IHRD മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി - 31/05/2011 വൈകുന്നേരം 4 മണി.
(മോഡല്‍ പോളിടെക്നിക് കോളേജ് പൂഞ്ഞാര്‍ , ഫോണ്‍ : 04822 209265).
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനായും ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, May 16, 2011
Saturday, May 14, 2011
പൂഞ്ഞാറില്‍ P.C. ജോര്‍ജ്ജിന് ഉജ്ജ്വല വിജയം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ P.C. ജോര്‍ജ്ജ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15704 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ വിജയം കരസ്ഥമാക്കിയത്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍..
പി.സി. ജോര്‍ജ്ജ് പ്ലാത്തോട്ടം (UDF) - 59809
മോഹന്‍ തോമസ് (LDF) - 44105
സന്തോഷ് കുമാര്‍ (BJP) - 5010
വി.എം. സുലൈമാന്‍ മൗലവി (SDPI) - 3579
പി.പി. ജോഷി (BSP) - 2956
പൂഞ്ഞാര്‍ മണ്ഡലത്തിലെ പഞ്ചായത്തുതല വോട്ടിംഗ് നില..
(പി.സി. ജോര്‍ജ്ജ് , മോഹന്‍ തോമസ് , സന്തോഷ് കുമാര്‍ , വി.എം. സുലൈമാന്‍ മൗലവി , പി.പി. ജോഷി എന്നീ ക്രമത്തില്‍)
പൂഞ്ഞാര്‍ തെക്കേക്കര - 5731 , 4120 , 295 , 29 , 118
പൂഞ്ഞാര്‍ - 2989 , 3224 , 343 , 65 , 77
ഈരാറ്റുപേട്ട - 4945 , 4610 , 70 , 1145 , 37
തിടനാട് - 5991 , 4099 , 467 , 33 , 227
പാറത്തോട് - 8608 , 4899 , 856 , 650 , 334
കൂട്ടിക്കല്‍ - 3907 , 3228 , 400 , 129 , 197
മുണ്ടക്കയം - 7178 , 4420 , 427 , 378 , 353
കോരുത്തോട് - 6776 , 5710 , 676 , 230 , 838
എരുമേലി - 10249 , 7651 , 1369 , 765 , 725
പൂഞ്ഞാറിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട P.C. ജോര്‍ജ്ജിന് ആശംസകള്‍ നേരുന്നതിന് താഴെ കാണുന്ന comments-ല്‍ ക്ലിക്ക് ചെയ്യുക
Wednesday, May 11, 2011
ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ .....
മുഖച്ഛായ മാറിയ വിദ്യാലയത്തിന്റെ ഭംഗി ആവോളമാസ്വദിച്ച് വീണ്ടും കലാലയത്തിന്റെ പടി ചവിട്ടിയപ്പോള്‍ പലരുടെയും മുഖഭാവങ്ങള്‍ വിസ്മയത്താല്‍ നിറഞ്ഞതായിരുന്നു. 2005-07 വര്‍ഷത്തെ ഹ്യുമാനിറ്റിസ് ബാച്ചുകാരാണ് വീണ്ടും പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ തിരുമുറ്റത്ത് ഒത്തുകൂടിയത്.
സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , പ്രിന്‍സിപ്പാള്‍ എ. ജെ ജോസഫ് , അദ്ധാപകനായ ബൈജു ജേക്കബ് തുടങ്ങിയവര്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. പഠനത്തെയും ജോലിയെയും കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചും ആശംസകള്‍ കൈമാറിയും ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ കുറെ സമയത്തേയ്ക്കെങ്കിലും പഴയ +2 സ്റ്റുഡന്‍സായി മാറി.
ഈ കൂടിച്ചേരല്‍ കൂടുതല്‍ വിപുലമായി , കൂടുതല്‍ കൂട്ടുകാരെയും കൂട്ടി ഇനിയും നടത്തണം എന്ന തീരുമാനവുമായാണ് ഇവര്‍ പിരിഞ്ഞത്.
ഈ കൂടിച്ചേരല്‍ കൂടുതല്‍ വിപുലമായി , കൂടുതല്‍ കൂട്ടുകാരെയും കൂട്ടി ഇനിയും നടത്തണം എന്ന തീരുമാനവുമായാണ് ഇവര്‍ പിരിഞ്ഞത്.
