Poonjar Blog
A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Thursday, November 17, 2022
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം - റിസല്‍ട്ട്
Monday, March 8, 2021
കോവിഡ് വാക്സിനേഷന്‍ - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വളരെ എളുപ്പത്തില്‍ ഇങ്ങനെ ചെയ്യാം..
അറുപതു വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൊറോണ വൈറസിനെതിരേയുള്ള വാക്സിന്‍ നല്കിത്തുടങ്ങി. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തി വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ടെങ്കിലും തിരക്കും സമയ നഷ്ടവും ഒഴിവാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ട് പോകുന്നതാണ് നല്ലത്.ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ആര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും.
Step 1
കോവിന്‍ വെബ്സൈറ്റില്‍ പ്രവേശിക്കുക - www.cowin.gov.in
Register Yourself -ല്‍ ക്ലിക്ക് ചെയ്യുക.
മൊബൈല്‍ നമ്പര്‍ നല്‍കുക. OTP ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ SMS ആയി ലഭിക്കുന്ന OTP നല്‍കുക. Varify ചെയ്യുക.
രജിസ്ട്രേഷനുള്ള പേജ് ലഭിക്കും.
രജിസ്ട്രേഷന്‍ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക :
ഏത് ഫോട്ടോ ID പ്രൂഫാണ് നല്‍കുന്നത് (ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐ.ഡി. കാര്‍ഡ്,..),
ആ കാര്‍ഡിന്റെ നമ്പര്‍,
വ്യക്തിയുടെ പേര് (ഐ.ഡി. കാര്‍ഡിലേതുപോലെ തന്നെ നല്‍കുക),
ജനിച്ച വര്‍ഷം,
Male/Female,
....തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. Beneficiary Registered Successfully എന്ന സന്ദേശം സ്ക്രീനില്‍ കാണാം.
Account Details പേജ് ഇപ്പോള്‍ കാണാന്‍ സാധിക്കും. Add more -ല്‍ ക്ലിക്ക് ചെയ്ത് അടുത്ത വ്യക്തിയെ രജിസ്റ്റര്‍ ചെയ്യാം. ഒരു മൊബൈല്‍ നമ്പരില്‍ 4 വ്യക്തികളെ രജിസ്റ്റര്‍ ചെയ്യാനാകും.
Step 3
Booking Appointment for Vaccination
Account Details പേജില്‍ ഏറ്റവും വലത്തുള്ള Action എന്ന തലക്കെട്ടിനു ചുവടെ ഒരു കലണ്ടറിന്റെ ചിഹ്നംപോലെ കാണിച്ചിരിക്കുന്നത് Appointment Shedule ചെയ്യുവാനുള്ള ബട്ടനാണ്. അല്ലെങ്കില്‍ Shedule Appointment ബട്ടനും ചുവടെ കാണാം. ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഭാഗത്ത് - State, District, Block, Pincode (ഏത് ബ്ലോക്ക് സെലക്ട് ചെയ്തോ ആ ബ്ലോക്കിലെ പിന്‍കോഡുകളാണ് ഇവിടെ ലഭിക്കുക) നല്‍കിക്കഴിയുമ്പോള്‍, ആ പ്രദേശത്തെ വാക്സിനേഷന്‍ സെന്ററുകള്‍ കാണാം.
സെന്റര്‍ തിരഞ്ഞെടുക്കുക. ദിവസവും സമയവും (FN or AN) നോക്കി വാക്സിനേഷനായി ബുക്ക് ചെയ്യുക. ബുക്കിംഗ് പൂര്‍ത്തിയായാല്‍ ആ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ബുക്ക് ചെയ്യാനായില്ലെങ്കില്‍, പിന്നീട്, ആദ്യം പറഞ്ഞതുപോലെ മൊബൈല്‍ നമ്പരും OTP-യും നല്‍കി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Account Details പേജിലേക്കാണ് പ്രവേശിക്കുക. പുതിയ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുകയോ വാക്സിനേഷന്‍ ബുക്കിംഗ് നടത്തുകയോ ചെയ്യാം. റീ ഷെഡ്യൂള്‍ ചെയ്യാനും ഡെലിറ്റ് ചെയ്യാനുമൊക്കെയുള്ള ഓപ്ഷസും ഇവിടെയുണ്ട്.
Wednesday, January 27, 2021
ഫാ.ജോസഫ് വാതല്ലൂര്‍ CMI-യുടെ സംസ്കാരം വെള്ളിയാഴ്ച്ച പൂഞ്ഞാര്‍ ആശ്രമത്തില്‍..
