Sunday, September 13, 2020

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം : ആദ്യ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.. നാളെ മുതൽ അഡ്മിഷൻ ആരംഭിക്കും..

HSCAP പോർട്ടലിൽ പ്രവേശിച്ച് Candidate Login നടത്തി അലോട്ട്മെന്റ്  ഫലം പരിശോധിക്കാം.


https://www.hscap.kerala.gov.in/


യൂസർ നെയ്മും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങൾക്ക് അഡ്മിഷൻ ലഭിച്ചോ എന്ന കാര്യവും, ലഭിച്ചെങ്കിൽ അഡ്മിഷൻ ഡേറ്റും ടൈമും ഉൾപ്പെടെ അവിടെ കാണാം. അതിനു ചുവടെയുള്ള First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അടുത്ത പേജിലെത്തി മറ്റ് വിശദ വിവരങ്ങൾ അറിയാം. അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൻ്റെ പേരും കോഴ്‌സ് ഡീറ്റെയിൽസും അവിടെയുണ്ട്. 

Print Allotment Slip -ൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കുള്ള അലോട്ട്മെൻ്റ് സ്ലിപ്പ് കാണാം. 


പ്രവേശന സമയത്ത് നൽകേണ്ട രേഖകൾ..

ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് (പ്രവേശനം ലഭിക്കുന്ന സ്കൂളിൽനിന്ന് അഡ്മിഷൻ സമയത്ത് ഇത് നൽകും, സ്വന്തമായി പ്രിൻ്റ് എടുക്കേണ്ട ആവശ്യമില്ല. ), SSLC മാർക്ക് ലിസ്റ്റിൻ്റെ കോപ്പി, TC, സ്വഭാവ സർട്ടിഫിക്കറ്റ്,  പ്രത്യേക ബോണസ് പോയിൻ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് സ്ലിപ്പിൽ ലഭ്യമാണ്. 


താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനം നേടുമ്പോൾ ഫീസ് അടക്കേണ്ടതില്ല. പക്ഷേ, സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം. 


പ്രത്യേകം ശ്രദ്ധിക്കുക :

ഏതെങ്കിലും സ്കൂളിൽ മാനേജ്മെൻ്റ് ക്വോട്ടായിലോ കമ്മൂണിറ്റി ക്വോട്ടായിലോ പ്രവേശനം ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽപോലും, നിർബന്ധമായും ഇപ്പോഴുള്ള അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടണം. 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. 


ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ..

ഏകജാലക പ്രവേശന പ്രക്രിയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.


No comments:

Post a Comment