വെജിറ്റബിള്‍ കാര്‍വിംഗ് ഒരു കലയാണ്. പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും കലാകാരന്റെ കരസ്പര്‍ശമേല്‍ക്കുമ്പോള്‍ അവ മനോഹര രൂപങ്ങളായി പുനര്‍ജ്ജനിക്കുന്നു. കലാബോധമുള്ള ഏതൊരു വ്യക്തിക്കും ഈ വിദ്യ അഭ്യസിക്കാവുന്നതാണ്. കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സാന്‍ജോ ഫെസ്റ്റില്‍ (കോട്ടയം സി.എം.ഐ. സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലോത്സവം), വെജിറ്റബിള്‍ കാര്‍വിംഗ് മത്സരത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചു കലാകാരന്മാരുള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍ തയ്യാറാക്കിയ വിവിധ ഇനങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
വളരെ നന്നായിട്ടുണ്ട് . ഭാവന ചിറക് വിടർത്തി പല രൂപങ്ങളിലും നിറങ്ങളിലും
ReplyDeleteമുമ്പിലെത്തുമ്പോൾ ഇന്നത്തെ യുവ തലമുറയ്ക്ക് മയക്കുമരുന്ന്, മദ്യം ,അക്രമം മുതലായ
തിന്മയുടെ വഴികളിൽ പോകാതെ എത്രയോ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന്
ഈ കുട്ടികൾ കാണിച്ചു തന്നിരിക്കുന്നു . പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഉള്ള താൽപ്പര്യം ഇതിലൂടെ കുട്ടികളിൽ വർദ്ധിക്കുന്നു .