പൂഞ്ഞാറുമായി ജോസഫ് അച്ചന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. പൂഞ്ഞാർ ചെറുപുഷ്പാശ്രമ പ്രിയോർ, സെന്റ് ആന്റണീസ് സ്കൂളിന്റെ മാനേജർ, ഹെഡ്മാസ്റ്റർ തുടങ്ങിയ നിലകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ചിട്ടുള്ള ജോസഫ് അച്ചൻ പൂഞ്ഞാറുകാർക്ക് പ്രിയങ്കരനായിരുന്നു. SSLC പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്കായി നിരവധി സ്കോളർഷിപ്പുകൾ അച്ചൻ ഏർപ്പെടുത്തിയിട്ടുണ്ട്. ശുശ്രൂഷകള്‍ക്കായി വിദേശത്തേക്ക് പോകേണ്ടിവന്നെങ്കിലും പൂഞ്ഞാറുമായുള്ള സ്നേഹബന്ധം തുടർന്ന ജോസഫ് അച്ചന്റെ സഹായത്താലാണ്, ഏതാനും മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ കുട്ടികൾക്കായി മൾട്ടിമീഡിയ റൂമും പുതിയ പാചകപ്പുരയും നിർമ്മിച്ചത്.
Sunday, October 11, 2020
പൊതുവിദ്യാഭ്യാസ മേഖലയിൽ പൂഞ്ഞാർ നിയോജകമണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ..
Sunday, October 4, 2020
പൂഞ്ഞാറിന്റെ പ്രിയപ്പെട്ട ജെയിംസച്ചന് യാത്രാമംഗളങ്ങള്‍..
രണ്ടുതവണ സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം, ദീപിക ബുക്ക് ഹൗസ് മാനേജര്‍, പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, ഇടമറ്റം കെ.റ്റി.ജെ.എം., പാലംബ്ര അസംപ്ഷന്‍ എന്നീ സ്കൂളുകളിലെ അധ്യാപകന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചുകഴിഞ്ഞ ജെയിംസ് നീണ്ടൂശ്ശേരി അച്ചന്‍ പുളിയന്മലയിലെ തന്റെ പുതിയ കര്‍മ്മ മണ്ഢലത്തിലേക്ക് യാത്രയാകുമ്പോള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും യാത്രാമംഗളങ്ങളും നേരുന്നു..
Monday, September 21, 2020
പൂഞ്ഞാറിൽ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തി തുടങ്ങി..
(കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm)
പൂഞ്ഞാർ (21/09/20) : ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെളളപ്പൊക്ക ഭീക്ഷണി നേരിടുവാനായി, കിഴക്കൻ മേഖലയിലെ മഴ - ജലനിരപ്പ് വിവരങ്ങൾ, മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ 'സേവ് മീനച്ചിലാർ ' ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്. പൂഞ്ഞാറിലെ വിവരങ്ങൾ നൽകാനുള്ള ചുമതല പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ Antonian Club ഏറ്റെടുത്ത് നിർവ്വഹിക്കുകയാണ്. മഴമാപിനി ഉപയോഗിച്ച് ഓരോ 12 മണിക്കൂറിലും ചെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm ആണ്. വിശദ വിവരങ്ങൾ ചുവടെ..
Poonjar - 21/09/20, തിങ്കൾ, 7.45 am
ഇടവിട്ടു മാത്രം ശക്തമായ മഴ. അല്ലാത്തപ്പോൾ ചെറിയ മഴയോ തൂളലോ. ഇടക്ക് ചിലപ്പോൾ ചെറുതായി തെളിയും. ഉടൻ ഇരുണ്ടുമൂടി മഴയും എത്തും. ഇതാണ് കഴിഞ്ഞ 2 ദിവസമായി പൂഞ്ഞാറിലെ അവസ്ഥ. ഇങ്ങനെ മഴ പെയ്യുമ്പോൾ സ്വോഭാവികമായി എത്തുന്ന വെള്ളമേ മീനച്ചിലാറ്റിൽ ഉള്ളൂ. ഇപ്പോൾ പേടിക്കേണ്ട അവസ്ഥ ഒന്നുമില്ല. ഈ സമയത്തും (21/09/20, 7.45 am) മേൽ പറഞ്ഞ രീതിയിൽതന്നെ മഴ തുടരുന്നു.
കഴിഞ്ഞ 2 ദിവസത്തെ മഴ അളവ്
സെപ്റ്റംബർ 19, ശനി, 6 am - 6 pm : 28.8 mm
സെപ്റ്റംബർ 19, ശനി, 6 pm - സെപ്റ്റംബർ 20, ഞായർ, 6 am : 9.2 mm
സെപ്റ്റംബർ 20, ഞായർ, 6 am - 6 pm : 14.2 mm
സെപ്റ്റംബർ 20, ഞായർ, 6 pm - സെപ്റ്റംബർ 21, തിങ്കൾ, 6 am : 13.8 mm
കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത ആകെ മഴയുടെ അളവ് : 66 mm
Saturday, September 19, 2020
ജെയ്മോന്റെ നക്ഷത്രം ലോകം കീഴടക്കുന്നു..
