Tuesday, February 22, 2011

ഇത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം...

C.M.I. സഭയുടെ പ്രിയോര്‍ ജനറാള്‍ വെരി.റവ.ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍നിന്നും സ്കൂള്‍ അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.പ്രൊവിന്‍ഷ്യാള്‍ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍,കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് വെങ്ങാലുവക്കേല്‍ തുടങ്ങിയവര്‍ സമീപം.
  
        C.M.I. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ കീഴിലുള്ള സ്കൂളുകള്‍ക്കായി നടത്തിയ 'CMI-ness in CMI Schools' എന്ന ത്രിവത്സര പ്രോജക്റ്റില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഒന്നാമതെത്തി.      
       സ്കൂളുകളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും ഏറ്റവും മികച്ച നിലവാരത്തിലേക്ക് എത്തിക്കുകയും അതിലൂടെ വാ.ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ അര്‍ഥവത്താക്കുകയും ചെയ്യുക എന്നതായിരുന്നു CMI-ness in CMI Schools എന്ന ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.എയ്ഡഡ് വിഭാഗത്തില്‍ Outstanding Overall Performance-നുള്ള ഒന്നാം സ്ഥാനമുള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് സ്കൂള്‍ കരസ്ഥമാക്കിയത്‌.

സ്കൂള്‍ കരസ്ഥമാക്കിയ അവാര്‍ഡുകള്‍
 

1. Award for Outstanding Overall Performance  

 Individual Awards
2. Individual Award for Outstanding Visionary Leadership (A.J. Joseph,principal)
3. Individual Award for Outstanding Visionary Leadership (T.M. Joseph,Head Master)
4. Individual Award for Outstanding Leadership and Initiative (Tony Thomas)
5. Award for Outstanding Community Development Project
 

6. Award for Outstanding Year Planning
 

7. Award for Outstanding Public Relations Project
 

8. Award for Outstanding Project Report Presentation

Wednesday, February 16, 2011

കാവടിഘോഷയാത്ര പൂഞ്ഞാറിനെ ജനസമുദ്രമാക്കി

S.N.D.P. കുന്നോന്നി യൂണിറ്റ് തയ്യാറാക്കിയ തിടമ്പേറ്റിയ കരിവീരന്റെ രൂപം

പൂഞ്ഞാര്‍:പൂഞ്ഞാര്‍ മങ്കുഴിആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി പതിനാറാം തീയതി നടന്ന കാവടിഘോഷയാത്ര പൂഞ്ഞാറിനെ ജനസമുദ്രമാക്കിമാറ്റി.വിവിധ യൂണിറ്റുകളില്‍നിന്നുമെത്തിയ ആഘോഷക്കാവടികള്‍ പൂഞ്ഞാര്‍ ടൗണില്‍ ഒരുമിച്ചപ്പോള്‍ അത് നിറപ്പകിട്ടാര്‍ന്ന ഒരു കൗതുകക്കാഴ്ചയായി മാറി.തിടമ്പേറ്റിയ കൊമ്പന്മാരുടെ നടുവില്‍, കുന്നോന്നി യൂണിറ്റ് തയ്യാറാക്കിയ ഭീമാകാരനായ കരിവീരന്റെ രൂപവും ശ്രദ്ധേയമായി.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
 

Monday, February 14, 2011

ONYX 2011

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ കലോത്സവം ONYX 2011 ഫെബ്രുവരി 16,17 തിയതികളില്‍ നടക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, February 11, 2011

പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കുംഭപ്പൂയ മഹോത്സവം



പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം ഫെബ്രുവരി 11 മുതല്‍ 16 വരെ നടക്കുന്നു.വിശദ വിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന മങ്കുഴി ഉത്സവം എന്ന പേജ് സന്ദര്‍ശിക്കുക.

Thursday, February 10, 2011

ഭാരത സെന്‍സസ് ആരംഭിച്ചു

   ഭാരത സെന്‍സസിന് (ജനസംഖ്യ കണക്കെടുപ്പ് ) ഫെബ്രുവരി 9 - ന് തുടക്കമായി.രാജ്യത്തെ 15-മത്തെയും സ്വതന്ത്ര ഭരതത്തിലെ ഏഴാമത്തെയും സെന്‍സസാണ് ഇപ്പോള്‍ നടക്കുന്നത്.
    സെന്‍സസ് സമയത്ത് ഉദ്യോഗസ്തര്‍ (എന്യൂമറേറ്റര്‍മാര്‍)ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കേണ്ടതാണ്.ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും, ടാക്സ് ഈടാക്കും... തുടങ്ങിയ തെറ്റുധാരണകളാല്‍ തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നവരുമുണ്ട്.യഥാര്‍ത്ഥത്തില്‍ സെന്‍സസില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ മറ്റൊരാവിശ്യങ്ങള്‍ക്കും ഉപയോഗിക്കില്ല. 

വിശദ വിവരങ്ങള്‍ക്കും  സെന്‍സസ് ചോദ്യാവലിക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, February 8, 2011

എന്താ ഇതൊരാനകാര്യം തന്നെയല്ലേ...

