Thursday, December 30, 2010

കുന്നോന്നി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

കുന്നോന്നി : കുന്നോന്നി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ യൗസേഫ് പിതാവിന്റെയും തിരുനാളിന് കൊടിയേറി (2010 ഡിസംബര്‍ 31, 2011 ജനുവരി 1,2,3). തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ വിശദമായി മനസിലാക്കുന്നതിനും   ദൈവാലയാങ്കണത്തില്‍ ഉയര്‍ന്നിരിക്കുന്ന വിസ്മയപ്പുല്‍ക്കൂടിന്റെ വിശേഷങ്ങളറിയാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, December 27, 2010

ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍ CST -യ്ക്ക് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ ആശംസകളും പ്രാര്‍ഥനകളും...

പൂഞ്ഞാര്‍ : 28/12/2010 ചൊവ്വാഴ്ച്ച , പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍വച്ച് പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന് നവപൂജ അര്‍പ്പിക്കുകയും ചെയ്ത ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍ CST -യ്ക്ക് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ ആശംസകളും പ്രാര്‍ഥനകളും... പൂഞ്ഞാര്‍ മങ്ങാട്ടുകുന്നേല്‍ തങ്കച്ചന്‍ - മേരി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.

Saturday, December 25, 2010

വിസ്മയപ്പുല്‍ക്കൂട് : ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ വിസ്മയകാഴ്ചകള്‍

     കുന്നോന്നി : ജാതി - മത വ്യത്യാസമില്ലാതെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ ഏകമനസോടെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് കുന്നോന്നി സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ ഉയര്‍ന്നിരിക്കുന്ന വിസ്മയപ്പുല്‍ക്കൂട്. ഇടവക വികാരി ഫാ. ജോസ് വടക്കേനെല്ലിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നൂറ്കണക്കിന് ജനങ്ങളുടെ രാപകല്‍ നീണ്ട അധ്വാന ഫലമാണ് ഈ വിസ്മയക്കാഴ്ച.
      പുല്‍ക്കൂടിലെ ഓരോ കാഴ്ചകളും പ്രത്യേക അര്‍ഥങ്ങള്‍ ഉള്ളതാണ്. അതു മനസ്സിലാക്കി പുല്‍ക്കൂട് സന്ദര്‍ശിക്കുന്നത് ഒരു നവ്യാനുഭവമായിരിക്കും. ഇതിനായി  
ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, December 24, 2010

ഓലിയാനിയില്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

കുന്നോന്നി : അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും അമ്മമാരുടെയും കുട്ടികളുടെയും ആര്യോഗ്യസംരക്ഷണത്തിനും വേണ്ടി സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ എല്ലാ ഗ്രാമങ്ങളിലും അംഗന്‍വാടികള്‍ പ്രവര്‍ത്തിച്ചുവരികയാണ്.ആയിരം ജനസംഖ്യക്ക് ഒരു അംഗന്‍വാടി എന്നതാണ് സര്‍ക്കാര്‍സ്വീകരിച്ച നയം. അതിന്റെ അടിസ്ഥാനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ അനുവദിച്ച അംഗന്‍വാടി ,  ഓലിയാനിഭാഗത്ത് ആരംഭിച്ചു. അംഗന്‍വാടിയുടെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  എ. റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍  സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍  ഷൈലജ കെ.ജി. (സി.ഡി.പി.ഒ. ഈരാറ്റുപേട്ട) മുഖ്യപ്രഭാഷണം നടത്തി.

Thursday, December 23, 2010

ചെമ്പകത്തിനാല്‍ സി. എം. വര്‍ക്കിസാര്‍ നിര്യാതനായി
പാതാമ്പുഴ : ചെമ്പകത്തിനാല്‍  സി. എം. വര്‍ക്കി (68)  (റിട്ട.അധ്യാപകന്‍ , സെന്റ്. ആന്റണീസ്  ഹൈസ്കൂള്‍  പൂഞ്ഞാര്‍)  നിര്യാതനായി. സംസ്കാരച്ചടങ്ങുകള്‍ 24/10/2010  വെളളിയാഴ്ച രാവിലെ 10-മണിക്ക്  വീട്ടില്‍  ആരംഭിച്ച്  മണിയംകുന്ന്  തിരുഹ്രുദയ  ദേവാലയത്തില്‍.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് & നീതി മെഡിക്കല്‍ സ്റ്റോര്‍ , പൂഞ്ഞാര്‍