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ ഓഫീസ് സ്റ്റാഫായ ജെയ്മോൻ നിർമ്മിച്ച ക്രിസ്മസ് സ്റ്റാർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് നക്ഷത്രത്തിനുള്ള ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിന്റെയും അംഗീകാരം കരസ്ഥമാക്കി. 108.9 അടി ഉയരമുള്ള നക്ഷത്രം കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ 2019 ഡിസംബർ മാസമാണ് ഉയർത്തിയത്. ജി.ഐ. പൈപ്പും ക്ലോത്ത് ഫ്ലെക്സും ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ നക്ഷത്രത്തിന് മൂന്നര ലക്ഷം രൂപയോളം ചെലവ് വന്നു. എർണാകുളത്തുനിന്ന് മൂന്ന് ക്രെയിനുകൾ എത്തിച്ചാണ് നക്ഷത്രം ഉയർത്തുകയും പിന്നീട് താഴ്ത്തുകയും ചെയ്തത്.
പൂഴിക്കോൽ ദേവാലയ അങ്കണത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. ജെയ്മോന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പുരസ്കാരം കൈമാറി.
ഫാ.തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഫാ. സ്കറിയ മോടിയിൽ, ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു കുന്നേൽ, പഞ്ചായത്തംഗങ്ങളായ ജെസ്സി ലൂക്കോസ്, ബിജു കുര്യൻ, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, മുൻ പ്രിൻസിപ്പാൾ എ. ജെ. ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ജോസ് ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അറുന്നൂറ്റിമംഗലം കൊല്ലംക്കുഴിയിൽ പരേതരായ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായ ജയ്മോൻ ചെറുപ്പം മുതൽ തന്നെ നിരവധി കലാശില്പങ്ങളും കൗതുക വസ്തുക്കളും നിർമ്മിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. ഭാര്യ ജിൻസി. മകൻ സാം ക്രിസ്റ്റി ജെ.കെ.Friday, September 18, 2020
കോവിഡ്കാലത്തും സേവന പ്രവർത്തനങ്ങളിൽ സജീവമായി പൂഞ്ഞാറിലെ യുവജനങ്ങൾ..
പൂഞ്ഞാർ തെക്കേക്കരയിൽ ഇന്ന് ആൻ്റിജൻ ടെസ്റ്റ്..
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര PHC-യിൽ ഇന്ന് (സെപ്റ്റംബർ 18 ) കോവിഡ് രോഗനിർണ്ണയത്തിനായുള്ള ആൻ്റിജൻ പരിശോധന നടക്കും. രോഗം സ്ഥിരീകരിച്ചവരുമായി പ്രഥമ - ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നവർ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരും വിളിക്കുക. ഫോൺ : 9539322314 . പരിശോധന ഇന്ന് രാവിലെ 11-ന് ആരംഭിക്കും. ബുക്ക് ചെയ്തവർക്കാണ് ഇന്ന് അവസരം നൽകുക. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവർക്ക്, ഇടമറുക്, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ ഉടൻ പരിശോധന നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സിൽബി ജോസഫ് അറിയിച്ചു. വാർഡ് മെമ്പർമാരെയോ പ്രദേശത്തെ ആശ വർക്കർമാരെയോ ഫോണിൽ ബന്ധപ്പെട്ടും പരിശോധനക്കായി ബുക്ക് ചെയ്യാം.
Monday, September 14, 2020
കണ്ടെയിൻമെൻ്റ് സോണിൽനിന്ന് ഒഴിവായെങ്കിലും ജാഗ്രത തുടരാം..
Sunday, September 13, 2020
ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം : ആദ്യ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.. നാളെ മുതൽ അഡ്മിഷൻ ആരംഭിക്കും..
HSCAP പോർട്ടലിൽ പ്രവേശിച്ച് Candidate Login നടത്തി അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
https://www.hscap.kerala.gov.in/
യൂസർ നെയ്മും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങൾക്ക് അഡ്മിഷൻ ലഭിച്ചോ എന്ന കാര്യവും, ലഭിച്ചെങ്കിൽ അഡ്മിഷൻ ഡേറ്റും ടൈമും ഉൾപ്പെടെ അവിടെ കാണാം. അതിനു ചുവടെയുള്ള First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അടുത്ത പേജിലെത്തി മറ്റ് വിശദ വിവരങ്ങൾ അറിയാം. അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൻ്റെ പേരും കോഴ്‌സ് ഡീറ്റെയിൽസും അവിടെയുണ്ട്.
Print Allotment Slip -ൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കുള്ള അലോട്ട്മെൻ്റ് സ്ലിപ്പ് കാണാം.
പ്രവേശന സമയത്ത് നൽകേണ്ട രേഖകൾ..
ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് (പ്രവേശനം ലഭിക്കുന്ന സ്കൂളിൽനിന്ന് അഡ്മിഷൻ സമയത്ത് ഇത് നൽകും, സ്വന്തമായി പ്രിൻ്റ് എടുക്കേണ്ട ആവശ്യമില്ല. ), SSLC മാർക്ക് ലിസ്റ്റിൻ്റെ കോപ്പി, TC, സ്വഭാവ സർട്ടിഫിക്കറ്റ്, പ്രത്യേക ബോണസ് പോയിൻ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് സ്ലിപ്പിൽ ലഭ്യമാണ്.
താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനം നേടുമ്പോൾ ഫീസ് അടക്കേണ്ടതില്ല. പക്ഷേ, സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം.
പ്രത്യേകം ശ്രദ്ധിക്കുക :
ഏതെങ്കിലും സ്കൂളിൽ മാനേജ്മെൻ്റ് ക്വോട്ടായിലോ കമ്മൂണിറ്റി ക്വോട്ടായിലോ പ്രവേശനം ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽപോലും, നിർബന്ധമായും ഇപ്പോഴുള്ള അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടണം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ..
ഏകജാലക പ്രവേശന പ്രക്രിയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
Saturday, September 12, 2020
പൂഞ്ഞാർ ടൗൺ വാർഡ് കണ്ടെയിൻമെൻ്റ് സോണായി തുടരുന്നു..
ഇന്ന് (12/09/2020) പൂഞ്ഞാർ ടൗണിലെ മെഡിക്കൽ സ്‌റ്റോർ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും സമ്പർക്ക രോഗവ്യാപന സാധ്യത വളരെ കുറവാണെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബർ 5-ന്, പൂഞ്ഞാർ ടൗൺ ഭാഗം കണ്ടെയിൻമെൻ്റ് സോൺ ആയതുമുതൽ സ്റ്റാഫ് അവധിയിൽ ആയിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഈ സ്റ്റാഫ് കഴിഞ്ഞ ഏഴു ദിവസവും കടയിൽ വന്നിട്ടില്ല എന്നതാണ് സമ്പർക്ക രോഗവ്യാപന സാധ്യത കുറവാണെന്ന് കരുതപ്പെടാൻ കാരണം.
അതേസമയം, ടൗൺ വാർഡ് കണ്ടെയിൻമെൻ്റ് സോണായി തുടരുകയാണ്. പ്രദേശത്ത് കൂടുതൽ രോഗവ്യാപനം ഉണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച്ചയോടെ കണ്ടെയിൻമെൻ്റ് സോണിൽനിന്ന് ഒഴിവാക്കിയേക്കും.
Tuesday, September 8, 2020
കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകൾ നാളെ മുതൽ പൂഞ്ഞാർ ടൗൺ വാർഡിൽ..
പൂഞ്ഞാർ ടൗൺ ഒന്നാം വാർഡിൽ നാളെ മുതലുള്ള (സെപ്റ്റംബർ 9, ബുധൻ) ഇളവുകൾ : കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകൾ നാളെ മുതൽ പൂഞ്ഞാർ ടൗൺ വാർഡിൽ ഉണ്ടായിരിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് (പലചരക്ക്, ബേക്കറി, പച്ചക്കറി, കോൾഡ് സ്റ്റോറേജ്,..) രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും. ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചകഴിഞ്ഞ് 2-ന് അടക്കും.
എന്നാൽ, ഇളവുകൾ ഉണ്ടെങ്കിലും, കണ്ടെയിൽമെൻ്റ് സോണിൽ താമസിക്കുന്നവർ ആ ഭാഗത്തെ വോളണ്ടിയർമാരെ വിവരമറിയിച്ച്, അവർ മുഖേന മാത്രം, പണം നൽകി അവശ്യ സാധനങ്ങൾ വാങ്ങിക്കണമെന്നും കണ്ടെയ്ൻമെൻ്റ് സോണിൻ്റെ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടർ പ്രഖ്യാപിക്കുന്നതു വരെ എല്ലാവരും അവരുടെ വീടുകളിൽ കഴിയേണ്ടതാണെന്നും വാർഡുമെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടെസ്സി ബിജു അറിയിച്ചു. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല.
ഒന്നാം വാർഡിലുള്ള ആർക്കെങ്കിലും അടിയന്തര സഹായം ആവശ്യമായി വന്നാൽ ചുവടെയുള്ള നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
9539093647
9656647851
8075499895
9497821900
ഇന്ന് പൂഞ്ഞാർ ടൗണിൽ അണുനശീകരണം നടത്തിയിരുന്നു. അതേ സമയം, പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിനാൽ ജനങ്ങൾ വളരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.