Monday, April 29, 2013

തോമസ് നമ്പിമഠം അച്ചന് ആദരാഞ്ജലികള്‍..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ അധ്യാപകനും സി.എം.ഐ. കോട്ടയം പ്രവിശ്യാംഗവുമായിരുന്ന ഫാ. തോമസ് നമ്പിമഠത്തിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ ആദരാഞ്ജലികള്‍. പാലാ സെന്റ് വിന്‍സെന്റ് ആശ്രമം പ്രിയോരും സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകളുടെ മാനേജരുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹം , 28/04/2013 ഞായറാഴ്ച്ച , ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിര്യാതനായത്. സംസ്ക്കാരം 30/04/2013 ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയ്ക്ക് പാലാ സെന്റ് വിന്‍സെന്റ് ആശ്രമ സെമിത്തേരിയില്‍.
            1976-ല്‍ പൗരോഹിത്യം സ്വീകരിച്ച തോമസച്ചന്‍ , കരിക്കാട്ടൂര്‍ സി.സി.എം. , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളുകളില്‍ അധ്യാപകനായും പാലമ്പ്ര അസംപ്ഷന്‍ ഹൈസ്കൂളില്‍ അഞ്ചുവര്‍ഷം പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ചു. ന്യുയോര്‍ക്കില്‍ മൂന്നുവര്‍ഷം വൈദിക ശുശ്രൂഷ നടത്തിയ അദ്ദേഹം പിന്നീട് കുര്യനാട് ആശ്രമം പ്രിയോരായും തുടര്‍ന്ന് 2002 മുതല്‍ 2005 വരെ സി.എം.ഐ. കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യാളായും കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Friday, April 26, 2013

SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് മികച്ച വിജയം..

              പ്രദേശത്ത് ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിച്ച്  മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ SSLC പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. 188 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 187 പേരും മികച്ച ഗ്രേഡുകളോടെ ഉപരിപഠനത്തിന് അര്‍ഹരായി. വിജയം  99.5%. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടര്‍ച്ചയായ ആറാമതു പ്രാവിശ്യവും 100 % വിജയം കൈവരിച്ചു. നാലു കുട്ടികള്‍ എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയപ്പോള്‍ മൂന്ന് കുട്ടികള്‍ക്ക് ഒരു വിഷയത്തിന് മാത്രമാണ് A+ നഷ്ടമായത്. 
എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയവര്‍ : ആല്‍ബര്‍ട്ട് ജെ. വേണാടന്‍ , ക്രിസ്റ്റീന മാത്യു , ലീമ ഷാജി , റോബിന്‍സ് മാത്യു.
ഒന്‍പത് A+ കരസ്ഥമാക്കിയവര്‍ : ശരത് പ്രകാശ് , അലീന ജോണ്‍സണ്‍ , റീതു മാത്യു.
            മലയോരമേഖലയില്‍നിന്നുള്ള കുട്ടികള്‍ നിരവധി പ്രതിസന്ധികളോട് പടവെട്ടി നേടിയ ഈ വിജയം ശ്രദ്ധേയവും അഭിമാനാര്‍ഹവുമാണെന്ന് ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ്  വയലില്‍കളപ്പുര CMI പറഞ്ഞു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നടത്തിയ  പ്രത്യേക പരിശീലനവും സ്കൂളില്‍ താമസിച്ചുള്ള 'പഠന ക്യാമ്പും' ഈ നേട്ടം കൈവരിക്കുന്നതിന് സഹായമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്കൂളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവര്‍  അഭിനന്ദിച്ചു.

Wednesday, April 24, 2013

SSLC റിസല്‍ട്ട് - പൂഞ്ഞാര്‍ , ഈരാറ്റുപേട്ട പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം..

            പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശങ്ങളിലെ സ്കൂളുകളുടെ SSLC വിജയ ശതമാനം ചുവടെ ചേര്‍ക്കുന്നു. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. സ്കൂള്‍ കോഡ് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു.
  
MG HSS Erattupetta (32003) - 249/251 - 99.20%
 

St Antony's HSS Poonjar (32014) - 187/188 - 99.46%
 

St Mary's HSS Teekoy (32015) - 141/143 - 98.60%
 

LF HS Chemmalamattom (32005) - 137/137 - 100%
 

JJMM HSS Yendayar (32011) - 132/132 - 100%
 

St Antony's HSS Plasanal (31075) - 123/128 - 96.00%
 

SMV HSS Poonjar (32013)  - 117/117 - 100%
 

St George HSS Aruvithura (32001) - 110/110 - 100%
 

St Pauls Valiyakumaramangalam (32019) - 108/108 - 100%
 

St George's HS Koottickal (32012)  - 99/102  - 97.05%
 

St Augustin's HS Peringulam (32022)  - 65/65   - 100%
 

Gov. VHSS Thidanadu (32057) - 57/62   - 91.93%
 

St Mariya Goretti HS Chennad (32002) - 60/60   - 100%
 

AM HSS Kalaketty (32004) - 56/56   - 100%
 

St Antony's HS Vellikulam (32018) - 54/55   - 98.18%
 

MGPNSS HS Thalanad (32016)  - 23/25   - 92%
 

Govt HS Adukkom (32017)  - 20/20   - 100%
 

Govt. HSS Erattupetta (32008) - 16/16   - 100%

SSLC Result 2013

             
           2012-13 വര്‍ഷത്തെ SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11.30-ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്ന പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
 

Sunday, April 21, 2013

മൂന്നാര്‍ റോസ് ഗാര്‍ഡനില്‍നിന്ന്...

