Tuesday, June 30, 2020

SSLC Result 2020

2019-2020 അദ്ധ്യയന വര്‍ഷത്തെ SSLC പരീക്ഷാ ഫലത്തിനായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് Saphalam 2020, PRD Live എന്നീ  മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും റിസല്‍ട്ട് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. സ്കൂള്‍തലത്തിലുള്ള വിശദമായ റിസല്‍ട്ടിനായി സ്കൂള്‍ കോഡ് അറിയേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി - പാലാ വിദ്യാഭ്യാസ ജില്ലകളിലെ എല്ലാ സ്കൂളുകളുടെയും കോഡുകളും ചുവടെ നല്‍കിയിരിക്കുന്നു.

റിസല്‍ട്ടിനായി ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക..

School Codes for SSLC Result
List of Schools in Kanjirappalli Ed. District
1)     A M H S S Kalaketty                32004
2)     A. K. J. M H S S Kanjirappally     32031
3)     Assumption H S Palampra        32033
4)     Baselios E M High School, Devagiri 32007
5)     C C M H S S , Karikkattoor        32037
6)     C M S H S Kanam                32056
7)     C M S H S Mundakayam                32042
8)     C M S H S Nedungadappally        32040
9)     C. Kesavan Memorial HSS, Koruthodu 32058
10)     D B H S Erumely                32026
11)     D B H S Kangazha                32006
12)     Govt. H S Adukkom                32017
13)     Govt. H S Kanjirappally        32029
14)     Govt. H S Kuzhimavu                32063
15)     Govt. H S S Nedumkunnam        32047
16)     Govt. H S S Panamattam            32065
17)     Govt. H S S Thazhathuvadakara        32010
18)     Govt. H S Vazhoor                32062
19)     Govt. V H S S Ponkunnam        32051
20)     Govt. H S S Edakunnam                32050
21)     Govt. H S S Erattupetta        32008
22)     Govt. V H S S Thidanad            32057
23)     Govt. V H S S Murikumvayal        32045
24)     Gracey Memorial H S Parathode        32049
25)     Holy Family H S Inchiany        32043
26)     Holy Family H.S. Elangoi        32069
27)     J J Murphy Memorial HSS Yendayar   32011
28)     K.J.Chacko Memorial HS. Pulickallu 32060
29)     Kareem Sahib Memorial BHS Karakkad 32068
30)     Little Flower H S Chemmalamattom   32005
31)     M G P N S S H S Thalanad        32016
32)     M T H S Kanakappalam                32027
33)     Model Residential School Etpa        32066
34)     Muslim Girls H S S Erattupetta     32003
35)     Muslim H S S Kangazha                32009
36)     N S S Girls H S Karukachal        32039
37)     N S S H S S , Karukachal        32038
38)     Petta Govt. H S, Kanjirappally     32032
39)     R V Govt. V H S S Chenappady        32034
40)     S M V H S S Poonjar                32013
41)     S R V N S S V H S S, Chirakkadavu  32052
42)     S V R V N S S H S S , Vazhoor        32053
43)     Santhome H S Kanamala                32025
44)     Sree Vidyathiraja EMHS. Ponkunnam  32067
45)     St Joseph's H S Koovappally        32028
46)     St. Dominic's BHSS Kanjirappally   32030
47)     St. Ephrem's H S Chirakkadavu        32020
48)     St. Maria Goretti's H S Chennad    32002
49)     St. Mary's H S Elamgulam        32064
50)     St. Antony's H S S Poonjar        32014
51)     St. Antony's H S Vellikulam        32018
52)     St. Augustine's H S Peringulam        32022
53)     St. George H S S Aruvithura        32001
54)     St. George's H S Koottickal        32012
55)     St. George's H S Manimala        32041
56)     St. John The Baptist's HSS, Nedumkunnam  32046
57)     St. Joseph's E M Girls H S, Kunnumbhagam 32036
58)     St. Joseph's H S for Girls, Mundakayam      32044
59)     St. Joseph's H S Kannimala              32059
60)     St. Mary's Girls H S , Kanjirappally      32035
61)     St. Mary's H S S Teekoy        32015
62)     St. Mary's H S Umikuppa        32021
63)     St. Paul's HS Valiakumaramangalam  32019
64)     St. Paul's H S Vazhoor                32054
65)     St. Teresa's Girls HS, Nedumkunnam 32048
66)     St. Thomas H S S Erumely        32024
67)     Thiruvalluvar H S Muttappally        32023

List of Schools in Palai Ed. District
1)     Alphonsa Girls H S Vakakkad     31074
2)     Amayannoor H.S                     31044
3)     C M S H S Mechal             31072
4)     C M S H S S Melukavu             31073
5)     Govt. H S for Girls Ettumanoor     31036
6)     Govt. H S S Pala             31086
7)     Govt. H S S Edakkoly             31064
8)     Govt. H S S Puthuvely             31056
9)     Govt. V H S S Ettumanoor     31047
10)     Holy Cross H S Monippally     31055
11)     Holy Cross H S S Cherpunkal     31040
12)     Holy Cross H S S Thellakom     31049
13)     K T J M H S Idamattom             31079
14)     M D C M S H S Erumapramattom     31071
15)     Mangalam EM  HSS Ettumanoor     31048
16)     N S S H S Kezhuvamkulam     31084
17)     N S S H S S Kidangoor             31038
18)     Our Lady of Lourde's HSS Uzhavoor    31058
19)     S K V Govt. H S S Neendoor     31035
20)     S V N S S H S Edanad             31063
21)     Sacred Heart GHS , Bharananganam     31076
22)     Sacred Hearts Girls H S Ramapuram    31066
23)     Shree Vidyadhiraja EMHS Ettumanoor   31089
24)     Sreekrishna V H S S , Kurichithanam  31059
25)     St Michael's H S Pravithanam     31078
26)     St. Antony's H S Mutholy     31081
27)     St. Mary's G H S S Pala     31087
28)     St. Vincent English Medium HSS Pala  31088
29)     St. Antony's H S Kadaplamattom     31061
30)     St. Antony's H S S Plassanal     31075
31)     St. Augustine's H S S Ramapuram 31065
32)     St. John Nephumsian's HSS Kozhuvanal 31083
33)     St. John's H S Kurumannu     31070
34)     St. Joseph's H S Punnathura     31042
35)     St. Joseph's E M H S Neeloor     31069
36)     St. Joseph's G H S Mutholy     31082
37)     St. Joseph's H S Kudakkachira     31062
38)     St. Joseph's H S Manathoor     31068
39)     St. Joseph's H S Vilakkumadom     31080
40)     St. Mary's H S S Bharananganam     31077
41)     St. Mary's H S S Kidangoor     31039
42)     St. Paul's Girls H S Vettimukal 31037
43)     St. Sebastian's H S Ayarkunnam     31043
44)     St. Sebastian's HSS, Kadanad     31067
45)     St. Thomas G H S Punnathura     31041
46)     St. Thomas H S Marangattupilly     31060
47)     St. Thomas H S S Pala             31085

Wednesday, June 10, 2020

പൂഞ്ഞാറിലെ കുരുന്നുകളുടെ പരിസ്ഥിതി-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടുന്നു..


        പൂഞ്ഞാര്‍ : മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദേശീയ പുരസ്കാരത്തിനായി കേരളത്തില്‍നിന്ന് നോമിനേഷന്‍ ലഭിച്ച ഏക ജലശ്രീ ക്ലബ്ബ്‍ എന്ന ബഹുമതി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന് ലഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അന്റോണിയന്‍ ക്ലബ്ബിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ‘ഉറവകള്‍ക്കായ്’ എന്നപേരില്‍ ക്ലബ്ബ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം, സംസ്ഥാനത്തെ മികച്ച ജലസംരക്ഷണ ഡോക്യുമെന്ററികളില്‍ ഒന്നായും തെരഞ്ഞെടുക്കപ്പെട്ടു.
        നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മീനച്ചിലാര്‍ ശുചീകരണം, പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രദേശത്തു നടത്തിയ കുടിവെള്ള ശുദ്ധതാ പരിശോധന, ഓണ്‍ലൈന്‍ ബ്ലോഗ് പ്രവര്‍ത്തനം, ഹ്രസ്വചിത്രങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി നടത്തിയ നിരവധി മത്സരങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍, മഴക്കുഴി നിര്‍മ്മാണം, സെമിനാറുകള്‍, റാലികള്‍, കൈയെഴുത്ത് മാസിക നിര്‍മ്മാണം,  ജലശ്രീ കോര്‍ണര്‍ തുടങ്ങിയവയിലൂടെ കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും ജലസംരക്ഷണ സന്ദേശം എത്തിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിരുന്നു.
        സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ വില്‍സണ്‍ ഫിലിപ്പ്, ജോസ് ജോര്‍ജ്ജ്, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, അധ്യാപകരായ ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ജോബിന്‍ കുരുവിള, റോസിലിന്‍ ജോസഫ്, മരീന അബ്രാഹം തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.
 


 
മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദേശീയ പുരസ്കാരത്തിനായി കേരളത്തില്‍നിന്ന് നോമിനേഷന്‍ ലഭിച്ച ഏക ജലശ്രീ ക്ലബ്ബ്‍ എന്ന ബഹുമതി നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ജോബിന്‍ കുരുവിള, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., ജോസ് ജോര്‍ജ്ജ്, ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., മരീന അബ്രാഹം എന്നിവര്‍ക്കൊപ്പം.

Wednesday, June 3, 2020

പൂഞ്ഞാറിലെ കുട്ടികളുടെ ലോക്ക് ഡൗണ്‍ വീട്ടുവിശേഷ വീഡിയോകള്‍ ശ്രദ്ധേയമാകുന്നു..

      കോവിഡ് 19 അവധിക്കാലത്ത് വീട്ടിലിരുന്ന് ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികൾ.. അവരുടെ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്താൻ ആദ്യമായി ക്യാമറാമാന്റെ ജോലി നിർവ്വഹിക്കേണ്ടിവരുന്ന രക്ഷിതാക്കൾ.. മറ്റുചില വീടുകളിൽ തയ്യാറാകുന്ന അവതാരകരും അവരുടെ ഷൂട്ടിംഗും.. ആദ്യമായി ക്യാമറക്ക് മുന്നിലും പിന്നിലും എത്തുന്നതിന്റെ പരിഭ്രമങ്ങൾ.. ഇതെല്ലാം വാട്സാപ്പ് മെസേജായി എത്തുന്നതോടെ മണിക്കൂറുകൾ നീളുന്ന എഡിറ്റിംഗ്..
      പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഴിഞ്ഞ കുറച്ചു മാസങ്ങളായി ആകെ തിരക്കിലാണ്.. ഈ അന്റോണിയന്‍ കുടുംബവിശേഷങ്ങളുടെ, അഞ്ചോ ആറോ മിനിട്ടുമാത്രം ദൈര്‍ഘ്യം വരുന്ന ചില വീഡിയോകള്‍ കണ്ടു നോക്കൂ.. 
വീഡിയോ - 5
      ജൂണ്‍ 1-ന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ പ്രിന്‍സിപ്പലായി ബെന്നി സാറും ഹെഡ്മാസ്റ്ററായി റ്റോം സാറും ചാര്‍ജെടുത്തു. കോവിഡ് ലോക്ഡൗണ്‍ മൂലം ഉത്സവമായി മാറാതിരുന്ന ഈ സ്കൂള്‍ പ്രവേശന ദിവസത്തെ ഇതുള്‍പ്പെടെയുള്ള വിശേഷങ്ങള്‍, സ്കൂളിന്റെ യൂട്യൂബ് ചാനലില്‍കൂടി അവതരിപ്പിക്കുന്നത് അഞ്ചാം ക്ലാസിലേക്ക് ഈ വര്‍ഷം പ്രവേശനം നേടിയ കൊച്ചുമിടുക്കി ദിയ തെരേസ് മനോജാണ്. കൂടാതെ സെബിന്‍ സിബിയും കുഞ്ഞനുജന്‍ നെബിന്‍ സിബിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ബ്രെയിന്‍ ബൂസ്റ്റിംഗ് പരിശീലനം, ദേവപ്രിയ രാജേഷും ജോനാ മേരി സിബിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് എന്നിവയും കാണാം.

