കോവിഡ് 19 അവധിക്കാലത്ത് വീട്ടിലിരുന്ന് ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികൾ.. അവരുടെ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്താൻ ആദ്യമായി ക്യാമറാമാന്റെ ജോലി നിർവ്വഹിക്കേണ്ടിവരുന്ന രക്ഷിതാക്കൾ.. മറ്റുചില വീടുകളിൽ തയ്യാറാകുന്ന അവതാരകരും അവരുടെ ഷൂട്ടിംഗും.. ആദ്യമായി ക്യാമറക്ക് മുന്നിലും പിന്നിലും എത്തുന്നതിന്റെ പരിഭ്രമങ്ങൾ.. ഇതെല്ലാം വാട്സാപ്പ് മെസേജായി എത്തുന്നതോടെ മണിക്കൂറുകൾ നീളുന്ന എഡിറ്റിംഗ്..
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഴിഞ്ഞ കുറച്ചു മാസങ്ങളായി ആകെ തിരക്കിലാണ്.. ഈ അന്റോണിയന്‍ കുടുംബവിശേഷങ്ങളുടെ, അഞ്ചോ ആറോ മിനിട്ടുമാത്രം ദൈര്‍ഘ്യം വരുന്ന ചില വീഡിയോകള്‍ കണ്ടു നോക്കൂ..
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഴിഞ്ഞ കുറച്ചു മാസങ്ങളായി ആകെ തിരക്കിലാണ്.. ഈ അന്റോണിയന്‍ കുടുംബവിശേഷങ്ങളുടെ, അഞ്ചോ ആറോ മിനിട്ടുമാത്രം ദൈര്‍ഘ്യം വരുന്ന ചില വീഡിയോകള്‍ കണ്ടു നോക്കൂ..
വീഡിയോ - 5
വീഡിയോ - 4
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകൂട്ടുകാരുടെ ലോക്ക്ഡൗണ്‍
വീട്ടുവിശേഷങ്ങള്‍ - നാലാം ഭാഗം. ആശംസകളുമായി സിനിമാ സംവിധായകന്‍ ദീപേഷ്
ടി., അതിനൊപ്പം ശ്രീഹരി എസ്. നായരുടെ ഗിറ്റാര്‍, ജൂനിയ റ്റോമിന്റെ
ബോട്ടില്‍ പെയിന്റിംഗ്, നന്ദന സുരേഷിന്റെ ടിക് ടോക്, കൂടാതെ മികച്ച
അവതരണവുമായി അമി മരിയ ഷായും നമിത ബിജുവും..
വീഡിയോ - 3
പൂഞ്ഞാർ സെന്റ് ആന്റണീസിലെ കുട്ടികളുടെ ലോക്ഡൗൺ വീട്ടുവിശേഷങ്ങൾ തുടരുന്നു.
ആൻസ് ജോജോയുടെ മാസ്ക് നിർമാണം, മാളവിക വിനോദിൻ്റെ വയലിൻ വായന, ശിവാനി
സതീശൻ്റെ ടിക് ടോക് വീഡിയോ എന്നിവയ്ക്കൊപ്പം അമൃത അനീഷിന്റെ അവതരണവും.
വീഡിയോ - 2
ആശംസകളുമായി സിനിമാ സംവിധായകൻ ജിയോ ബേബി :
റിലീസിംഗിന് തയ്യാറായിരിക്കുന്ന ടൊവീനോ ചിത്രമായ 'കിലോമീറ്റേഴ്സ് &
കിലോമീറ്റേഴ്സ് ', നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ
'കുഞ്ഞുദൈവം', '2 പെൺകുട്ടികൾ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ
ജിയോബേബി, Antonian News യൂട്യൂബ് ചാനലിനും, കോവിഡ് അവധിക്കാലത്ത്
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ വീട്ടിലിരുന്ന് ചെയ്യുന്ന സർഗാത്മക
പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിക്കുന്നു. കൂടാതെ, തെരേസ് ജോസഫിന്റെ ആർട്ട് വർക്ക്, സേതുലക്ഷ്മിയുടെ ടിക്-ടോക്, എറിക് മാത്യു ജെയ്സണിന്റെ 'സൂത്രവിദ്യകൾ' എന്നിവയ്‌ക്കൊപ്പം അവതാരകരായി അലിയ ജോസഫ്, ജോയൽ സിബി, ലെയ
ജോർജ് എന്നിവരും എത്തുന്നു.
വീഡിയോ - 1
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ കോവിഡ്
19 - ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ചെയ്ത ക്രിയാത്മക
പ്രവര്‍ത്തനങ്ങള്‍, സ്കൂളിലെ അന്റോണിയന്‍ ക്ലബ്ബിന്റെ യൂ-ട്യൂബ് ചാനലിലൂടെ
സംപ്രേക്ഷണം ചെയ്യുകയാണ്. കുട്ടികള്‍ തയ്യാറാക്കി നല്‍കുന്ന ഓരോ
വീഡിയോകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചില വീഡിയോകള്‍
വിനോദത്തിനുള്ളതെങ്കില്‍ മറ്റു ചിലത് വിജ്ഞാനം പകരുന്നതാണ്. അവതാരകരും
വീട്ടിലിരുന്നുതന്നെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ആദ്യമായി
ക്യാമറക്കു മുന്‍പിലെത്തുന്നവരാണ് എല്ലാവരുംതന്നെ. ക്യാമറാ ചലിപ്പിക്കുന്ന
രക്ഷിതാക്കള്‍ക്കും ഇതൊരു പുതിയ അനുഭവമാണ്. പത്തുമിനിട്ടില്‍ താഴെയുള്ള
എപ്പിസോഡുകളായി ഈ വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യും.
No comments:
Post a Comment