സാങ്കേതിക കാരണങ്ങളാല്‍ ഏതാനും മാസങ്ങളിലേയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ വിശേഷങ്ങള്‍ക്കായി ഞങ്ങളുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ...
Monday, August 8, 2016
Thursday, July 21, 2016
വിദ്യാരംഗം കലാസാഹിത്യവേദി ഈരാറ്റുപേട്ട ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 30-ന്..
ഈരാറ്റുപേട്ട : ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30, ശനിയാഴ്ച്ച പൂഞ്ഞാര്‍ ഗവ. എല്‍.പി. സ്കൂളില്‍വച്ച് (പനച്ചികപ്പാറ) നടക്കും. രാവിലെ പത്തിന് പൊതുയോഗം ആരംഭിക്കും. നേരത്തെ ജൂലൈ 23- നായിരുന്നു പരിപാടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. തീയതി മാറിയെങ്കിലും സ്ഥലത്തിനോ സമയക്രമീകരണങ്ങള്‍ക്കോ മാറ്റമില്ലെന്ന് കണ്‍വീനര്‍ അറിയിച്ചു.
Thursday, May 19, 2016
കോട്ടയം ജില്ലയിലെ വിശദമായ ഇലക്ഷന്‍ ഫലം .. (Kerala General Election Results 2016 - Kottayam Dt.)
പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് (IND-27821 ഭൂരിപക്ഷം), പാലായില്‍ കെ.എം. മാണി (UDF-4703 ഭൂരിപക്ഷം), കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് (UDF-42256 ഭൂരിപക്ഷം), വൈക്കത്ത് സി.കെ.ആഷ (LDF-24584 ഭൂരിപക്ഷം), ഏറ്റുമാനൂരില്‍ സുരേഷ് കുറിപ്പ് (LDF-8899 ഭൂരിപക്ഷം), കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (UDF-33632 ഭൂരിപക്ഷം), പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി (UDF-27092 ഭൂരിപക്ഷം), ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് (UDF-1849 ഭൂരിപക്ഷം), കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് (UDF-3890 ഭൂരിപക്ഷം).
ആകെയുള്ള 9 മണ്ഡലങ്ങളില്‍, UDF - 6/9, LDF - 2/9, IND - 1/9
മണ്ഡലങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന് - 42256 വോട്ടിന്റെ ഭൂരിപക്ഷം
കോട്ടയം ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍നേടിയ ആകെ വോട്ടുകള്‍ അടക്കമുള്ള വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചുവടെയുള്ള ഫയലുകളില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുമല്ലോ.. (Source - http://trend.kerala.gov.in)
Tuesday, May 17, 2016
Tuesday, May 10, 2016
Higher Secondary Result 2016
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി (+2) പരീക്ഷാ ഫലം ലഭ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു..
St Antony's HSS Poonjar (05087)
SMV HSS Poonjar (05040)
St Mary's HSS Teekoy (05044)
St George HSS Aruvithura (05086)
MG HSS Erattupetta (05031)
Govt. HSS Erattupetta (05001)
AM HSS Kalaketty (05084)
St Antony's HSS Plasanal (05041)
CMS HSS Melukavu (05045)
St Mary's HSS Bharananganam (05043)
St Thomas HSS Pala (05054)
St Marys HSS Pala (05081)
Govt HSS Pala (05006)
St Dominics HSS Kanjirappally (05062)
JJ Murphy Memorial HSS Yendayar (05046)
Thursday, May 5, 2016
പൂഞ്ഞാറിലെ കുട്ടികളുടെ ഷോര്‍ട്ട് ഫിലിം ദൂരദര്‍ശന്‍ റിയാലിറ്റി ഷോയുടെ ഫൈനലില്‍..
ദൂരദര്‍ശനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോയുടെ ഫൈനലിലേയ്ക്ക് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് ഒരുക്കിയ ' ദി ഫാളന്‍ ക്യാം ' തെരഞ്ഞെടുക്കപ്പെട്ടു. ' Think Clean' എന്ന ഈ റിയാലിറ്റി ഷോയില്‍ , 5 മിനിട്ട് ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഫാളന്‍ ക്യാമിന് എന്‍ട്രി ലഭിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ഷോര്‍ട്ട് ഫിലിമുകളില്‍നിന്ന് ഈ ഫിലിം ഫൈനല്‍ റൗണ്ടിലെത്തി എന്നതുതന്നെ ഒരു വലിയ അംഗീകാരമാണ്. സിനിമ - സീരിയല്‍ രംഗത്തുള്ളവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവയുള്‍പ്പെടെയുള്ള നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കിടയില്‍ , വെറുമൊരു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഫാളന്‍ ക്യാമിന് ഇത്രയുമെത്താന്‍ സാധിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു.