       ഗുണമേന്മയുളള നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പന  നടത്തി കേരളത്തിലെ സാധരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന കണ്‍സ്യൂമര്‍ഫെഡ് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റും നീതി മെഡിക്കല്‍ സ്റ്റോറും  പൂഞ്ഞാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
       നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുവിപണിയില്‍ ശക്തമായി ഇടപെട്ട് സാധാരണക്കാര്‍ക്ക് വിലകുറച്ച് ഗുണമേന്മയുളള സാധനങ്ങള്‍ നല്‍കുക
എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നൂറ്റിഅന്‍പത്തിരണ്ടാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് എല്ലാ നിത്യോപയോഗ സാധനങ്ങളോടും കൂടി ഒരു കുടക്കീഴില്‍ വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.
       കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുളള അവശ്യമരുന്നുകള്‍ 12% മുതല്‍ 40% വരെ വില കുറച്ച് നല്‍കി അവര്‍ക്ക് സമാശ്വാസം പകര്‍ന്നുകൊണ്ട് കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തുന്ന എഴുപത്തിമൂന്നാമത്തെ നീതി മെഡിക്കല്‍ സ്റ്റോറും ഇതോടാപ്പം പ്രവര്‍ത്തനം ആരംഭിച്ചിരിക്കന്നു. പി.സി.ജോര്‍ജ്ജ് എം.എല്‍.എ ഇവയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

Sunday, December 19, 2010

" ഹൃദയങ്ങളെ പുല്‍ക്കൂടുകളാക്കുക " ഫാ. ജോസഫ് പൂവത്തുങ്കല്‍


പൂഞ്ഞാര്‍ : നമ്മുടെ ഹൃദയങ്ങളെ ഉണ്ണിയീശോയ്ക്ക് പിറക്കുവാനുള്ള പുല്‍ക്കൂടുകളാക്കി മാറ്റണമെന്ന്  പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തുങ്കല്‍ പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ ക്രിസ്തുമസ് ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് സന്ദേശം പകര്‍ന്ന സ്കിറ്റും കരോള്‍ ഗാനവും ആശംസകളും കേയ്ക്കും ചടങ്ങിന് മോടിയും മാധുര്യവുമേകി. സണ്‍ഡേ സ്കൂള്‍ ഡയറക്റ്റര്‍ ഫാ. ജെയിംസ് പൊരുന്നോലില്‍ , ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി തകിടിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളോത്സവം 2010


Wednesday, December 15, 2010

നവീകരിക്കപെട്ട പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മം നടന്നു

     നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നവീകരിക്കപെട്ട പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മം 2010 ഡിസംബര്‍ ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.

Tuesday, December 14, 2010

പിഴകൂടാതെ വിവാഹ രജിസ്ട്രേഷന്‍ നടത്തുവാനുള്ള അവസാന തീയതി ഡിസംബര്‍ 31-ന് അവസാനിക്കുന്നു.

          പിഴകൂടാതെ വിവാഹ രജിസ്ട്രേഷന്‍ നടത്തുവാനുള്ള അവസാന തീയതി ഡിസംബര്‍ 31-ന് അവസാനിക്കുന്നു.എത്രവര്‍ഷം മുന്‍പു നടന്ന വിവാഹമാണെങ്കിലും ഈ തിയതിയ്ക്കു മുന്‍പായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും.45 ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം നടന്ന പഞ്ചായത്തില്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കണം എന്നതാണ് നിലവിലുള്ള നിയമം.
          ഡിസംബര്‍ 31 -നു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യുവാനായി ഫൈനും , DDP യുടെ അനുമതിയും ആവശ്യമായി വരും. ഭാവിയില്‍ പലവിധ ആവശ്യങ്ങള്‍ക്കും (പ്രത്യേകിച്ച് വിദേശയാത്രകള്‍ക്ക്) ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും എന്നതിനാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് അഭികാമ്യമായിരിക്കും .
വിശദവിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന പഞ്ചായത്ത് അറിയിപ്പുകള്‍ എന്ന പേജ് സന്ദര്‍ശിക്കുക

Friday, December 10, 2010

സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലേയ്ക്ക് 'പൂഞ്ഞാറിന്റെ കുരുന്നുകള്‍ 'യോഗ്യത നേടി

      പൂഞ്ഞാര്‍ : കിടങ്ങൂരില്‍ നടന്ന കോട്ടയം റവന്യൂജില്ലാ ഗണിതശാസ്ത്രമേളയില്‍ മികവുതെളിയിച്ചുകൊണ്ട് പൂഞ്ഞാറിലെ വിവിധ സ്കൂളുകളില്‍ നിന്നായി കൊച്ചുശാസ്ത്ര-ഗണിതശാസ്ത്രജ്ഞര്‍ സംസ്ഥാന മേളയിലേയ്ക്ക് യോഗ്യത നേടി.