Monday, May 9, 2011
LP,UP,HS അദ്ധ്യാപകര്‍ക്കായുള്ള അവധിക്കാല പരിശീലന പരിപാടി , 09/05/2011 തിങ്കളാഴ്ച് മുതല്‍ ആരംഭിക്കുന്നു.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ HS അദ്ധാപകര്‍ക്കുള്ള പരിശീലനം രണ്ട് ബാച്ചുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ബാച്ച് 9,10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20,21 തീയതികളിലും നടക്കുന്നു. കൂടാതെ 23,24 തീയതികളില്‍ , വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് , CRC തലത്തിലും ഉണ്ടായിരിക്കും.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
LP സ്കൂള്‍ അദ്ധാപകര്‍ക്ക് പൂഞ്ഞാര്‍ ഗവണ്‍മെന്റ് LPS, ഈരാറ്റുപേട്ട GM LPS എന്നീ സെന്ററുകളും UP സ്കൂള്‍ അദ്ധാപകര്‍ക്ക് തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കുളിലുമാണ് പരിശീലനം നടക്കുക. വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് CRC തലങ്ങളില്‍ , 23,24 തീയതികളില്‍ നടക്കും.
Sunday, May 8, 2011
ഹയര്‍ സെക്കന്ററി പ്രവേശനം എളുപ്പമാക്കാം
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്റെ ഭാവിജീവിതത്തെ മെനയുന്ന സുപ്രധാന വഴിത്തിരിവാണ് എസ്.എസ്.എല്‍.സി. പരീക്ഷയും തുടര്‍ന്നുള്ള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ കാലഘട്ടവും.അതുകൊണ്ടു തന്നെ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ അയയ്ക്കുന്നതിനു മുമ്പുതന്നെ ഇഷ്ട്ടപ്പെട്ട ഗ്രൂപ്പ്, സബ്ജക്റ്റ് കോംബിനേഷന്‍ , താത്പ്പര്യമുള്ള സ്കൂള്‍ , അപേഷ അയയ്ക്കേണ്ട വിധം തുടങ്ങിയവ മനസ്സിലാക്കിയിരിക്കണം. അതിനു സഹായകമാവുന്ന ചില വസ്തുതകളാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. അദ്ധ്യാപകനായ ബൈജു ജേക്കബ് തയ്യാറാക്കിയിരിക്കുന്നത്.
പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സബ്ജക്റ്റ് കോംബിനേഷനുകളും കൂടെ ചേര്‍ത്തിരിക്കുന്നു.
Read More/തുടര്‍ന്ന് വായിക്കുക..
പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സബ്ജക്റ്റ് കോംബിനേഷനുകളും കൂടെ ചേര്‍ത്തിരിക്കുന്നു.
Read More/തുടര്‍ന്ന് വായിക്കുക..
Thursday, May 5, 2011
പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ NRI ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
IHRD-യുടെ കീഴിലുള്ള പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ (CUSAT സിലബസ്) , പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള BTech - ഇലക്ട്രോണിക്സ് , കമ്പ്യൂട്ടര്‍ സയന്‍സ് , ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ കോഴ്സുകളില്‍ NRI ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 16-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കും.
ഫോണ്‍ : 04822271737 (Office) , 9447300096 (Mb)
ഫോണ്‍ : 04822271737 (Office) , 9447300096 (Mb)
Sunday, May 1, 2011
അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...
Thursday, April 28, 2011
SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം..
പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുശതമാനം വിജയം
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പ്രദേശത്തെ ഏറ്റവും മികച്ച വിജയം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 188 കുട്ടികളും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. അനീഷ് വി.ജി. എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് സ്വന്തമാക്കി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂള്‍ എന്ന ബഹുമതിയും സെന്റ് ആന്റണീസ് സ്വന്തമാക്കി (188/188).
സെന്റ് മരിയാ ഗൊരേത്തി ഹൈസ്കൂള്‍ ചേന്നാട് (67/67) , സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ പെരിങ്ങുളം (56/56) എന്നീ സ്കൂളുകളും നൂറുശതമാനം വിജയം നേടി.
പ്രദേശത്തെ സ്കൂളുകളുടെ വിജയശതമാനം ചുവടെ ചേര്‍ക്കുന്നു.
St Antonys HSS Poonjar - 100%
St Augustines HS Peringulam - 100%
St Maria Goretti's HS Chennadu - 100%
MG HSS Erattuprtta - 99%
St Mary's HSS Teekoy - 99%
SMV HSS Poonjar - 98%
Govt. HSS Erattupetta - 88%
St George HSS Aruvithura - 86%
വിശദമായ SSLC റിസല്‍ട്ട് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, April 27, 2011
SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍ ലഭ്യമായിരിക്കും. വ്യക്തിഗത റിസല്‍ട്ടിനായും പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകളുടെ വിശദമായ പരീക്ഷാഫലങ്ങള്‍ക്കായും മുകളിലുള്ള SSLC RESULT എന്ന പേജ് സന്ദര്‍ശിക്കുക
Tuesday, April 26, 2011
SSLC ബുക്കിലെ ജനനത്തീയതിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍..
SSLC ബുക്കില്‍ ജനനത്തീയതിയില്‍ തെറ്റുണ്ടെങ്കില്‍ അത് ഉടന്‍ തിരുത്തുന്നത് അഭികാമ്യമായിരിക്കും. പാസ്പോര്‍ട്ട് ലഭിക്കുന്നതിനും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും , ജനന സര്‍ട്ടിഫിക്കറ്റിലെയും SSLC-ബുക്കിലെയും ജനനത്തീയതികള്‍ ഒന്നുതന്നെയായിരിക്കണം.
സ്കൂളില്‍ പഠിക്കുന്ന ( SSLC പരീക്ഷക്ക് അപേക്ഷിക്കാത്ത) കുട്ടികളുടെ ജനനത്തീയതി തിരുത്തുന്നതിന് , സ്കൂള്‍ മുഖാന്തിരം DEO ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. അല്ലാത്തവര്‍ക്ക് ഇതിനായി ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. ഇപ്പോള്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്കായി തഴെക്കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക.
ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷാഫാറം തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍
ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍
അപേക്ഷാ ഫാറത്തിന്റെ മാതൃകയും നിര്‍ദേശങ്ങളും

Friday, April 22, 2011
കൊച്ചിയെ അടുത്തറിഞ്ഞ് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍
കൊച്ചിയെ അടുത്തറിയാന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ നടത്തിയ പഠനയാത്ര അവിസ്മരണീയ അനുഭവമായി. കൊച്ചിയുടെ മാപ്പ് ഉപയോഗിച്ച് , യാത്ര ചെയ്യുന്നതും കാണുവാന്‍ പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രൂപവല്ക്കരിച്ചാണ് ക്ലബ് അംഗങ്ങള്‍ യാത്ര ആരംഭിച്ചത്.
കിഴക്കമ്പലത്ത് സ്ഥിതി ചെയ്യുന്ന അന്നാ അലുമിനിയത്തിന്റെയും കിറ്റെക്സിന്റെയും ഫാക്റ്ററികള്‍ സംഘം സന്ദര്‍ശിച്ചു. ഗോശ്രീ പാലങ്ങള്‍ക്കു മുകളിലൂടെ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള യാത്ര , പത്ര-ദൃശ്യ മാധ്യമങ്ങളില്‍ക്കൂടി വായിച്ചതും കണ്ടതുമായ കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുവാനുള്ള അസുലഭ അവസരമായി.
നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി എര്‍ണാകുളത്തെ വിശേഷങ്ങളറിയാനുള്ള യാത്രയില്‍ , ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെയാണ് മനസിലാക്കിയത്.
തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ട് യാത്ര. പഴമയുടെ പാരമ്പര്യം പേറുന്ന ചീനവലകള്‍ ഉയരുകയും താഴുകയും ചെയ്യുന്നു. വാസ്കോഡ ഗാമയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച് , ബീച്ചില്‍കൂടിയുള്ള നടത്തം തുടങ്ങിയവ വ്യത്യസ്ത അനുഭവങ്ങള്‍.
ചിറായി ബീച്ചിലെ സായാഹ്നം അവിസ്മരണീയം. നല്ല വൃത്തിയും സുരക്ഷാ സംവിധാനങ്ങളുമുള്ള ബീച്ച്. യാത്ര പോന്ന എല്ലാവരും കടലില്‍ കുളിച്ചു.
ദിനപ്പത്രം പ്രിന്റ് ചെയ്യുന്നതു കാണുവാനായുള്ള മലയാള മനോരമ പത്രത്തിന്റെ ഓഫീസ് സന്ദര്‍ശനം ഞങ്ങളുടെ യാത്രയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനിടയില്‍ കിട്ടിയ കുറച്ചു സമയവും പാഴാക്കിയില്ല. നേരേ മറൈന്‍ ഡ്രൈവിലേക്ക്. ദീപാലങ്കാരത്തില്‍ കുളിച്ച് കായലില്‍ വിശ്രമിക്കുന്ന ബോട്ടുകളെ സാക്ഷിയാക്കി , മറൈന്‍ ഡ്രൈവിലെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ കലാപരിപാടികള്‍ അരങ്ങേറി.
രാത്രി പന്ത്രണ്ട് മണിയോടെ മലയാള മനോരമയിലേക്ക്. വലിയ പേപ്പര്‍ റോളില്‍ നിന്നും കടലാസ് പ്രിന്റിംഗ് മെഷീനിലേക്ക് പ്രവേശിക്കുന്നതുമുതല്‍ , പത്രം മടങ്ങി കെട്ടുകളായി പുറത്തുവരുന്നതുവരെയുള്ള ഘട്ടങ്ങള്‍ കണ്ടുമനസിലാക്കുവാന്‍ സാധിച്ചു. വിനോദവും വിജ്ഞാനവും പകര്‍ന്ന പഠനയാത്രകഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ മനസില്‍ ടൂര്‍ അവസാനിച്ചതിലുള്ള സങ്കടം മാത്രം...
തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ട് യാത്ര. പഴമയുടെ പാരമ്പര്യം പേറുന്ന ചീനവലകള്‍ ഉയരുകയും താഴുകയും ചെയ്യുന്നു. വാസ്കോഡ ഗാമയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച് , ബീച്ചില്‍കൂടിയുള്ള നടത്തം തുടങ്ങിയവ വ്യത്യസ്ത അനുഭവങ്ങള്‍.
ചിറായി ബീച്ചിലെ സായാഹ്നം അവിസ്മരണീയം. നല്ല വൃത്തിയും സുരക്ഷാ സംവിധാനങ്ങളുമുള്ള ബീച്ച്. യാത്ര പോന്ന എല്ലാവരും കടലില്‍ കുളിച്ചു.
രാത്രി പന്ത്രണ്ട് മണിയോടെ മലയാള മനോരമയിലേക്ക്. വലിയ പേപ്പര്‍ റോളില്‍ നിന്നും കടലാസ് പ്രിന്റിംഗ് മെഷീനിലേക്ക് പ്രവേശിക്കുന്നതുമുതല്‍ , പത്രം മടങ്ങി കെട്ടുകളായി പുറത്തുവരുന്നതുവരെയുള്ള ഘട്ടങ്ങള്‍ കണ്ടുമനസിലാക്കുവാന്‍ സാധിച്ചു. വിനോദവും വിജ്ഞാനവും പകര്‍ന്ന പഠനയാത്രകഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ മനസില്‍ ടൂര്‍ അവസാനിച്ചതിലുള്ള സങ്കടം മാത്രം...
Saturday, April 16, 2011
മതിലുകള്‍ സ്മരണകളാകുമ്പോള്‍...
മതിലുകളില്ലാത്ത ലോകം... ഹാ എത്ര സുന്ദരമായിരിക്കും. പക്ഷേ, സാമൂഹ്യ ജീവിതം നയിക്കുന്ന നമുക്ക് അത് പൂര്‍ണ്ണമായി നടപ്പിലാക്കാനാകുമോ? ഇല്ല, ഏതൊക്കെ മതിലുകള്‍ തകര്‍ത്താലും നാം മനസിലെങ്കിലും ചില മതിലുകള്‍ കാത്തു സൂക്ഷിക്കാതിരിക്കില്ല.എന്നാലും നാം മാറുന്നു..പഴയ മതിലുകള്‍ പൊളിച്ച്, പുതിയവ ചമച്ച്. ഇത് ഒരു പഴയ മതിലിന്റെ കഥ.
സെന്റ്.ആന്റണീസ് ഹൈസ്കൂളില്‍ പണ്ട് രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു.അദൃശ്യമായ ഒരു വന്‍മതിലിനാല്‍ വിഭജിക്കപ്പെട്ട രണ്ടു വിഭാഗങ്ങള്‍. ആണ്‍കുട്ടികളുടെ വിഭാഗവും പെണ്‍കുട്ടികളുടെ വിഭാഗവും. രണ്ടു കൂട്ടരുടെയും ക്ലാസ്സുകള്‍ വെവ്വേറെ കെട്ടിടങ്ങളില്‍. ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകന്‍മാര്‍, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരും. അവരും രണ്ടു സ്റ്റാഫ് റൂമുകളിലായി വിഭജിക്കപ്പെട്ടിരുന്നു....
പൂഞ്ഞാര്‍ സെന്റ്.ആന്റണീസ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഇവിടുത്തെ അദ്ധ്യാപികയുമായ ആലീസ് ജേക്കബ് , ചില മതിലുകളുടെ സ്മരണകള്‍ ഇവിടെ രേഖപ്പെടുത്തുന്നു.
Read more../തുടര്‍ന്നു വായിക്കുകFriday, April 8, 2011
കുട്ടികളെ കുരുക്കുന്ന ഇന്റര്‍നെറ്റ്
ഒരേ സമയം അനുഗ്രഹവും അപകടവുമാണ് ഇന്റര്‍നെറ്റ്. അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികളുടെ ഭാവി തകരാറിലാക്കി , അവരുടെ മനസില്‍ വിഷവിത്തുകള്‍ മുളപ്പിക്കുവാന്‍ ഇന്റര്‍നെറ്റിനാകും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കുട്ടികളെ സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്.
Subscribe to:
Posts (Atom)