എ.എസ്.അനന്ദു |
സ്റ്റില്‍ ക്യാമറയില്‍ കവിത രചിക്കുകയാണ് പൂഞ്ഞാര്‍ സ്വദേശി ആനന്ദഭവനില്‍ എ.എസ്. അനന്ദു. ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ , മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ചിത്രം വന്നിരുന്നു. അടിക്കുറിപ്പ് വായിച്ച പൂഞ്ഞാറുകാരും ഒന്നമ്പരന്നു. ഈ ഫോട്ടോ എടുത്തിരിക്കുന്നത് ഒരു പൂഞ്ഞാറുകാരനോ..! അയലത്തെ ഈ പയ്യന്റെ വിശേഷം ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പത്രങ്ങളില്‍ വന്നു. കോട്ടയം പ്രസ് ക്ലബിന്റെ ഫോട്ടോ ജേര്‍ണ്ണലിസം കോഴ്സില്‍ ഈ വര്‍ഷം ഒന്നാം റാങ്ക് അനന്ദുവിന് ലഭിച്ചിരിക്കുന്നു..!
മാതൃഭൂമി ദിനപ്പത്രത്തില്‍.. |
പൂഞ്ഞാറിന്റെ അഭിമാനമായി മാറിയിരിക്കുന്ന അനന്ദുവിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും... പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് അനന്ദു എന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രത്യക ആഹ്ലാദവും ഇവിടെ പങ്കുവയ്ക്കുന്നു. സെന്റ് ആന്റണീസ് കുടുംബത്തിന്റെയും ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.. സ്റ്റില്‍ ഫോട്ടോഗ്രഫി രംഗത്തെ യുവപ്രതിഭയായി മാറിക്കഴിഞ്ഞിരിക്കുന്ന അനന്ദുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഫേസ് ബുക്ക് പേജായ MyClickzzzAnanthuPhotography സന്ദര്‍ശിക്കൂ..
മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച അനന്ദുവിന്റെ ചിത്രം.. ബന്ദിപ്പൂര്‍ വനത്തിലെ മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ഈ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. |
No comments:
Post a Comment