വീഡിയോ - 4
      പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകൂട്ടുകാരുടെ ലോക്ക്ഡൗണ്‍ വീട്ടുവിശേഷങ്ങള്‍ - നാലാം ഭാഗം. ആശംസകളുമായി സിനിമാ സംവിധായകന്‍ ദീപേഷ് ടി., അതിനൊപ്പം ശ്രീഹരി എസ്. നായരുടെ ഗിറ്റാര്‍, ജൂനിയ റ്റോമിന്റെ ബോട്ടില്‍ പെയിന്റിംഗ്, നന്ദന സുരേഷിന്റെ ടിക് ടോക്, കൂടാതെ മികച്ച അവതരണവുമായി അമി മരിയ ഷായും നമിത ബിജുവും..

വീഡിയോ - 3
      പൂഞ്ഞാർ സെന്റ് ആന്റണീസിലെ കുട്ടികളുടെ ലോക്ഡൗൺ വീട്ടുവിശേഷങ്ങൾ തുടരുന്നു. ആൻസ് ജോജോയുടെ മാസ്ക് നിർമാണം, മാളവിക വിനോദിൻ്റെ വയലിൻ വായന, ശിവാനി സതീശൻ്റെ ടിക് ടോക് വീഡിയോ എന്നിവയ്ക്കൊപ്പം അമൃത അനീഷിന്റെ അവതരണവും.

വീഡിയോ - 2
      ആശംസകളുമായി സിനിമാ സംവിധായകൻ ജിയോ ബേബി : റിലീസിംഗിന് തയ്യാറായിരിക്കുന്ന ടൊവീനോ ചിത്രമായ 'കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ', നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ 'കുഞ്ഞുദൈവം', '2 പെൺകുട്ടികൾ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിയോബേബി, Antonian News യൂട്യൂബ് ചാനലിനും, കോവിഡ് അവധിക്കാലത്ത് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ വീട്ടിലിരുന്ന് ചെയ്യുന്ന സർഗാത്മക പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിക്കുന്നു. കൂടാതെ, തെരേസ് ജോസഫിന്റെ ആർട്ട് വർക്ക്, സേതുലക്ഷ്മിയുടെ ടിക്-ടോക്, എറിക് മാത്യു ജെയ്സണിന്റെ 'സൂത്രവിദ്യകൾ' എന്നിവയ്‌ക്കൊപ്പം അവതാരകരായി അലിയ ജോസഫ്, ജോയൽ സിബി, ലെയ ജോർജ് എന്നിവരും എത്തുന്നു.

വീഡിയോ - 1
       പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ കോവിഡ് 19 - ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ചെയ്ത ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, സ്കൂളിലെ അന്റോണിയന്‍ ക്ലബ്ബിന്റെ യൂ-ട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്. കുട്ടികള്‍ തയ്യാറാക്കി നല്‍കുന്ന ഓരോ വീഡിയോകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചില വീഡിയോകള്‍ വിനോദത്തിനുള്ളതെങ്കില്‍ മറ്റു ചിലത് വിജ്ഞാനം പകരുന്നതാണ്. അവതാരകരും വീട്ടിലിരുന്നുതന്നെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ആദ്യമായി ക്യാമറക്കു മുന്‍പിലെത്തുന്നവരാണ് എല്ലാവരുംതന്നെ. ക്യാമറാ ചലിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും ഇതൊരു പുതിയ അനുഭവമാണ്. പത്തുമിനിട്ടില്‍ താഴെയുള്ള എപ്പിസോഡുകളായി ഈ വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യും.