തിരുവനന്തപുരത്ത് , കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍നടന്ന സ്റ്റുഡിയോ ഷൂട്ടില്‍ പങ്കെടുക്കുവാനും പ്രഗത്ഭരായ ജഡ്ജസ്സുമായി സംവദിക്കുവാനും അവസരം ലഭിച്ചത് അവിസ്മരണീയ അനുഭവമായി ഇവര്‍ പറഞ്ഞു. പ്രശസ്ത സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ശ്രീ. കെ. ആര്‍. മോഹനന്‍, ലോകപ്രശസ്ത ആര്‍ക്കിറ്റെക് പദ്മശ്രീ ജി. ശങ്കര്‍, ശുചിത്വമിഷന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ, പരിസ്ഥിതി പ്രവര്‍ത്തകയും എര്‍ണാകുളം സെന്റ് തെരേസാസ് കോളേജ് എക്കണോമിക്സ് വിഭാഗം ഹെഡ്ഡുമായ ഡോ. നിര്‍മ്മല പദ്മനാഭന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഫിലിമിനൊപ്പം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും അന്റോണിയന്‍ ക്ലബ്ബും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും ഇവര്‍ വിലയിരുത്തുകയും , 'പുഴയോരം മുളയോരം' , 'സ്വച്ഛ് ഗാവ് യോജന' , പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രോജക്ടുകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
'Think Clean' ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോ ജൂണ്‍മാസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു എപ്പിസോഡില്‍ 'ഫാളന്‍ ക്യാമും' ഉണ്ടാകും. സെന്റ് ആന്റണീസ് സ്കൂളിനെയും പൂഞ്ഞാര്‍ ഗ്രാമത്തെയും പ്രതിനിധീകരിച്ച് ഒരു TV ഷോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഇങ്ങനെ പറയുന്നു - നാലര മിനിട്ടുമാത്രമുള്ള ഒരു കൊച്ചു ഷോര്‍ട്ട് ഫിലിമാണ് ഇത്. പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. Moto G2 ഫോണാണ് ഷൂട്ടിംഗിന് ഉപയോഗിച്ചത്. അഭിനയിക്കുന്നവരുടെ മുഖങ്ങളേക്കാള്‍ കൈ-കാലുകളുടെ ചലനങ്ങളിലൂടെയും ചില ശബ്ദങ്ങളിലൂടെയുമാണ് ആശയവിനിമയം നടക്കുന്നത്. തൊണ്ണൂറു ശതമാനം ശബ്ദവും ലൈവായി ഷൂട്ടിംഗ് സമയത്തുതന്നെ റിക്കോഡ് ചെയ്യപ്പെട്ടതാണ്. മൂന്ന് ആണിയടിച്ച ഒരു തടിക്കഷണമായിരുന്നു റോഡ് വക്കില്‍ നിലത്തുചേര്‍ന്നിരിക്കുന്ന ക്യാമറാ സ്റ്റാന്റ്. എഡിറ്റിംഗിനു മാത്രമാണ് ഒരു സാങ്കേതിക വിദഗ്ധന്റെ സഹായം തേടിയത്. ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും നിര്‍വ്വഹിച്ചത് സ്കൂളിലെ അധ്യാപകനായ ടോണി പുതിയാപറമ്പിലാണ്. മറ്റു പ്രവര്‍ത്തനങ്ങളെല്ലാം അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എട്ടാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.
