പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം , ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 5 വരെ നടക്കുന്നു. ഉത്സവ ദിവസങ്ങളിലെ കാവടിഘോഷയാത്ര , സംഗീതസദസ്സ് , കഥാപ്രസംഗം , നാടകം , നൃത്തനാടകം , പള്ളിവേട്ട , പകല്‍പ്പൂരം , എതിരേല്‍പ്പ് , താലപ്പൊലി , ആറാട്ട് തുടങ്ങിയ പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു..
Wednesday, February 29, 2012
Monday, February 27, 2012
ഇത് പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..'
പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ രണ്ടു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മൂന്നാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ രണ്ടു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും..
ദര്‍പ്പണം - ഭാഗം 3
അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.
ദര്‍പ്പണം - ഭാഗം 3
അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.
കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.
Wednesday, February 22, 2012
വെള്ളികുളം വാഹനാപകടം നല്‍കുന്ന പാഠങ്ങള്‍...
വാഹനമോടിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ഓരോ അപകടങ്ങള്‍ക്കു ശേഷവും കുറച്ചു ദിവസത്തേയ്ക്ക് എങ്ങും ചര്‍ച്ചാവിഷയമായിരിക്കും. പിന്നീട് എല്ലാം പഴയപടിയാകും. 'റോഡില്‍ സംരക്ഷണ ഭിത്തികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തയ്യാറാക്കും' എന്ന പ്രസ്ഥാവന അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെങ്കില്‍ , കുറച്ചു ജീവനുകള്‍ നഷ്ടപ്പെടണം എന്ന അവസ്ഥയാണോ വന്നിരിക്കുന്നത് !
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ - വേണ്ട സമയങ്ങളില്‍ ഗിയര്‍ ഡൗണ്‍ചെയ്യാന്‍ മടിക്കാതിരിക്കുക , വളവുകളില്‍ ഹോണടിക്കുക , കയറ്റം കയറുന്ന അതേ ഗിയറില്‍ ഇറക്കവും ഇറങ്ങുക , യാത്രക്കു മുന്‍പുതന്നെ ബ്രേയ്ക്ക് ഉള്‍പ്പെടെ നിരീക്ഷണവിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാമെങ്കിലും എത്രപേര്‍ പാലിക്കുന്നുണ്ട്. വെള്ളികുളം അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് അതേ സ്ഥലത്ത് അതേരീതിയില്‍ സംഭവിക്കുമായിരുന്ന ഒരപകടത്തില്‍നിന്ന് ദൈവാനുഗ്രഹംകൊണ്ടുമാത്രം രക്ഷപെട്ട ഒരു ഗ്രൂപ്പിലെ അംഗമായ ഞാനും ഇപ്പോഴാണ് ഈ കാര്യങ്ങളെ കൂടുതല്‍ ഗൗരവമായി കാണുവാന്‍ തുടങ്ങിയത്.. ആ സംഭവം വിശദീകരിക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം. വെള്ളികുളത്തിനു സമീപം ഒറ്റയീട്ടി വളവിലുണ്ടായ അപകടത്തിന്റെ ഇവിടെ നല്‍കിയിരിക്കുന്ന ഫോട്ടോകള്‍ ഞങ്ങളുടെ സ്വന്തമല്ല. ആദ്യ ആറു ചിത്രങ്ങള്‍ മംഗളം ദിനപ്പത്രത്തില്‍നിന്നും ഏഴാമതു ചിത്രം മാതൃഭൂമിയില്‍ നിന്നും ശേഷമുള്ളവ ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതാണ്. ഈ ദൃശ്യങ്ങള്‍ കാണുന്ന ഒരാളെങ്കിലും തന്റെ ഡ്രൈവിംഗ് രീതിയില്‍ മാറ്റം വരുത്തിയാല്‍ ആ തീരുമാനം ഒരു പക്ഷേ കുറെ മനുഷ്യ ജീവനുകള്‍ രക്ഷിക്കുന്നതിന് ഒരു നിമിത്തമാകാം.. ചുവടെയുള്ള ചിത്രങ്ങള്‍ കാണുകയും അനുഭവം വായിക്കുകയും ചെയ്യുമല്ലോ..