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ സയന്‍സ് ലാബില്‍ കടന്നു ചെല്ലുന്ന ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അവിടെ ഒരു ഗജവീരനുണ്ട്. അസ്ഥികൂടമായാണ് അവിടെ നില്‍ക്കുന്നതെങ്കിലും ജീവിച്ചിരുന്ന കാലത്തെ തലയെടുപ്പും ഗാംഭീര്യവും ഇന്നും ദര്‍ശിക്കാന്‍ സാ‌ധിക്കും. 
   ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച്   കേരളത്തില്‍ 2 സ്കൂളുകളില്‍ മാത്രമാണ് ആനയുടെ അസ്ഥികൂടം ഉള്ളത്. അതുകൊണ്ടു തന്നെ സെന്റ് ആന്റണീസിലെ ഈ കരിവീരനെ സ്കൂള്‍ അധികൃതര്‍ അമൂല്യമായി സൂക്ഷിക്കുന്നു.
     വര്‍ഷങ്ങളായി സ്കൂള്‍ ലാബില്‍ സൂക്ഷിക്കപ്പെടുന്ന ഈ അമൂല്യ സമ്പത്തിന്റെ ഭൂതകാലങ്ങളിലേക്ക് ഊളിയിടുകയാണ് റോയ് സാറും കൂട്ടരും. യാദൃശ്ചികമായുണ്ടായ ഒരന്വേഷണം ചെന്നെത്തിയത് വിസ്മയകരമായ അറിവുകളിലേക്കായിരുന്നു.
    ലഭിച്ച അനുഭവങ്ങളും കേട്ട സംഭവങ്ങളും രസകരമായി ഇവിടെ റോയ് ജോസഫ് സാര്‍ അവതരിപ്പിക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അദ്ധ്യാപകനും ഇപ്പോള്‍ ഇടമറ്റം KTJM HS-ലെ അദ്ധ്യാപകനുമായ റോയി സാര്‍ പാലാ കിഴപറയാര്‍ സ്വദേശിയാണ്.
ആനക്കാര്യങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, February 2, 2011

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് - വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.


  പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് വെങ്ങാലുവക്കേല്‍ അദ്ധ്യക്ഷത വഹിച്ച യോഗം പി.സി.ജോര്‍ജ്ജ് MLA ഉദ്ഘാടനം ചെയ്തു.  മൂന്നു പതിറ്റാണ്ടോളം ദീര്‍ഘിച്ച സ്തുത്യര്‍ഹമായ അദ്ധ്യാപന തപസ്യയില്‍ നിന്നും വിരമിക്കുന്ന ത്രേസ്യാമ്മ ജേക്കബ് ടീച്ചറിന് യോഗത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി .
    സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റ്റി. ജോര്‍ജ് (അപ്പച്ചന്‍) അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്പ്ളാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , സ്റ്റാഫ് സെക്രട്ടറി വില്‍സണ്‍ ഫിലിപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
        പി.സി.ജോര്‍ജ്ജ് MLA-യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ലഭിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചെടുത്ത അടിസ്ഥാന സൗകര്യ യൂണിറ്റുകളുടെ ഉദ്ഘാടന കര്‍മ്മവും അന്നേദിവസം നടന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, February 1, 2011

പൂഞ്ഞാറിന്റെ അഭിമാനമായി മീര

     പനച്ചികപ്പാറ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാലിനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് പൂഞ്ഞാറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പനച്ചികപ്പാറ സ്വദേശിനിയായ മീര. കഥകളി സിംഗിള്‍, ഗിറ്റാര്‍, കഥകളി ഗ്രൂപ്പ്, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മീര എ ഗ്രേഡ് കരസ്ഥമാക്കിത്.
        ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഗിറ്റാറിലും കഥകളിയിലും ഒന്നാം സ്ഥാനം കരസ്തമാക്കിക്കൊണ്ടാണ് ഈ കലാകാരി സംസ്ഥാന മത്സരത്തിനെത്തിയത്. കലാരംഗത്തിനൊപ്പം പഠനരംഗത്തും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന മീര, പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ഗ്രേഡ് വാങ്ങിയിട്ടുണ്ട്. K.S.E.B.ഉദ്യോഗസ്ഥനായ പൂഞ്ഞാര്‍ അറയ്ക്കത്താഴെ ഹരികുമാറിന്റെയും മേലുകാവ് C.M.S. H.S.S അദ്ധ്യാപികയായ മിനിയുടെയും മകളാണ്.
   സഹോദരന്‍ ഗൗതം കൃഷ്ണയും ഒരു മികച്ച കലാകാരനാണ്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ U.P. വിദ്യാര്‍ത്ഥിയായ ഗൗതം , ഭരതനാട്യം, ഗിറ്റാര്‍, വയലിന്‍, ചെണ്ട എന്നിവ അഭ്യസിച്ചുവരുകയാണ്. ഉപജില്ലാ കലോത്സവത്തില്‍ ഭരതനാട്യം, പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും നാടകത്തില്‍ ബെസ്റ്റ് ആക്ടര്‍ പദവിയും ഈ കൊച്ചു മിടുക്കന്‍ കരസ്ഥമാക്കിയിരുന്നു.