ഫാളന്‍ ക്യാമിന്റെ കഥാസാരം ഇങ്ങനെ : കാറിലിരുന്ന്, രക്ഷിതാവിന്റെ മൊബൈലെടുത്ത് വീഡിയോ ഷൂട്ടിംഗ് നടത്തുന്ന ഒരു കൊച്ചു കുട്ടിയില്‍നിന്നാണ് ഫിലിം ആരംഭിക്കുന്നത്. അവളുടെ കൈയില്‍നിന്ന് ഫോണ്‍ താഴെ പോകുന്നതോടെ കഥ മാറുന്നു. ക്യാമറ താഴെപ്പോയത് വിളിച്ചുപറയുന്ന കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. വഴിയരികില്‍ പുല്ലുകള്‍ക്കിടയില്‍ മൊബൈല്‍ മറഞ്ഞുകിടക്കുന്നത് ആരും അറിയുന്നുമില്ല. ഈ സമയം, വഴിവക്കില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വേസ്റ്റുകള്‍ വലിച്ചെറിയപ്പെടുന്നതും മറ്റുരീതികളില്‍ പൊതുസ്ഥലങ്ങള്‍ മലിനമാക്കപ്പെടുന്നതും യാദൃശ്ചികമായി ക്യാമറയില്‍ പതിയുന്നു. അല്‍പ്പസമയത്തിനു ശേഷം ക്യാമറ തിരഞ്ഞെത്തുന്ന ഉടമസ്ഥന്‍ വേസ്റ്റുകള്‍ക്കിടയില്‍നിന്ന് അത് കണ്ടെടുക്കുന്നു.
ആളുകള്‍ വഴിവക്കില്‍ വേസ്റ്റ് നിക്ഷേപിക്കുന്നതിനെ കുറ്റംപറയുന്ന അയാള്‍ ക്യാമറയില്‍പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് ചില സത്യങ്ങള്‍ തിരിച്ചറിയുന്നത്. അങ്ങനെ, താഴെവീണ ക്യാമറ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന ഒരു ദര്‍പ്പണമായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' പറയുന്നത്. കഥ അവിടെയും തീരില്ല. അബധം പറ്റിയതാണെങ്കിലും ലഭിച്ച വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയുടെ ഉടമസ്ഥന്‍ ഒരു കൊച്ചു സിനിമയാക്കിമാറ്റുന്നു. 'ശരിക്കും ഫോണ്‍ താഴെ പോയതുപോലെ തന്നെ ഷൂട്ടുചെയ്തല്ലോ' എന്നുപറഞ്ഞ് അഭിനന്ദിക്കുന്ന സുഹൃത്തുക്കളുടെ അടുത്ത് വീണതുവിദ്യയാക്കുന്ന മനുഷ്യനെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ കൊച്ചുകുട്ടി സത്യം വിളിച്ചുപറയുമ്പോള്‍ ശൈശവത്തിന്റെ നിഷ്കളങ്കതയും അവിടെ പ്രകടമാകുന്നു.
Wednesday, April 27, 2016
SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുമേനി..
നൂറുശതമാനം വിജയം നേടിക്കൊണ്ട് ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഏഴു കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ക്ക് ഒരു വിഷയത്തിന് മാത്രമാണ് A+ നഷ്ടമായത്. ജ്യോതിഷ് ആര്‍., അലന്‍ ജോര്‍ജ്ജ് പയസ്, അരവിന്ദ് ശശിധരന്‍, ഐറിന്‍ മരിയ ജോസഫ്, അനറ്റ് റോസ് ടോം, എല്‍സാ മരിയാ ജോര്‍ജ്ജ്, ശില്‍പ്പ മാനുവല്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്. ഡിബു ജോര്‍ജ്ജ്, മരിയ ജോയ് എന്നിവര്‍ 9 A പ്ലസ്സും വിമല്‍ ജോര്‍ജ്ജ്, ആതിര റ്റി.എസ്., റ്റെസ്സ ഷെയ്ക്ക്സ് എന്നിവര്‍ 8 A പ്ലസ്സും കരസ്ഥമാക്കി.
അവധി ദിവസങ്ങളിലും പരീക്ഷയടുത്തസമയങ്ങളില്‍ രാത്രികാലങ്ങളിലുമുള്‍പ്പെടെ കുട്ടികള്‍ക്ക് നല്‍കിയ ഗുരുകുലം പരിശീലന പദ്ധതി ഈ വിജയത്തിന് അടിസ്ഥാനമായെന്ന് സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI, ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ.യും അഭിനന്ദിച്ചു.
