കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ മാര്‍ച്ച് മാസം നടക്കുന്ന വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ ചുവടെ നല്കിയിരിക്കുന്നു..
Tuesday, February 18, 2014
Sunday, February 16, 2014
പച്ചക്കറികളില്‍ വിരിയുന്ന അത്ഭുത രൂപങ്ങള്‍..
വെജിറ്റബിള്‍ കാര്‍വിംഗ് ഒരു കലയാണ്. പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും കലാകാരന്റെ കരസ്പര്ശമേല്ക്കുമ്പോള് അവ മനോഹര രൂപങ്ങളായി പുനര്‍ജ്ജനിക്കുന്നു. കലാബോധമുള്ള ഏതൊരു വ്യക്തിക്കും ഈ വിദ്യ അഭ്യസിക്കാവുന്നതാണ്. കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സാന്‍ജോ ഫെസ്റ്റില്‍ (കോട്ടയം സി.എം.ഐ. സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവം), വെജിറ്റബിള്‍ കാര്‍വിംഗ് മത്സരത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചു കലാകാരന്മാരുള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍ തയ്യാറാക്കിയ വിവിധ ഇനങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു. Monday, February 10, 2014
Monday, February 3, 2014
ഒലയനാട് സ്കൂളില്‍ ശ്രീഗാന്ധി സ്മാരക അഖില കേരള ക്വിസ് മത്സരം ഫെബ്രുവരി ആറിന്..
ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയല്‍ യു.പി. സ്കൂളിന്റെ വജ്ര ജൂബിലി വര്‍ഷത്തിലാരംഭിച്ച അഖില കേരള ക്വിസ് മത്സരത്തിന്റെ ആറാമതു മത്സരം 2014 ഫെബ്രുവരി 6, വ്യാഴാഴ്ച്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന മത്സരത്തിലെ വിജയികള്‍ക്ക് കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
രാവിലെ പത്തുമണിയ്ക്ക് രജിസ്ട്രേഷനോടെ മത്സരം ആരംഭിക്കും. ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് എവറോളിംഗ് ട്രോഫിക്കൊപ്പം യഥാക്രമം 2001, 1501, 1001, 501, 501 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ലഭിക്കും.
കേരള സിലബസിലുള്ള യു.പി. ക്ലാസില്‍നിന്ന്, ഒരു സ്കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീം എന്ന രീതിയില്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ഥികള്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9447765782, 9496848213
Tuesday, January 28, 2014
OBC സ്കോളര്‍ഷിപ്പിന് ഉടന്‍ അപേക്ഷിക്കുക..
കേരളത്തിലെ ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OBC വിഭാഗം കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് ഏതാനും ദിവസത്തേയ്ക്കുകൂടി അപേക്ഷ സമര്‍പ്പിക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ കവിയാത്തതും കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 % -ല്‍ കുറയാത്ത മാര്‍ക്കുള്ളവരുമായ കുട്ടികള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയില്‍ രക്ഷിതാവ് വാര്‍ഷിക വരുമാനവും ജാതിയും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പ്രത്യേക പരീക്ഷകളൊന്നും എഴുതേണ്ടതില്ല. ജനുവരി 31-നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക..
വിശദ വിവരങ്ങള്‍ക്കായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക..
Friday, January 24, 2014
പാലക്കാടന്‍ കാറ്റില്‍ പൂഞ്ഞാറിന്റെ കലാസുഗന്ധം പരത്തി ഗൗതം കൃഷ്ണ..
