Tuesday, June 28, 2011

കെ.സി.കുര്യന്‍ മാത്തന്‍കുന്നേല്‍ നിര്യാതനായി

    
     പൂഞ്ഞാര്‍ SMV സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും അരുവിത്തുറ ജോര്‍ജ്ജിയന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന മാത്തന്‍കുന്നേല്‍ കെ.സി.കുര്യന്‍ (80) നിര്യാതനായി. സംസ്ക്കാരം 29/06/2011 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2-ന് പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍..
     ഭാര്യ ഏലിക്കുട്ടി (മുതിരേന്തിക്കല്‍ കുടുംബാംഗം) , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ മുന്‍ അദ്ധ്യാപികയാണ്.

Monday, June 27, 2011

വായനാ വാരം ആചരിച്ചു...

പി.എന്‍.പണിക്കര്‍
  
      വായനാ വാരത്തോടനുബന്ധിച്ച്  പൂഞ്ഞാറിലെ വിവിധ സാംസ്ക്കാരിക സംഘടനകളുടെയും സ്കൂളുകളുടെയും നേതൃത്വത്തില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പി.എന്‍.പണിക്കര്‍ അനുസ്മരണവും സാംസ്ക്കാരിക സമ്മേളനങ്ങളും റാലികളും വായനാ കൂട്ടായ്മകളും മത്സരങ്ങളും പരിപാടികളുടെ ഭാഗമായി നടന്നു. വായനയ്ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് , 'നല്ല വായനയുടെ' പ്രാധാന്യവും പ്രസക്തിയും എടുത്തുകാണിക്കുന്നതായിരുന്നു ഈ അനുസ്മരണവും ആഘോഷവും.

Friday, June 24, 2011

പൂഞ്ഞാര്‍ ന്യൂസില്‍ പുതിയ പേജുകള്‍ തുറന്നിരിക്കുന്നു..

     കഴിഞ്ഞ കുറെ ആഴ്ച്ചകളായി പുതിയ വിശേഷങ്ങള്‍ അധികമൊന്നും പൂഞ്ഞാര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല എന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ... ചിലര്‍ ഇ-മെയില്‍ വഴി , എന്തുപറ്റിയെന്ന് അന്വേഷിച്ചിരുന്നു.
     ഞങ്ങള്‍ പൂതിയ ചില പേജുകളുടെ നിര്‍മാണത്തിലായിരുന്നു.. നിങ്ങള്‍ നല്‍കുന്ന പിന്തുണ , കൂടുതല്‍  പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നു. അതിന്റെ വെളിച്ചത്തില്‍ ഏവര്‍ക്കും ഉപകാരപ്രദമാകുന്ന പുതിയ പേജുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
     മുകളില്‍ കാണുന്ന പുതിയ പേജുകള്‍ സന്ദര്‍ശിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  ഞങ്ങളെ അറിയിക്കുകയും ചെയ്യുമല്ലോ..
 

E-mail : poonjarnews@gmail.com
Phone  : 9895 871 371

Monday, June 20, 2011

+1 - THIRD ALLOTMENT RESULTS

Higher Secondary Centralized Allotment Process - hsCAP 2011


THIRD ALLOTMENT RESULTS - Click Here

പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പ് : 2010-11 വര്‍ഷത്തെ Beneficiaries Lists പ്രസിദ്ധീകരിച്ചു..

     ന്യൂനപക്ഷ സമുദായത്തിലെ (ക്രിസ്ത്യന്‍/മുസ്ലീം) വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിവരുന്ന പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന്റെ , 2010-11 വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു (Beneficiaries List).
     കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ അറിയുവാനായി
ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, June 14, 2011

അദ്ധ്യാപകര്‍ക്കും അദ്ധ്യാപകരാകുവാന്‍ കൊതിക്കുന്നവര്‍ക്കുമായി ഒരു ചിത്രം - ' മാണിക്യക്കല്ല് '

     അദ്ധ്യാപകരും  അദ്ധ്യാപകരാകുവാന്‍ കൊതിക്കുന്നവരും മാത്രമല്ല , ആത്മാര്‍ഥതയും സ്നേഹവും അല്പ്പമെങ്കിലും കാത്തുസൂക്ഷിക്കുന്ന ഏതൊരാളും നിര്‍ബന്ധമായും കാണേണ്ട ഒരു സിനിമയാണ് ' മാണിക്യക്കല്ല് '. എന്താണിത്ര പുതുമ എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസം... എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ അത്ര പ്രായോഗികമല്ല എന്നു പറഞ്ഞ് നാം തള്ളിക്കളയന്ന ചില കാര്യങ്ങള്‍..
     ഒരു അദ്ധ്യാപകന്‍ എങ്ങനെയൊക്കെ ആയിരിക്കണം , എങ്ങനെയൊക്കെ ആയിരിക്കരുത് എന്നത് പുസ്തകങ്ങളിലൂടെ വായിച്ചുമാത്രമല്ല , അനുഭവങ്ങളിലൂടെയും നാം മനസിലാക്കി കഴിഞ്ഞ കാര്യമാണ്.  തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിനയചന്ദ്രന്‍ എന്ന അദ്ധ്യാപകന്‍ സ്കൂളിലും നാട്ടിലും വരുത്തിയ മാറ്റങ്ങള്‍ വിവരിക്കുന്ന ഈ ചിത്രവും പറയുന്നത് ആ കാര്യങ്ങള്‍ തന്നെയാണ് . 

     എന്നാല്‍ ഈ സിനിമ കാണുമ്പോഴും അതിനുശേഷവും നമുക്ക് ലഭിക്കുന്ന ഒരു ' പോസിറ്റീവ് എനര്‍ജി...' അതാണ് ശ്രദ്ധേയം. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ വിടരുമ്പോള്‍ , ചില കഥാ സന്ദര്‍ഭങ്ങളിലെങ്കിലും നമ്മുടെ കണ്ണുകള്‍ നനയും...സങ്കടം കൊണ്ടല്ല..മറിച്ച് സന്തോഷംകൊണ്ട്... നന്മകള്‍ കാണുമ്പോഴുള്ള സന്തോഷം...
     എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാന്‍ സംവിധായകന്‍ നടത്തിയിരിക്കുന്ന ചില ശ്രമങ്ങള്‍ , ഗൗരവമായി സിനിമയെ കാണുന്ന ആളുകളില്‍ എതിരഭിപ്രായങ്ങള്‍ സൃഷ്ടിച്ചേക്കാം...പ്രത്യേകിച്ച് ഗാന രംഗങ്ങളും , ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന് ലഭിക്കുന്ന അമിതമായ പ്രശംസയുംമറ്റും. പക്ഷേ ഈ സിനിമ നല്‍കുന്ന സന്ദേശം അതിനെയെല്ലാം മറികടക്കും..

     ചിത്രം കണ്ട കണ്ണൂരുകാരനായ സുഹൃത്ത്  നാരായണന്‍ , ഇങ്ങനെ ഒരു മെസേജ് അയച്ചുതന്നു.." നമ്മുടെ സ്വപ്നത്തിലെവിടെയോ ആ അദ്ധ്യാപകനുണ്ട്. അദ്ധ്യാപനം ഒരു ജോലി മാത്രമായി മാറുന്ന ഈ കാലത്ത് അതുപോലൊരു അദ്ധ്യാപകനാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചുപോകുന്നു..".
                                                                       - റ്റോണി പൂഞ്ഞാര്‍ - 

Monday, June 6, 2011

പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു..

     കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍  10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരും , ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ക്ക് 2011-12 വര്‍ഷത്തേയ്ക്ക് പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.