Tuesday, April 26, 2016
SSLC Result 2016
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Individual Result - Schoolwise result
സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
St Antony's HSS Poonjar (32014)
SMV HSS Poonjar (32013)
MG HSS Erattupetta (32003)
St Mary's HSS Teekoy (32015)
LF HS Chemmalamattom (32005)
JJMM HSS Yendayar (32011)
St Antony's HSS Plasanal (31075)
St George HSS Aruvithura (32001)
St Pauls Valiyakumaramangalam (32019)
St George's HS Koottickal (32012)
St Augustin's HS Peringulam (32022)
Gov. VHSS Thidanadu (32057)
St Mariya Goretti HS Chennad (32002)
AM HSS Kalaketty (32004)
St Antony's HS Vellikulam (32018)
MGPNSS HS Thalanad (32016)
Govt HS Adukkom (32017)
Govt. HSS Erattupetta (32008)
Thursday, February 4, 2016
പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കുട്ടികളുടെ ഷോര്‍ട്ട് ഫിലിം 'ദി ഫാളന്‍ ക്യാം' ശ്രദ്ധേയമാകുന്നു..
പൂഞ്ഞാര്‍ : വഴിയരികില്‍ യാദൃശ്ചികമായി വീണുപോയ ഒരു മൊബൈല്‍ ഫോണ്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതരുന്ന കണ്ണാടിയായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' എന്ന കൊച്ചുചിത്രം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിംഗ് നടന്നുകൊണ്ടിരിക്കെ, ഒരു കൊച്ചുകുട്ടിയുടെ കൈയില്‍നിന്ന് അത് യാദൃശ്ചികമായി താഴെ പോകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിവക്കില്‍ വീണുകിടക്കുന്ന ഈ മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളാണ് നാലരമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഫാളന്‍ ക്യാം നമുക്ക് കാണിച്ചുതരുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വഴിയോരങ്ങള്‍ മലിനമാക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും പങ്കാളികളാകുന്നുണ്ടോ എന്ന ചോദ്യം ചിത്രം ഉയര്‍ത്തുന്നു. മുതിര്‍ന്നവരുടെ കാപട്യവും ശൈശവത്തിന്റെ നിഷ്കളങ്കതയും ചര്‍ച്ചക്ക് വിഷയമാക്കിയാണ് ചിത്രം അവസാനിക്കുന്നത്. നിലത്തുവീണുകിടക്കുന്ന മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളായതിനാല്‍ മുഖഭാവങ്ങളേക്കാള്‍ അഭിനേതാക്കളുടെ സ്വരവും കരങ്ങളുടെയും പാദങ്ങളുടെയും ചലനങ്ങളുമാണ് ഫാളന്‍ ക്യാമിനെ സജീവമാക്കുന്നത്. മോട്ടോ ജി ഫോണിന്റെ എട്ടു മെഗാപിക്സല്‍ ക്യാമറയിലാണ് ചിത്രീകരണം നടത്തിയത്. ഈ ഫോണില്‍തന്നെ തത്സമയ ശബ്ദലേഖനവും നടത്തിയിരിക്കുന്നു.
സ്കൂളിലെ അധ്യാപകനും അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ ടോണി പുതിയാപറമ്പിലിന്റേതാണ് ഹ്രസ്വചിത്രത്തിന്റെ ആശയവും ആവിഷ്ക്കാരവും. അന്റോണിയന്‍ ക്ലബ് അംഗങ്ങളെകൂടാതെ രണ്ടു കൊച്ചുകുട്ടികളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യു ചിത്രത്തിന്റെ ഡി.വി.ഡി. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI മുഖ്യപ്രഭാഷണം നടത്തി.
Monday, January 18, 2016
Thursday, December 10, 2015
ചെന്നൈയ്ക്ക് കൈത്താങ്ങായി ഒരു മിനിലോറി നിറയെ സാധനങ്ങളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..
അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും പൂഞ്ഞാര്‍ ഗ്രാമവും ഒരുമിച്ചപ്പോള്‍ ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവനയായി നല്‍കാനായത് ഒരു മിനിലോറി നിറയെ സാധനങ്ങള്‍. പൂഞ്ഞാര്‍ ടൗണിലെ കടകളില്‍നിന്ന് സംഭാവനയായി ലഭിച്ചതും സ്കൂളിലെ കുട്ടികളും അധ്യാപകരുംചേര്‍ന്ന് സമാഹരിച്ചതുമായി തുക ഉപയോഗിച്ച് ബിസ്കറ്റ്, റെസ്ക്ക്, കുപ്പിവെള്ളം എന്നിവയാണ് വാങ്ങി നല്‍കിയത്. ഈ വിഭവങ്ങള്‍, മാതൃഭൂമി കോട്ടയം ഓഫീസിലെത്തിയ അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും, യൂണിറ്റ് മാനേജര്‍ ശ്രീ. റ്റി. സുരേഷ്, ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. കെ.ജി. നന്ദകുമാര്‍ ശര്‍മ്മ എന്നിവര്‍ക്ക് കൈമാറി.
![]() |
| ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍. |
![]() | ||
| ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍. |
Friday, December 4, 2015
അഴകനും പൂവാലിയും വായനക്കാരുടെ മനസ് കീഴടക്കുന്നു ..
അഴകനും പൂവാലിയും.. ഇന്ന് സംസ്ഥാന സിലബസ്സില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏതു കുട്ടിക്കും ഈ പേര് മറക്കാനാവില്ല. മുട്ടയിടാനായി കായലിലെ ഉപ്പുവെള്ളം ഉപേക്ഷിച്ച് കാവിലെ ശുദ്ധജലം തേടിയുള്ള ഈ രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ യാത്ര മലയാളം പാഠപുസ്തകത്തിലൂടെ കുട്ടികളുടെയെല്ലാം മനസില്‍ ഇടംപിടിച്ചുകഴിഞ്ഞു. കവ്വായിക്കായലില്‍തുടങ്ങുന്ന ഈ കൊച്ചുകഥ കാവില്‍ അവസാനിക്കുമ്പോള്‍ , ഇതുവായിച്ച് , ഒരു മീനിനെയും ഇനി കൊല്ലില്ല എന്നുതുടങ്ങി ഇനി മീന്‍കറി കൂട്ടില്ല എന്നുവരെ തീരുമാനിച്ച കുട്ടികള്‍ നിരവധിയുണ്ടെന്ന് മലയാള അധ്യാപക സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രമാത്രം ഹൃദയസ്പര്‍ശിയായി ഈ കൊച്ചുകഥ അവതരിപ്പിക്കുവാന്‍ ശ്രീ. അംബികാസുതന്‍ മാങ്ങാടിന് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.. മനുഷ്യന്റെ സ്വാര്‍ത്ഥതയും അതുമൂലം സംഭവിക്കുന്ന പരിസ്ഥിതി നാശവും ഈ മത്സ്യങ്ങളുടെ കഥയിലൂടെ എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. "മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്‍പ്പത്തെയാണോ വികസനം വികസനം എന്നുവിളിക്കുന്നത്..?" കഥയിലെ തവള ഉയര്‍ത്തുന്ന ഈ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു..
(Ambikasuthan Mangad is a renowned Indian Malayalam language writer. He is a professor of Malayalam at Nehru Arts and Science College, Kanhangad. His literary contributions range from Short stories to fictional novels in Malayalam.He wrote the script and dialogues for critically acclaimed movie Kaiyoppu and won an award for the best Story writer from Kerala State Government for the telefilm Commercial Break.)
Wednesday, November 25, 2015
പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് ഉപജില്ലാ കായിക കിരീടം..
പൂഞ്ഞാര്‍ : ഈരാറ്റുപേട്ട ഉപജില്ലാ കായിക മേളയില്‍ തുടര്‍ച്ചയായ രണ്ടാമതു വര്‍ഷവും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. ആദര്‍ശ് പ്രകാശ്, മാര്‍ട്ടിന്‍ മാത്യു എന്നിവര്‍ ജൂണിയര്‍ ബോയ്സ് വിഭാഗത്തിലും അലന്റ് സിബി സീനിയര്‍ ബോയ്സ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരുമായി. ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും കായികാധ്യാപകന്‍ ശ്രീ. അലോഷ്യസ് ജേക്കബിനെയും, സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം CMI, പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജോസ് വലിയപറമ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.
Subscribe to:
Posts (Atom)


