പൂഞ്ഞാര്‍ : പാലക്കാടു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൗതം കൃഷ്ണ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചെണ്ട (തായമ്പക)-യില്‍ എ ഗ്രേഡ് കരസ്ഥാക്കിക്കൊണ്ട് നാടിന്റെ അഭിമാനമായി. കൂടാതെ ഗിറ്റാര്‍ (വെസ്റ്റേണ്‍) മത്സരത്തില്‍ ബി ഗ്രേഡും ഈ കൊച്ചുമിടുക്കന് നേടിക്കഴിഞ്ഞു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗംകൂടിയായ ഗൗതം കൃഷ്ണ, ഈ വര്‍ഷത്തെ കോട്ടയം ജില്ലാ കലോത്സവ വേദിയിലും മിന്നും താരമായിരുന്നു. പങ്കെടുത്ത നാലിനങ്ങളിലും (നാടന്‍ പാട്ട് എന്ന ഗ്രൂപ്പ് മത്സരം ഉള്‍പ്പെടെ) എ ഗ്രേഡും അതില്‍ രണ്ടിനങ്ങളിള്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സത്തിന് യോഗ്യതയും നേടിക്കൊണ്ടാണ് ഗൗതം അന്ന് മേളയുടെ താരമായത്. കലാപ്രതിഭപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ അതിന് ഈ വര്‍ഷം മറ്റൊരവകാശിയെ തേടേണ്ട ആവശ്യം വരില്ലായിരുന്നു. ചെണ്ട (തായമ്പക), ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡും (ഉപജില്ലാ തലത്തില്‍ ഇവ മൂന്നിനും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു) നേടിയ ഗൗതത്തിന് ഈ നേട്ടങ്ങള്‍ ഒരു പുതിയ അനുഭവമല്ല.കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന തലത്തിലുള്ള കലോത്സവങ്ങളിലും ശാസ്ത്രോത്സവത്തിലും സജീവ സാന്നിധ്യമായ ഈ മിടുക്കന്, ചെണ്ട, ഗിറ്റാര്‍, ഭരതനാട്യം, നാടന്‍ പാട്ട് എന്നിവ കൂടാതെ നാടകം, പദ്യോച്ചാരണം, പ്രസംഗം, ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ വിവിധയിനങ്ങള്‍ തുടങ്ങിയവയിലും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പലതവണ നാടകത്തിലെ ബെസ്റ്റ് ആക്ടര്‍ പദവി നേടിയിട്ടുള്ള ഈ കൊച്ചു കലാകാരന്, കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രവുമായിരുന്നു. കലാരംഗത്തിനൊപ്പം പഠനത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന ഗൗതം കൃഷ്ണ പൂഞ്ഞാറിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.
Monday, January 13, 2014
മനോരമ ന്യൂസ് ചാനല്‍ പ്രക്ഷേപണം ചെയ്ത പൂഞ്ഞാറിന്റെ നല്ലപാഠങ്ങള്‍ കണ്ടുനോക്കൂ..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രദ്ധേയമായ ചില നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ മലയാളമനോരമ ന്യൂസ് ചാനല്‍ ഈയാഴ്ച്ച പ്രക്ഷേപണം ചെയ്തിരുന്നു. ' ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ..? പൂഞ്ഞാറിന്റെ കര്ഷകമുകുളങ്ങളെ പരിചയപ്പെടേണ്ടേ..! പൂഞ്ഞാറിലെ പ്രാദേശിക കുട്ടി റിപ്പോര്ട്ടര്മാരേക്കുറിച്ചും ബ്ലോഗര്‍മാരെക്കുറിച്ചും കേട്ടിട്ടുണ്ടോ..? സിലബസിലില്ലെങ്കിലും നീന്തല്‍ പഠിപ്പിക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്കൂളുകളിലൊന്നാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്.. ' ഈ നല്ലപാഠം പ്രവര്‍ത്തനങ്ങളൊക്കെ ഏഴുമിനിട്ട് ദൈര്‍ഘ്യത്തില്‍ മനോരമ ന്യൂസ് ചുരുക്കി വിവരിച്ചിട്ടുണ്ട്. 'വീടില്ലാത്ത കൂട്ടുകാര്‍ക്ക് വീടൊരുക്കി സഹപാഠികള്‍..' എന്ന പ്രധാന വീഡിയോയില്‍ ഏഴുമുതല്‍ പതിനാലുവരെ മിനിട്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ വിശേഷങ്ങളാണ്. കണ്ടുനോക്കൂ..
Sunday, January 12, 2014
സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമവും റുട്ട് മാപ്പും
2014 ജനുവരി 19 മുതല്‍ 25 വരെ പാലക്കാട് , അന്‍പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുകയാണ്. മത്സരങ്ങളുടെ അവതരണക്രമവും റുട്ട് മാപ്പും ചുവടെ ചേര്‍ത്തിരിക്കുന്നു. കൂടാതെ കലോത്സവത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ചുവടെ നല്കിയിരിക്കുന്നു. ID കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് ഉപയോഗിച്ചാല്‍ മതി.
Wednesday, January 8, 2014
പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ തിരുനാള്‍..
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ വി.കൊച്ചുത്രേസ്യായുടെയും വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും തിരുനാളിന് കൊടിയേറി. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് പ്രിയോര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI -യാണ് കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്നുനടന്ന വി.കുര്‍ബാനയില്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.