Monday, February 20, 2012
SSLC വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍..
SSLC വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടലും വിവിധ വിഷയങ്ങളിലെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യൂ-ട്യൂബ് ചാനലും IT@School പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിലുള്ള ആനിമേഷന്‍ , വീഡിയോകള്‍ , ചിത്രങ്ങള്‍ , പ്രസന്റേഷനുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്ത് പീന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈന്‍) ഉപയോഗിക്കാവുന്നവിധമാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. പത്താം ക്ലാസിലെ ഭാഷാവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും , 'SSLC ഒരുക്കം 2012 ' എന്ന പേരില്‍ വിക്റ്റേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ഈ പ്രോഗ്രാം പൂര്‍ണ്ണമായി ഇന്റര്‍നെറ്റിലും ലഭ്യമാണ്. കൂടാതെ പ്രത്യേക യു-ട്യൂബ് ചാനലും ആരംഭിച്ചിരിക്കുന്നു. ഈ മൂന്നു വെബ്പോര്‍ട്ടലുകളുടെയും ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. Wednesday, February 15, 2012
ചെറുതേനീച്ച വളര്‍ത്തലിന്റെ നൂതന രീതികളുമായി ബാല കൃഷിശാസ്ത്രജ്ഞര്‍..
തിരുവനന്തപുരത്തു നടന്ന മുപ്പത്തൊന്നാമത് ബാല കൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച ബാല കൃഷിശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെട്ട പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ , സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് നിരവത്ത് , പ്രിന്‍സിപ്പല്‍ ഷിബി ജോസഫ് , സ്കൂളിലെ അദ്ധ്യാപകനും പ്രോജക്റ്റ് ഗൈഡും പൂഞ്ഞാര്‍ സ്വദേശിയുമായ സുധീഷ് ജി. പ്ലാത്തോട്ടം എന്നിവര്‍ക്കൊപ്പം . തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവതരിപ്പിച്ച ഈ പ്രോജക്റ്റിന് ലഭിച്ച ബാലകൃഷി ശാസ്ത്ര പുരസ്‌കാരം , 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് .
ചെറുതേനീച്ച വളര്‍ത്തലിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് , പ്രോജക്റ്റ് ഗൈഡായ സുധീഷ് ജി. പ്ലാത്തോട്ടത്തിന്റെ ബ്ലോഗ് സഹായമായുണ്ട് .
വിലാസം - www.plathottampala.blogspot.com
വിലാസം - www.plathottampala.blogspot.com
Tuesday, February 14, 2012
She is really Heroic..is n't she?
ഇത് ഞങ്ങള്‍ നല്‍കിയ തലക്കെട്ടല്ല. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം കണ്ട ഒരു വ്യക്തി കുറിച്ച വാക്കുകളാണിത്. ശരിയല്ലേ.. അപ്രതീക്ഷിതമായി പെയ്ത മഴയില്‍പെട്ടുപോയ വികലാംഗനെ സഹായിക്കുവാനായി , മറ്റൊരാളില്‍ നിന്ന് ചോദിച്ചുവാങ്ങുന്ന കുടയുമായി ഓടി എത്തുന്ന പെണ്‍കുട്ടി..! ഇത്തരം നന്മകളല്ലേ..മനുഷ്യനെ മനുഷ്യനാക്കുന്നത്.. ഇതുതന്നെയാണ് യഥാര്‍ത്ഥ ഹീറോയിസം..
Thursday, February 9, 2012
വാര്‍ഷിക പരീക്ഷയുടെ ടൈം റ്റേബിള്‍ പ്രസിദ്ധീകരിച്ചു..
ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷയുടെ (സ്റ്റേറ്റ് സിലബസ്) ടൈം റ്റേബിളിനായി ചുവടെ കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക..
Annual Examinations 2011 -12 (High School Attached)
Std : I to VII Std : VIII & IX
Timetable for LP & UP Schools STD I to VII - Click Here
Time Table for Muslim Schools : Std I to VII Std VIII & IX
Annual Examinations 2011 -12 (High School Attached)
Std : I to VII Std : VIII & IX
Timetable for LP & UP Schools STD I to VII - Click Here
Time Table for Muslim Schools : Std I to VII Std VIII & IX
Wednesday, February 8, 2012
Saturday, February 4, 2012
PSC-യില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ നടത്താത്തവരുടെ ശ്രദ്ധയ്ക്ക്..
പിഎസ് സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.org-യില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. ഒറ്റത്തവണ രജിസ്ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്താനോ ഒന്നിലേറെ രജിസ്ട്രേഷനുകള്‍ നടത്താനോ പാടില്ല. വിവിധ തസ്തികകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ യോഗ്യതയും തൊഴില്‍ പരിചയവും രേഖപ്പെത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള സംശയനിവാരണത്തിന് പി എസ് സി യുടെ കോള്‍സെന്ററില്‍ (0471 2554000)ബന്ധപ്പെടാവുന്നതാണ്.
ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..
ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..
Thursday, February 2, 2012
Sunday, January 29, 2012
Educational Videos - പൂഞ്ഞാര്‍ ബ്ലോഗിലെ പുതിയ പേജ്
ഇന്ന് സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പഠന രീതി പഴയതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ശരിയായ രീതിയിലുള്ള പഠനം കുട്ടികളെ വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. കുട്ടികളുടെ പക്കലുള്ള പുസ്തകങ്ങളില്‍നിന്നോ അദ്ധ്യാപകരുടെ പക്കലുള്ള ഹാന്‍ഡ് ബുക്കുകളില്‍നിന്നോ മാത്രമല്ല പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാകുക. ഓരോ വിഷയത്തിലും കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ഇന്റര്‍നെറ്റ് സഹായകമാകും. അതിനുപകരിക്കുന്ന വീഡിയോകളുടെ ഒരു ശേഖരമാണ് Educational Videos എന്ന പുതിയ പേജിലുള്ളത്.സയന്‍സ് , സോഷ്യല്‍ സയന്‍സ് , മലയാളം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട , അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ക്കായി മുകളില്‍ കാണുന്ന Educational Videos എന്ന പേജ് സന്ദര്‍ശിക്കുക.. കൂടുതല്‍ വീഡിയോകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Thursday, January 26, 2012
എനിക്ക് മാത്രം എന്തേ ക്യാന്‍സര്‍ ?
" ഞാന്‍ സിഗററ്റ് വലിച്ചിട്ടില്ല. മുറുക്കോ മദ്യപാനമോ ഇല്ല. എന്നും രാവിലെ വ്യായാമം. ചിട്ടയായ ജീവിതം. ഇതൊന്നുമില്ലാത്ത പലരും ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നിട്ടും എനിക്കുമാത്രം എന്തേ ഈ ഗതി വന്നു.."റോഡപകടം പോലെ ഒരു ആകസ്മികതയാണോ ക്യാന്‍സര്‍ ? അര്‍ബുദത്തിലേയ്ക്കുള്ള രഹസ്യവഴികള്‍ എന്തൊക്കെയാണ് ?
ഇപ്രകാരം ക്യാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങള്‍ 2012 ജനുവരി മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ.സന്ദീപ് ബി. പിള്ള എഴുതിയ ഈ ലേഖനം വായിക്കുന്നതിനായി മുകളില്‍ കാണുന്ന Be Positive പേജ് സന്ദര്‍ശിക്കുക..
Tuesday, January 24, 2012
പൂഞ്ഞാര്‍ ബ്ലോഗിന് ഒരു വയസ്..!!
| പൂഞ്ഞാര്‍ ബ്ലോഗ് ടീം |
കുട്ടികളുടെ സ്കൂള്‍ ബ്ലോഗായി തുടക്കം... പിന്നീട് പ്രാദേശിക വിശേഷങ്ങള്‍കൂടി ചേര്‍ത്തപ്പോള്‍ ' ലോക്കല്‍ ബ്ലോഗ് ' എന്ന വിശേഷണം... വിദ്യാഭ്യാസ ഉപജില്ലാ-ജില്ലാ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് വീണ്ടും വിപുലീകരണം... കോട്ടയം റവന്യൂ ജില്ലാ കലോത്സവ റിസല്‍ട്ടുകള്‍ ഓണ്‍ലൈനായി നല്‍കിയതോടെ ജില്ലയുടെ ശ്രദ്ധാകേന്ദ്രം... വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുകയും ഈ വിശേഷങ്ങള്‍ മലയാളത്തിലെ പ്രശസ്തമായ ചില ബ്ലോഗുകള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ ' ബൂലോകത്തെ ' (ഇന്റര്‍നെറ്റിലെ മലയാളം ബ്ലോഗുകളുടെ കൂട്ടായ്മ) പുതിയ അതിഥി എന്ന പരിവേഷം. ഒരു വര്‍ഷം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങളാണ് പൂഞ്ഞാര്‍ ബ്ലോഗ് കരസ്ഥമാക്കിയിരിക്കുന്നത്. അടുത്തനാളില്‍ നടന്ന , CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ തത്സമയ സംപ്രേഷണം 'വെബ് സ്ട്രീമിംഗിലൂടെ' നടത്തി ബ്ലോഗ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യു.പി. , ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്റോണിയന്‍ ക്ലബിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് 'പൂഞ്ഞാര്‍ ബ്ലോഗ് '. ക്ലബ് അംഗങ്ങളായ കുട്ടികള്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും കൂടാതെ വിദ്യാഭ്യാസ സംബന്ധമായ വിശേഷങ്ങളും കണ്ടത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ഇത് പ്രസിദ്ധീകരണ യോഗ്യമാക്കുന്നു.
കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുന്നതിനും മാധ്യമ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി , 2007-ല്‍ 'അന്റോണിയന്‍ ' എന്ന പേരില്‍ സ്കൂളില്‍നിന്ന് ആരംഭിച്ച ത്രൈമാസ പ്രസിദ്ധീകരണമാണ് ഇന്ന് പൂഞ്ഞാര്‍ ബ്ലോഗിന്റെ രൂപത്തില്‍ വിരല്‍ത്തുമ്പില്‍ വിരിയുന്ന വിശേഷങ്ങളുമായി ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നില്‍ എത്തുന്നത്. തുടക്കത്തില്‍ പൂഞ്ഞാര്‍ ന്യൂസ് എന്ന പേരാണ് നല്‍കിയിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
![]() |
| റ്റോണി പുതിയാപറമ്പില്‍ |
വിദ്യാഭ്യാസ അറിയിപ്പുകളും പ്രാദേശിക വിശേഷങ്ങളും മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നു. ഹോം പേജ് കൂടാതെ സ്കൂള്‍ വിശേഷങ്ങള്‍ക്കും വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കും കലാ-സാഹിത്യ രചനകള്‍ക്കുമായി പ്രത്യേക പേജുകള്‍ , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links' തുടങ്ങിയ പേജുകളും പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.
സ്കൂളിലെ അദ്ധ്യാപകനായ റ്റോണി പുതിയാപറമ്പില്‍ നേതൃത്വം നല്‍കുന്ന ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , PTA തുടങ്ങിയവര്‍ ശക്തമായ പിന്തുണയും നല്‍കുന്നു.
ബ്ലോഗിന്റെ വിലാസം : www.poonjarblog.com
സ്കൂളിലെ അദ്ധ്യാപകനായ റ്റോണി പുതിയാപറമ്പില്‍ നേതൃത്വം നല്‍കുന്ന ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , PTA തുടങ്ങിയവര്‍ ശക്തമായ പിന്തുണയും നല്‍കുന്നു.
ബ്ലോഗിന്റെ വിലാസം : www.poonjarblog.com
Subscribe to:
Posts (Atom)










