സഭ്യതയുടെ
അതിരുകടക്കുന്ന രീതിയില്‍
സിനിമാ പോസ്റ്ററുകളില്‍
കാണപ്പെടുന്ന അശ്ലീലതയ്ക്കും
വയലന്‍സിനും എതിരേ പൂഞ്ഞാര്‍
സെന്റ് ആന്റണീസിലെ അന്റോണിയന്‍ക്ലബ്
അംഗങ്ങള്‍ രംഗത്ത്.
സ്കൂളിനു
സമീപം ഒട്ടിച്ചിരുന്ന ഒരു
തമിഴ് സിനിമയുടെ പോസ്റ്ററില്‍
കണ്ട ചില ദൃശ്യങ്ങളാണ് ക്ലബ്
അംഗങ്ങളെ ഇതിന് പ്രേരിപ്പിച്ചത്.
അര്‍ദ്ധനഗ്നരായ
യുവതികളുടെ അശ്ലില ചിത്രങ്ങളോടൊപ്പം
ഒരാള്‍ കത്തി ഉപയോഗിച്ച് ഒരു
യുവതിയുടെ കഴുത്ത് മുറിയ്ക്കുന്ന
ക്രൂര ദൃശ്യവും ഈ പോസ്റ്ററില്‍
ഉണ്ടായിരുന്നു.
"ഈ
കാഴ്ച്ച ഞങ്ങള്‍ കുട്ടികളടക്കമുള്ളവര്‍
ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്.
നമ്മുടെ
നാട്ടില്‍ അക്രമവാസനകളും
സ്ത്രീ പീഢനങ്ങളും
വര്‍ദ്ധിച്ചുവരുന്നതില്‍
ഇത്തരം പോസ്റ്ററുകളും ഒരു
പങ്കുവഹിക്കുന്നുണ്ട്.
ഇന്ന്
കേരളം മുഴുവന്‍ ഷെഫീക്കിനായി
പ്രാര്‍ഥിക്കുമ്പോള്‍,
അത്തരം
ദുരവസ്ഥകളിലേയ്ക്ക്
പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍
എത്തിച്ചേരുന്നതിനുപിന്നില്‍
ഇതും ഒരു കാരണമല്ലേ..?”
ക്ലബ്
അംഗങ്ങള്‍ ചേദിക്കുന്നു.
അന്റോണിയന്‍
ക്ലബിന്റെ മാസമീറ്റിംഗില്‍
ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു.
ഈ
രീതിയില്‍ അക്രമങ്ങളും
അശ്ലീലതയും നിറഞ്ഞ പോസ്റ്ററുകളും
പരസ്യങ്ങളും പൊതു സ്ഥലങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്നത്
തടയണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്
കുട്ടികള്‍ നിവേദനം
തയ്യാറാക്കുകയും
പൂഞ്ഞാര്‍ തെക്കേക്കര
ഗ്രാമപ്പഞ്ചായത്തിലെത്തി
പ്രസിഡന്റിനും
സെക്രട്ടറിയ്ക്കും കൈമാറുകയും
ചെയ്തു.
നന്മയ്ക്കായുള്ള
പ്രതികരണങ്ങള്‍ കുറഞ്ഞുവരുന്ന
ഈ കാലത്ത്,
ഒരു
സാമൂഹ്യവിപത്തിനെതിരേ
തങ്ങളാലാവുംവിധം പ്രതികരിക്കുവാനുള്ള
ശ്രമത്തിലാണ് പൂഞ്ഞാര്‍
സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.
A good initiative. Nowadays, people's minds are hardened by watching horrific scenes, real and fiction, on TV.Recently,4 people were knocked by train while trying to film a dead body. This is God's punishment to those who seek delight in other people's misery. Huge billboards in busy street corners divert the attention of drivers, and cause accidents.
ReplyDelete