ജനുവരി 10, വെള്ളിയാഴ്ച്ചവരെ രാവിലെ 5.40-നും 6.40-നുമുള്ള വി.കുര്‍ബാനകള്‍ കൂടാതെ വൈകുന്നേരം 4.30-ന് വി.കുര്‍ബാനയും പ്രസംഗവും നൊവേനയുമുണ്ടായിരിക്കും. ജനുവരി 8,ബുധനാഴ്ച്ച മുതല്‍ ആരംഭിക്കുന്ന,രാവിലെമുതല്‍ രാത്രി എട്ടുമണിവരെ നീളുന്ന നാല്‍പ്പതുമണി ആരാധന, ജനുവരി 10, വെള്ളിയാഴ്ച്ച വൈകുന്നേരം 4.30-നുള്ള വി.കുര്‍ബാനയോടെ അവസാനിക്കും.
ജനുവരി 11, ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ആഘോഷമായ വി.കുര്‍ബാനയും നൊവേനയും. തുടര്‍ന്ന് ആശ്രമ ദൈവാലയത്തില്‍നിന്ന് കുളത്തുങ്കല്‍ പന്തലിലേക്കും അവിടെനിന്ന് ടൗണ്‍ കപ്പേള ചുറ്റി ആശ്രയമാതാ കപ്പേളയിലേയ്ക്കും പ്രദക്ഷിണം. ആശ്രയമാതാ കപ്പേളയിലെ പ്രസംഗത്തിനുശേഷം പ്രദക്ഷിണം ആശ്രമദൈവാലയത്തില്‍ തിരിച്ചെത്തുമ്പോള്‍ കരിമരുന്നു കലാപ്രകടനവും ഉണ്ടായിരിക്കും.
പ്രധാനതിരുനാള് ദിവസമായ ജനുവരി 12 ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ആഘോഷമായ തിരുനാള്‍ റാസയും പ്രസംഗവും. ഉച്ചയ്ക്ക് 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.
Wednesday, January 1, 2014
വിക്ടേഴ്സ് ചാനലില്‍ SSLC വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലൈവ് പ്രോഗ്രം ഇന്ന് ആരംഭിക്കുന്നു..
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ ടിവി ചാനലായ VICTERS-ല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടി 2014 ജനുവരി 1-ന് ആരംഭിക്കുന്നു. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലെ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഒരു സംഘം വിദഗ്ദ്ധ അധ്യാപകരില്‍നിന്ന് ഈ പരിപാടിയിലൂടെ ലഭിക്കുക. കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം.
വൈകുന്നേരം 7 മുതല്‍ 8 വരെ പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമില്‍ തത്സമയ സംശയങ്ങള്‍ക്കുള്ള മറുപടിക്കായി 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്.
ഓരോ ദിവസവും ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
ഓണ്‍ലൈനായി വിക്ടേഴ്സ് ചാനല്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Tuesday, December 24, 2013
മങ്കി പെന്‍ കുട്ടികള്‍ക്കൊപ്പം കാണണേ..
ഈ ക്രിസ്തുമസ് അവധിക്കാലം കുടുംബസമേതം സിനിമകാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന നാളുകളായി മാറിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളാണ് ഇതിനുകാരണമായിരിക്കുന്നത്. ദൃശ്യവും മങ്കിപെന്നും. ദൃശ്യം, സംവിധായകന് ജിത്തു ജോസഫിന്റെയും നായകന് മോഹന്‍ലാലിന്റെയും പ്രഭാവത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ചാനലുകളും മാഗസീനുകളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ റിവ്യൂകളുമൊക്കെ ചിത്രത്തിന് അത് അര്‍ഹിക്കുന്ന പബ്ലിസിറ്റി നല്‍കുന്നുണ്ട്.
എന്നാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കുറച്ചുനാള്‍ മുന്പിറങ്ങിയ മങ്കി പെന്നിന്റെ കാര്യത്തില്‍ അത്ര സഹായകമായോ എന്നൊരു സംശയമുണ്ട്. അടുത്തനാളിലിറങ്ങിയ ഏറ്റവും ആകര്‍ഷകമായ കുട്ടികളുടെ ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കാണാത്തവര്‍ തീര്‍ച്ചയായും കുടുംബസമേതം ഈ ചിത്രം കാണണം.
