Monday, April 4, 2011
അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍... ടീം ഇന്‍ഡ്യക്ക് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ അഭിനന്ദനങ്ങള്‍...
ഇന്നലെ പൂഞ്ഞാറുകാരും ഉറങ്ങിയിട്ടില്ല..!എങ്ങനെ ഉറങ്ങും.. രാജ്യം മുഴുവന്‍ ടീം ഇന്‍ഡ്യയുടെ ലോകകപ്പ് നേട്ടത്തില്‍ ആഹ്ലാദിക്കുമ്പോള്‍ കിടന്നുറങ്ങാന്‍ ആര്‍ക്കുസാധിക്കും! ഇന്‍ഡ്യ വിജയമുറപ്പിച്ചതോടെ സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ക്രിക്കറ്റ് പ്രേമികള്‍ പൂഞ്ഞാര്‍ ടൗണിലേക്ക് ഒഴുകിയെത്തി. പടക്കങ്ങള്‍ പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും അവര്‍ ആഘോഷിച്ചു. ചിലര്‍ റോഡില്‍ നൃത്തം ചവിട്ടി. വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കി അവര്‍ക്ക് പിന്നണിതീര്‍ത്തു. ഇന്‍ഡ്യന്‍ ടീമിന് ഒരായിരം അഭിനന്ദനങ്ങള്‍. എല്ലാ ഭാരതീയര്‍ക്കുമൊപ്പം ഞങ്ങള്‍ പൂഞ്ഞാറുകാരും അഭിമാനിക്കുന്നു..ആഹ്ലാദിക്കുന്നു..
Subscribe to:
Post Comments (Atom)
No comments:
Post a Comment