സെന്റ് ആന്റണീസ് എച്ച്.എസ്.സ്. പൂഞ്ഞാര്‍
അര്‍പ്പണ സണ്ണി ( HS സ്റ്റഫ്ഡ് റ്റോയ്സ്- ഫസ്റ്റ് എ ഗ്രേഡ്)
അര്‍ച്ചിഷ്മാന്‍ P.M. (UP ചോക്ക് നിര്‍മ്മാണം - ഫസ്റ്റ് എ ഗ്രേഡ്)
ഗൗതം കൃഷ്ണ ( UP Still Model-സെക്കന്‍ഡ് എ ഗ്രേഡ് )സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്
അഭിരാമി ബാലകൃഷ്ണന്‍ (UP ഭാസ്കരാചാര്യ പേപ്പര്‍ പ്രസന്റേഷന്‍ -സെക്കന്‍ഡ് എ ഗ്രേഡ് )
സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്. ചേന്നാട്
ഔസേപ്പച്ചന്‍ തോമസ് ( HS Other Chart-ഫസ്റ്റ് എ ഗ്രേഡ് ) , ജിഷ്ണു ജയരാജ് (HS Geometrical Chart-സെക്കന്‍ഡ് എ ഗ്രേഡ് )

Monday, December 6, 2010

ഉപജില്ലാ കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് മികച്ച നേട്ടം

            ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു.യു.പി.വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റും ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ഓവറോള്‍ തേര്‍ഡും സ്വന്തമാക്കാന്‍ സ്കൂളിനു കഴിഞ്ഞു.മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍,പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍,ഹെഡ്മാസ്റ്റര്‍ T.M ജോസഫ്,പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.

യു.പി.വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റ് കരസ്തമാക്കിയ ടീമംഗങ്ങള്‍ സ്കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍,ഹെഡ്മാസ്റ്റര്‍ T.M ജോസഫ് , ടീം മാനേജര്‍ ആലീസ് ജേക്കബ് എന്നിവര്‍ക്കൊപ്പം

Saturday, December 4, 2010

ഈരാറ്റുപേട്ട ഉപജില്ല കലോത്സവം സമാപിച്ചു


       മൂന്നു ദിവസമായി ഈരാറ്റുപേട്ട MGHSS-ല്‍ നടന്നുവരുന്ന കലയുടെ മാമാങ്കത്തിന് ഇന്ന് തിരശീല വീണു. വൈകുന്നേരം 4.00-ന് നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി M.P.ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ആര്‍.ഗീത  [HM-MGHSS Erattuprtta]  സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി.വി.ഷാജിമോന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു.ഓവറോള്‍ ജേതാക്കള്‍

LP GENERAL
ഓവറോള്‍ ഫസ്റ്റ് - St Mary's LPS Teekoy (51)
ഓവറോള്‍ സെക്കന്റ് - St Joseph's UPS Maniamkunnu (49)
ഓവറോള്‍ തേര്‍ഡ് - St Antony's HS Vellikulam (45)
UP GENERAL
ഓവറോള്‍ ഫസ്റ്റ് - St Antony's HSS Poonjar (71)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (69)
ഓവറോള്‍ തേര്‍ഡ് - St Joseph's UPS Maniamkunnu (67)
HS GENARAL
ഓവറോള്‍ ഫസ്റ്റ് - LF HS Chemmalamattom (154)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (122)
ഓവറോള്‍ തേര്‍ഡ് - St Antony's HSS Poonjar (92)
HSS GENERAL
ഓവറോള്‍ ഫസ്റ്റ് - MGHSS Erattupetta (138)
ഓവറോള്‍ സെക്കന്റ് - St Mary's HSS Teekoy (127)
ഓവറോള്‍ തേര്‍ഡ് - St Antony's HSS Poonjar (90)
UP SANKRIT
ഓവറോള്‍ ഫസ്റ്റ് - CMS UPS Edamala (79)
ഓവറോള്‍ സെക്കന്റ് - SGM UPS Olayanad (55)
ഓവറോള്‍ തേര്‍ഡ് - SMV HSS Poonjar (48)
HS SANKRIT
ഓവറോള്‍ ഫസ്റ്റ് - SMV HSS Poonjar (70)
LP ARABIC
ഓവറോള്‍ ഫസ്റ്റ് - Hayathudheen LPS Aruvithura (45)
ഓവറോള്‍ സെക്കന്റ് - MMM UM UPS Karakkad (37)
ഓവറോള്‍ തേര്‍ഡ് - PMSA PTM LPS Kaduvamuzhy (35)
UP ARABIC
ഓവറോള്‍ ഫസ്റ്റ് - MMM UM UPS Karakkad (65)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (47)
ഓവറോള്‍ തേര്‍ഡ് - SMV HSS Poonjar (30)
HS ARABIC
ഓവറോള്‍ ഫസ്റ്റ് - MGHSS Erattupetta (77)
ഓവറോള്‍ സെക്കന്റ് - SMV HSS Poonjar (64)
ഓവറോള്‍ തേര്‍ഡ് - Govt. HSS Erattuprtta