            
            ഇത്തവണ ഏപ്രില്‍മാസത്തെ  മൂന്നാര്‍ യാത്ര അത്ര സുഖപ്രദമായിരുന്നില്ല. പൂഞ്ഞാറില്‍ രാവിലെ അനുഭവപ്പെടുന്ന തണുപ്പുപോലും അവിടെ ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് നിറഞ്ഞ പരിസരവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കച്ചവടക്കാരുടെ അതിപ്രസരവും മൂന്നാറിന്റെ ഭംഗി നശിപ്പിച്ചതുപോലെ തോന്നി. എങ്കിലും എക്കോ പോയിന്റും മാട്ടുപ്പെട്ടി ഡാമും ടോപ് സ്റ്റേഷനുമൊക്കെ സുന്ദരക്കാഴ്ച്ചകള്‍തന്നെ. റോസ് ഗാര്‍ഡന്‍ അന്നും ഇന്നും  ഒരുപോലെ കൗതുകമുണര്‍ത്തുന്ന കാഴ്ച്ചയാണ്. അവിടെനിന്ന് ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ സാധിച്ച ചില ദൃശ്യങ്ങള്‍ ചുവടെ നല്‍കുന്നു.

Sunday, April 14, 2013

ആധാര്‍ കാര്‍ഡിനുവേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങള്‍..!

            ആധാര്‍ കാര്‍ഡിനായി  (or NPR-National Population Register) ഫോട്ടോയും കൈവിരലടയാളവുമൊക്കെ  നല്‍കിയ ശേഷം കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. ചിലര്‍ക്ക്  കാര്‍ഡ് തപാലില്‍ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കാത്തിരിപ്പു തുടരുന്നു. എന്നാല്‍ ഫോട്ടോ എടുത്ത സമയത്ത് ലഭിച്ച രസീത്  (acknowledgement copy) ഉണ്ടെങ്കില്‍ ഓണ്‍ലൈനായി നമ്മുടെ ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും എന്നറിയാവുന്നവര്‍ ചുരുക്കം. 
            മിക്ക സന്ദര്‍ഭങ്ങളിലും ആധാര്‍ നമ്പര്‍ മാത്രമാണ് നല്‍കേണ്ടിവരുന്നത് , കാര്‍ഡ് നേരിട്ട് കാണിക്കേണ്ടതില്ല. അതിനാല്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈനായി ആധാര്‍ നമ്പര്‍ മനസിലാക്കി വയ്ക്കുന്നത് ഉചിതമായിരിക്കും. അതിനുള്ള മാര്‍ഗ്ഗം ചുവടെ വിവരിക്കുന്നു.
Step 1
www.eaadhaar.uidai.gov.in/eDetails.aspx എന്ന സൈറ്റില്‍ പ്രവേശിക്കുക. ചിത്രത്തില്‍ കാണുന്ന പേജാണ് ആദ്യം ലഭിക്കുക.

ഇവിടെ നമ്മുടെ കൈവശമുള്ള acknowledgement copy-യുടെ ഇടതുവശത്ത് മുകളിലായി കാണുന്ന അംഗത്വ സംഖ്യയും (Enrolment No.) , വലതുവശത്ത് മുകളിലായി കാണുന്ന തീയതിയും സമയവും നല്‍കണം. തുടര്‍ന്ന് വ്യക്തിയുടെ പേരും നാം നല്‍കിയിരിക്കുന്ന പിന്‍ കോഡും നല്‍കി അതിനു ചുവടെ കാണുന്ന കോഡ് അവസാന കോളത്തില്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
Step 2
ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.

ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Subit ബട്ടണ്‍ അമര്‍ത്തുക.
Step 3

മൊബൈലില്‍ SMS രൂപത്തില്‍  ലഭിക്കുന്ന പാസ് വേര്‍ഡ് നല്‍കി (OTP No) വീണ്ടും സബ്മിറ്റ് ചെയ്യുക.
Step 4
ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും. 

ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ...നിങ്ങളുടെ ആധാര്‍ കാര്‍ഡ്...

Monday, April 8, 2013

ജോര്‍ജ്ജച്ചന് പൂഞ്ഞാറിന്റെയും സെന്റ് ആന്റണീസ് കുടുംബത്തിന്റെയും സ്വാഗതം...

2013 ഏപ്രില്‍ ഒന്നുമുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റിരിക്കുന്ന ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര സി.എം.ഐ. യ്ക്ക് സെന്റ് ആന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും...