേദന, ശ്വാസംമുട്ടൽ,..) അനുഭവപ്പെട്ടാൽ, അതാതു വാർഡിലെ ആശാവർക്കറുമായി ഫോണിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

പഞ്ചായത്തിലെ 14 വാർഡുകളിലെയും ആശാവർക്കർമാരുടെ ഫോൺ നമ്പരുകൾ ചുവടെ നൽകുന്നു. 

1. മായാ ശശി - 9656647851

2. ഓമന ചന്ദ്രൻ - 9048817610,

സരിത - 9747763798

3. കൊച്ചുത്രേസ്യ - 9497097682

4. ദീപ ജോണി - 9446955629

5. മിനി ബാബു - 9605107482

6. റ്റോണിയ - 7034052630

7. ആശ - 6238123887

8. ബിന്ദു - 9544332841

9. സാലി - 9388575068

10. ബീന - 9747765538

11. രാധ - 9744642008

12. ശകുന്തള - 9562188303

13. ലാലി - 9745390432

14. മഞ്ചു - 7559072384