ചങ്ങനാശേരിയില്‍ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകളുടെ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Friday, November 16, 2012
കോട്ടയം ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്
ചങ്ങനാശേരിയില്‍ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകളുടെ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Tuesday, November 13, 2012
Friday, November 9, 2012
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍..
മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 18 , തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് അവസാനിക്കും.
വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Wednesday, November 7, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം..
വിശദ വിവരങ്ങള്‍ക്കും ഫോട്ടോ ഗ്യാലറിയ്ക്കുമായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..
Monday, November 5, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു..
രണ്ടുദിവസം നീളുന്ന ശാസ്ത്രോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് ശാസ്ത്ര-ഗണിതശാസ്ത്ര മേളകള്‍ നടന്നു. നാളെ സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകള്‍ നടക്കും.
മത്സരഫലങ്ങള്‍ക്കായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..
Thursday, November 1, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം എന്ന പേജ് സന്ദര്‍ശിക്കുക..
Wednesday, October 31, 2012
സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം.. ഒരു കുട്ടിയ്ക്ക് രണ്ടിനങ്ങളില്‍ പങ്കെടുക്കാം..
ശാസ്ത്രമേളയിലും വര്‍ക്ക് എക്സ്പീരിയന്‍സിലും ഓരോ ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കേരളാ സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇതനുസരിച്ച് ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ആദ്യ ദിനത്തിലെ ഗണിതശാസ്ത്രമേളയിലോ ശാസ്ത്രമേളയിലോ പങ്കെടുക്കുന്ന കുട്ടിയ്ക്ക് രണ്ടാം ദിവസത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് മേളയിലും പങ്കെടുക്കുവാന്‍ സാധിക്കും. ആവശ്യമെങ്കില്‍ സ്കൂളുകള്‍ക്ക് ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിവരങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. അതിനുള്ള അവസാന തീയതി നവംബര്‍ 1 , ബുധനാഴ്ച്ച 4 pm ആയിരിക്കുമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.Sunday, October 28, 2012
സാമ്പത്തിക വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യം...
മാധ്യമങ്ങളും പരസ്യങ്ങളും ചൂണ്ടിക്കാണിക്കുന്ന ആഢംബരങ്ങള്‍ക്കു പിന്നാലേ പായുകയും അവസാനം കടക്കെണിയില്‍ കുരുങ്ങുകയും ചെയ്യുന്ന പുതു തലമുറയ്ക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) സംഘടിപ്പിച്ച സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി.
സെബിയുടെ (SEBI - Securities and Exchange Board of India) റിസോഴ്സ് പേഴ്സണായ ആമോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. ചെറുപ്പകാലത്തുതന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക കാര്യങ്ങളില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ , വിവിധ ബാങ്കുകള്‍ , അവയുടെ പ്രവര്‍ത്തന രീതികള്‍ , ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ , വിവിധതരം നിക്ഷേപ പദ്ധതികള്‍ , ആധുനിക ബാങ്കിംഗ് രീതികള്‍ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്.അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായുള്ള ഈ ഏകദിന സെമിനാറിന്റെ ഭാഗമായിത്തന്നെ പ്രസംഗ പരിശീലനവും ഡിബേറ്റ് മത്സരവും നടന്നു.
അഭിമുഖപ്പരീക്ഷകളുടെ ഭാഗമായി മാറിയിരിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും കൂടാതെ പൊതു വേദികളിലും സഭാകമ്പമില്ലാതെ സംസാരിക്കുവാനും സാമൂഹ്യാവബോധവും പ്രതികരണശേഷിയുമുള്ള യുവതലമുറയായി മാറുവാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റ് മത്സരത്തില്‍ പി.ജെ. ആന്റണി മോഡറേറ്ററായിരുന്നു. റ്റോണി തോമസ് , സി.മെര്‍ളി കെ. ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Saturday, October 20, 2012
ഉപജില്ലാ ശാസ്ത്രമേളകള്‍ വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍..
2012-13 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എ.റ്റി. മേളകള്‍ നവംബര്‍ 5 , 6 തീയതികളില്‍ വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടക്കുന്നു. സമയക്രമവും വിഷയങ്ങളുമടക്കമുള്ള വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന 'ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം' എന്ന പേജില്‍ നല്‍കിയിട്ടുണ്ട്. പുതുതായി ലഭ്യമാകുന്ന വിവരങ്ങളും അതാതുസമയങ്ങളില്‍ ഈ പേജില്‍ ചേര്‍ക്കുന്നതാണ്. മേളയുടെ റിസല്‍ട്ടും തത്സമയം ഈ പേജിലൂടെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
Wednesday, October 3, 2012
പാല്‍പോലെ ശുദ്ധമെന്നു പറയാനാകുമോ..!
ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മലയാളമനോരമ ദിനപ്പത്രത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായങ്ങളെക്കുറിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ട് വന്നിരുന്നു. നാം ഏറ്റവും ശുദ്ധമെന്നു കരുതിയിരുന്ന പാലില്‍ പോലും ചേര്‍ക്കപ്പെടുന്ന മായങ്ങള്‍ എന്തെല്ലാമാണെന്നറിഞ്ഞാലേ സ്വന്തം വീട്ടുവളപ്പില്‍ ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യം മനസിലാക്കാനാകൂ.. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും പാരമ്പര്യ രീതികളിലേയ്ക്ക് കുറേയൊക്കെ തിരികെ പോകുവാന്‍ ഈ ലേഖനപരമ്പര ഉപകരിക്കും. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ആ റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
Sunday, September 23, 2012
പാചകവാതകത്തിന് വിലകൂടിയാലെന്താ..! വീട്ടില്‍ വെയ്സ്റ്റില്ലേ..!
ഒരു വര്‍ഷം ഇനിമുതല്‍ എത്ര പാചകവാതക സിലിണ്ടര്‍ കിട്ടുമെന്നത് കാത്തിരുന്നു കാണേണ്ട കാഴ്ച്ചയാണ്..! കിട്ടിയാല്‍ തന്നെ വിലയുടെ കാര്യത്തില്‍ കൈപൊള്ളുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അതേ സമയം വീട്ടമ്മമാരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നമാണ് അടുക്കളയിലെ മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നത്. രണ്ടിനുംകൂടി ഒരൊറ്റ പരിഹാരമുണ്ടെങ്കില്‍..! അതാണ് ബയോഗ്യാസ് പ്ലാന്റ്.
പുതിയ കാര്യമല്ല എങ്കിലും നാം ഇനിയും ഇതിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. സ്രീധനം മാസികയില്‍ വന്ന ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ നിര്‍മ്മാണ-സംരക്ഷണ രീതികളെക്കുറിച്ചും ഇവിടെ വിശദമാക്കുന്നു.. വായിച്ചുനോക്കൂ..
പുതിയ കാര്യമല്ല എങ്കിലും നാം ഇനിയും ഇതിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. സ്രീധനം മാസികയില്‍ വന്ന ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ നിര്‍മ്മാണ-സംരക്ഷണ രീതികളെക്കുറിച്ചും ഇവിടെ വിശദമാക്കുന്നു.. വായിച്ചുനോക്കൂ..
Saturday, September 15, 2012
"ബ്ലോഗ് ടീമിന് സ്നേഹപൂര്‍വ്വം..."
പൂഞ്ഞാര്‍ ബ്ലോഗിനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുരുന്നുകള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് കൊണ്ട് നിരവധി ഇ-മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്കു വന്നിട്ടുണ്ട്. എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും മറുപടി അയയ്ക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നത് നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനം ഒന്നു മാത്രമാണ്. ഓണപ്പരീക്ഷയും മറ്റുതിരക്കുകളും വന്നതിനാല്‍ ഇപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍മാത്രമേ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നുള്ളൂ എന്നതുമാത്രമാണ് ഞങ്ങളുടെ സങ്കടം. ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത് ഞങ്ങള്‍ക്കു ലഭിച്ച ഒരു കത്തിനെപ്പറ്റി പറയുവാനാണ്. എല്ലാ ദിവസവും ഇ-മെയില്‍ ഇന്‍ബോക്സ് പരിശോധിക്കുന്ന തിരക്കില്‍ സ്കൂള്‍ അഡ്രസില്‍ വന്ന ഒരു കത്ത് ശ്രദ്ധയില്‍പെട്ടില്ല. കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ എഴുത്ത് ബ്ലോഗ് ടീമിന് ലഭിച്ചത്. കൈപ്പടയിലുള്ള എഴുത്തുകള്‍ വിരളമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വായിച്ചുകഴിഞ്ഞപ്പോള്‍ , ആഴ്ച്ചകളോളം ഈ കത്ത് അവഗണിക്കപ്പെട്ടുകിടന്നതില്‍ ദു:ഖം തോന്നി.
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്ന (50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കുന്നോന്നി സ്വദേശി ജോസഫ് ചാത്തംപുഴയുടേതായിരുന്നു ആ എഴുത്ത്. പത്രത്തില്‍നിന്ന് ബ്ലോഗിന്റെയും അന്റോണിയന്‍ ക്ലബിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച അദ്ദേഹം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് അംഗങ്ങളെ നേരില്‍കാണുവാനും ആഗ്രഹം പ്രകടിപ്പിച്ചു. കത്തിന്റെ അവസാനമുണ്ടായിരുന്ന എട്ടു വരികളുള്ള അദ്ദേഹത്തിന്റെ കവിതയാണ് ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റ ആത്മാര്‍ഥമായ സ്നേഹാഭിനന്ദനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് ആ കൊച്ചു കവിത ചുവടെ ചേര്‍ക്കുന്നു..
Tuesday, September 4, 2012
Subscribe to:
Posts (Atom)