റയാന് ഫിലിപ്പ് എന്ന അഞ്ചാം ക്ലാസുകാരന്റെ കുസൃതികളിലൂടെയും വേദനകളിലൂടെയും തിരിച്ചറിവുകളിലൂടെയും കടന്നുപോകുന്ന മങ്കിപ്പെന്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നതും മുതിര്‍ന്നവര്‍ അവഗണിക്കുന്നതുമായ ചില യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. റയാന് കണക്ക് ഭീകര വിഷയമായി അനുഭവപ്പെടാന്‍ കാരണം അവനെ മുന്‍പു പഠിപ്പിച്ച കണക്കുമാഷിന്റെ ചില പ്രവൃത്തികളാണ്. അതു മനസിലാക്കാതെ അവനെ കളിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഇത് തിരിച്ചറിയുമ്പോള്‍ വേദനിക്കുന്നു. സിനിമക്കുപുറത്തും ഈ രീതിയിലുള്ള എത്രയോ കുട്ടികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട് ! അവരുടെ തകര്‍ച്ചയ്ക്കു കാരണം യഥാര്‍ഥത്തില്‍ അധ്യാപകരും മാതാപിതാക്കളും ഈ സമൂഹവുമല്ലേ എന്നൊരു ചോദ്യവും, നേരിട്ടല്ലെങ്കിലും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.

കുട്ടികളില്‍നിന്ന് പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നത് മുതിര്‍ന്നവരുടെ പക്വതയാണ്. അതു ലഭിക്കാതെ വരുമ്പോള്‍ , അവര്‍ കുട്ടികളാണെന്നുള്ള സത്യം വിസ്മരിച്ചുകൊണ്ട് നാം അവരെ കുറ്റപ്പെടുത്തുന്നു. അതേസമയം ശരിയായ മാര്‍ഗ്ഗദര്‍ശിയാകാത്ത രക്ഷിതാക്കള്‍ കുട്ടികളില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'സത്യം കയ്പ്പുള്ളതല്ല, മധുരമുള്ളതാണ്. എന്നാല്‍ കള്ളം അതിമധുരമായി നമുക്കു തോന്നുന്നതിനാല്‍ സത്യത്തെ കയ്പ്പുള്ളതായി തെറ്റിധരിക്കുന്നതാണ് ' - ഈ തരത്തിലുള്ള മൂല്യങ്ങള്‍ ചിത്രം പകര്ന്നുനല്കുന്നുണ്ട്.
റയാന് ഫിലിപ്പിനെ അവതരിപ്പിക്കുന്ന സനൂപ് (നടി സനൂഷയുടെ അനുജന്) തന്റെ ആദ്യ ചിത്രത്തിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. റയാന്റെ നാല്‍വര്‍സംഘത്തിലെ ജുഗുനുവും അടിപൊളി. നീല്‍ ഡി ചുന്‍ഹയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റയാന്റെ വീടും പരിസരവും കടല്‍ത്തീരവുമൊക്കെ വ്യത്യസ്ത ഷോട്ടുകളിലൂടെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഫാന്റസിയില്‍ തീര്‍ത്ത ഷാനില്‍ മുഹമ്മദിന്റെ കഥക്ക് റോജിന്‍ തോമസ് തിരക്കഥയൊരുക്കി. വലിയ പുതുമകള്‍ കഥയിലോ തിരക്കഥയിലോ ഇല്ലെങ്കിലും ഇരുവരും ചേര്‍ന്ന് പുതുമയാര്‍ന്ന ആവിഷ്ക്കാരത്തിലൂടെ ചിത്രത്തെ ശ്രദ്ധേയമാക്കി. ഈ ഇരട്ട സംവിധായകര്‍ മലയാള സിനിമയിലെ പുതുവാഗ്ദാനങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
നന്മകള് മനുഷ്യമനസില്‍ വിതക്കുവാന്‍ മങ്കിപെന്നിന് കഴിയുന്നുണ്ട്. സിനിമകഴിഞ്ഞ് ഇറങ്ങുമ്പോള്‍ നമുക്കൊപ്പം പോരുന്ന ഒരു പോസിറ്റീവ് എനര്‍ജി പകര്ന്നുനല്കുവാന് ഈ ചിത്രത്തിന് സാധിക്കും എന്നുപറയുമ്പോഴും ഒരു സംശയം ബാക്കി. ആദ്യ പകുതിയില്‍ കാണിക്കുന്ന റയാന്റെ കുസൃതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് അത്ര ശരിയായോ..? ആളുകളെ കൂടുതല്‍ രസിപ്പിക്കുവാനും ചിത്രത്തിന്റെ വിജയത്തിനും അതാവശ്യമായിരിക്കും. പക്ഷേ, രണ്ടാം പകുതിയില്‍ റയാനു സംഭവിച്ച തിരിച്ചറിവുകളും മനംമാറ്റവും കാണികളുടെ മനസിലേക്ക് പതിപ്പിക്കുവാന്‍ സംവിധായകര്‍ക്കായോ എന്നു സംശയമുണ്ട്. ക്ലാസില്‍ ഈ ചിത്രം കണ്ട എന്റെ കുട്ടികളുമായി ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ ഓര്‍മ്മിച്ചെടുത്തതെല്ലാംതന്നെ റയാന്റെ കുസൃതികളായിരുന്നു. അതിനാല്‍ കുട്ടികളെ ഈ ചിത്രം കാണിക്കുന്നതിനൊപ്പം ഒരു ഗൈഡന്‍സുകൂടി അവര്‍ക്കു നല്കേണ്ടതുണ്ടെന്നു തോന്നുന്നു.

