Monday, July 27, 2020

ഏകജാലകം 2020 - പ്ലസ് വൺ അഡ്മിഷന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക..

ഏകജാലകം 2020 - പ്ലസ് വൺ അഡ്മിനായി, 29/07/2020, 5:00 PM മുതൽ ഓൺലൈനായി അപേക്ഷിക്കാം. വീട്ടിലിരുന്ന് മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത്തവണ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 14 വരെ സമയമുണ്ട്. വിശദവിവരങ്ങള്‍ ചുവടെ.

അപേക്ഷ സമർപ്പിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ് :

അഡ്മിഷന്റെ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക :

ഓൺലൈനിൽ തനിയെ അപേക്ഷ സമർപ്പിക്കാവുന്ന രീതി ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്ന pdf ലഭിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ :


കോവിഡ് രോഗ പശ്ചാത്തലത്തില്‍ നടക്കുന്ന പ്ലസ് വണ്‍ അഡ്മിഷനെക്കുറിച്ച് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നു..

കോട്ടയം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും
അവിടെയുള്ള കോഴ്സുകളും ചുവടെ..




സ്കൂളുകളിലെ കോഴ്സുകള്‍ കൃത്യമായി മനസിലാക്കാന്‍
സബ്ജക്ട് കോംബിനേഷനും കോഡ് നമ്പരും ചുവടെ




പ്ലസ് ടു പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി പൂഞ്ഞാർ സെന്റ് ആന്റണീസ്..

ഹയർ സെക്കന്ററി പരീക്ഷയിൽ പൂഞ്ഞാർ സെൻ്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 172 ൽ 168 കുട്ടികളും മികച്ച വിജയം നേടി. 97.7 ശതമാനം വിജയം. 23 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ആകെയുള്ള 1200 മാർക്കിൽ 1199 ഉം നേടി വിജിൽ ജോർജ്ജ് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചു. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരയും രക്ഷിതാക്കളയും, സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പ്രിൻസിപ്പൽ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡൻ്റ് വർക്കി മുതിരേന്തിക്കൽ എന്നിവർ അഭിനന്ദിച്ചു.

Friday, July 3, 2020

SSLC റിസൽട്ട് - പൂഞ്ഞാർ സെന്റ് ആന്റണീസ് HSS-ന് 100% വിജയം.. 13 ഫുൾ A+..

SSLC പരീക്ഷയിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ 100% വിജയം കരസ്ഥമാക്കി. 13 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. 4 കുട്ടികൾ 9 A+ നേടി. 8 കുട്ടികൾക്ക് 8 A+. 113 കുട്ടികളാണ് ആകെ പരീക്ഷ എഴുതിയത്.
Full A+ നേടിയവർ..
ആൻമരിയ ബിനോയി, അരുണിമ ഇ.ആർ., അതുല്യ സിബി, ബിൻസു ജോർജ്ജ്, ഡോണിയ എലിസബത്ത് ജിമ്മി, മെറിൻ സിബി, നീരജ വി.ബി., ആദർശ് സെബാൻ തോമസ് , ആകാശ് ടി.എ., അക്ഷയ് മനോജ് , അലൻ ജിമ്മി , ജോർജ് ബോബി , ശ്രീജിത്ത് പി.
9 A+ നേടിയവർ..
ആദിത്യ ഡോണി , അപർണ്ണ ആർ. നായർ , ഡെനീഷ ബേബി, മാനസ ജോർജ്
8 A+ നേടിയവർ..
ഡോണ തോമസ് , ജോസ്നാ ജോർജ് , റിയാ മാത്യു , ഡെൻ ജോയ് , ലിയാ മനോജ് , അഭിജിത്ത് റ്റി.ബി., ഡെർവിൽ സി. ബെന്നി, വിനായക് കൊടക്കൻ