Monday, December 16, 2013
പൂഞ്ഞാര്‍ അന്റോണിയന്‍ ക്ലബിനെയും പൂഞ്ഞാര്‍ ബ്ലോഗിനെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി..
![]() |
| കേരളകൗമുദി കോട്ടയം - ഇടുക്കി ജില്ലാ വാര്‍ത്ത |
2013 ഡിസംബര്‍ മാസം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നാലുവര്‍ഷവും പൂഞ്ഞാര്‍ ബ്ലോഗ് മൂന്നുവര്‍ഷവും പൂര്‍ത്തിയാക്കുന്ന വിവരം ബ്ലോഗില്‍ ഡിസംബര്‍ ഒന്നിനു പ്രസിദ്ധികരിച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നല്ലോ. കഴിഞ്ഞ രണ്ടാഴ്ച്ചകളായി വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിവരുകയായിരുന്നു. ബ്ലോഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഫോണിലൂടെയും ഫേസ്ബുക്കുവഴിയും നേരിട്ടും ആഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും നല്കിയ ഏവരേയും നന്ദിയോടെ സ്മരിക്കുന്നു. നിങ്ങള്‍ നല്കുന്ന ഈ പ്രോത്സാഹനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ്. നന്ദി.. നന്ദി.. നന്ദി..
മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു..
Friday, December 13, 2013
11-12-13-ല്‍ നന്മ വിതയ്ക്കുവാനായി ഇവര്‍ ഒരുമിച്ചുകൂടി..
![]() |
| സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ , സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm) പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ അണിനിരന്നപ്പോള്‍.. |
പൂഞ്ഞാര്‍ : സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ മാനവസ്നേഹത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുരുന്നുകള്‍ ഒത്തുകൂടി. സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm), 11 മുതല്‍ 16 വരെയുള്ള അക്കങ്ങളായാണ് ഇവര്‍ അണിനിരന്നത്.
ഇത് സംഖ്യാ കൗതുകത്താലുള്ള വെറുമൊരു കൂടിച്ചേരല്‍ മാത്രമായിരുന്നില്ല. മറിച്ച് , ക്രിസ്തുമസ് കാലത്ത് അനാവശ്യ ആര്ഭാടങ്ങള്ക്കായി ചെലവഴിക്കാറുള്ള തുകയുപയോഗിച്ച് അനാഥരായ കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി സ്നേഹസമ്മാനങ്ങള്‍ ഒരുക്കുക എന്നതീരുമാനം നടപ്പിലാക്കുന്ന അവസരംകൂടിയായിരുന്നു ഇത്. സ്കൂള്‍ മുഴുവന്‍ ഇതുമായി സഹകരിച്ചതോടെ നൂറുകണക്കിന് സമ്മാനപ്പൊതികളാണ് ഒരു ദിവസംകൊണ്ടുതന്നെ ശേഖരിക്കപ്പെട്ടത്.
ആഗോള പര്‍വ്വത ദിനം കൂടിയായ ഈ ദിവസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ പര്‍വ്വതസംരക്ഷണ പ്രതിജ്ഞയുമെടുത്തു. നദികളുടെ ഉത്ഭവസ്ഥാനവും ശുദ്ധജലത്തിന്റെ പ്രധാന ഉറവിടവുമായ പര്‍വ്വതങ്ങള്‍ സംരക്ഷിക്കുക എന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ ഒന്നാണ് എന്ന സന്ദേശമാണ് ഈ കുട്ടികള്‍ പങ്കുവച്ചത്.

Subscribe to:
Posts (Atom)