Sunday, April 27, 2014

ആകാശം തൊട്ട സ്വപ്നവും ക്രൈം നമ്പരും നമ്മെ ആവേശംകൊള്ളിക്കും ..


            ഇന്നത്തെ (27/04/2014) ദീപിക ദിനപത്രത്തിന്റെയും മലയാളമനോരമയുടെയും വാരാന്ത്യ പതിപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. സ്വന്തം പേരില്‍ സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച , ജന്മനാ ബധിരനും മൂകനുമായ സജിയുടെ വിശേഷങ്ങള്‍ ദീപികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വായനക്കാര്‍ക്ക് ഊര്‍ജ്ജം പകരും.. തീര്‍ച്ച. ഏഴുലക്ഷം രൂപയ്ക്ക് ഒരു സിനിമ നിര്‍മ്മിച്ച് അതിന് മികച്ച ചിത്രത്തിനും സഹനടനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടാനായപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ സന്തോഷകൊണ്ട് തുള്ളിച്ചാടിയത് മനോരമയുടെ വാരാന്ത്യ പതിപ്പിലെ പ്രധാന വിശേഷമാകുമ്പോള്‍ അത് വായനക്കാരിലും  പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്നു. വായിച്ചു നോക്കൂ.. ഡൗണ്‍ലോഡ് ചെയ്ത് വായിക്കുവാന്‍ PDF, JPG ഫോര്‍മാറ്റും നല്‍കിയിരിക്കുന്നു.


Tuesday, April 22, 2014

പൂഞ്ഞാറിന്റെ കൊച്ചുമിടുക്കര്‍ക്ക് അഭിന്ദനങ്ങള്‍..


175 കുട്ടികളെ SSLC പരീക്ഷയില്‍ പങ്കെടുപ്പിച്ച് 100% വിജയം കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസിനും full A+ ഉള്‍പ്പെടെയുള്ള മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കിയ കൊച്ചുമിടുക്കര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെയും അന്റോണിയന്‍ ക്ലബിന്റെയും അഭിനന്ദനങ്ങള്‍..

Wednesday, April 16, 2014

ഗുരുകുലത്തിലൂടെ SSLC പരീക്ഷയില്‍ നൂറു ശതമാനം കരസ്ഥമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..


ഗൗതം കൃഷ്ണ
ട്രീസാ ജെയിംസ്
 പൂഞ്ഞാര്‍ : പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന മികവ് പുലര്‍ത്തുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണ SSLC പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയത് 'ഗുരുകുലം' അടക്കമുള്ള ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളിലൂടെ. മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന അന്‍പതില്‍പരം കുട്ടികളെ സ്കൂളില്‍ താമസിച്ചു പഠിപ്പിച്ച ഗുരുകുലം 2014 പദ്ധതിയിലൂടെയുമാണ് പരീക്ഷയെഴുതിയ 175 കുട്ടികളെയും മികച്ച വിജയത്തിലേയ്ക്ക് എത്തിക്കാനായതെന്ന് ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര പറഞ്ഞു. രാത്രി വൈകിയും അതിരാവിലെയുമൊക്കെ കുട്ടികളെ ഉണര്‍ത്തി പഠിപ്പിക്കുവാനും ഭക്ഷണം തയ്യാറാക്കുവാനും അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും എത്തിച്ചേര്‍ന്നിരുന്നു.  ആഴ്ച്ചകള്‍ നീണ്ടുനിന്ന ഈ അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ കൂട്ടായ്മയുടെ വിജയത്തില്‍ സെന്റ് ആന്റണീസ് കുടുംബത്തിനൊപ്പം പൂഞ്ഞാര്‍ ഗ്രാമവും ആഹ്ലാദിക്കുന്നു.
            ഗൗതം കൃഷ്ണ, ട്രീസാ ജെയിംസ്, അശ്വിന്‍ ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയപ്പോള്‍  ,ആരോമല്‍ കെ.എസ്., ആതിര ഗോപിനാഥന്‍, അനു തങ്കച്ചന്‍ എന്നിവര്‍ക്ക് ഒരു വിഷയത്തിന് മാത്രം A+ നഷ്ടമായി. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപകരെയും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളുടെ SSLC വിജയ ശതമാനം ..


ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളുടെ SSLC വിജയ ശതമാനം ചുവടെ ചേര്‍ക്കുന്നു. പരീക്ഷ എഴുതിയ കുട്ടികളുടെ ആകെ എണ്ണവും  സ്കൂള്‍ കോഡും  ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു.


St Antony's HSS Poonjar -100% (175, 32014)

LF HS Chemmalamattom -100% (134, 32005)

AM HSS Kalaketty - 100% (67, 32004)

St Antony's HS Vellikulam - 100% (65, 32018)

St Augustin's HS Peringulam - 100% (54, 32022)

MGPNSS HS Thalanad - 100% (21, 32016)

MG HSS Erattupetta - 99% (250, 32003)

SMV HSS Poonjar - 99% (123, 32013)

St George HSS Aruvithura - 99% (100, 32001) 

St Mary's HSS Teekoy - 98% (143, 32015) 

St George's HS Koottickal - 98% (94, 32012)

JJMM HSS Yendayar - 97% (135, 32011) 

St Pauls Valiyakumaramangalam - 97% (106, 32019)

St Mariya Goretti HS Chennad - 95% (66%, 32002)   

Gov. VHSS Thidanadu - 79% (58, 32057)   

Govt HS Adukkom - 66% (15, 32017)  

Govt. HSS Erattupetta - 66% (15, 32008) 

Tuesday, April 15, 2014

SSLC Result 2014 ..            2013-14 വര്‍ഷത്തെ SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്ന പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
             സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. മാത്സ് ബ്ലോഗില്‍ വിശദമായ റിസല്‍ട്ടിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ചുവടെയുള്ള  മാത്സ് ബ്ലോഗ് ലിങ്കുകള്‍ കൂടുതല്‍ ഉപകാരപ്പെടും. 


സ്കൂള്‍ കോഡുകള്‍

St Antony's HSS Poonjar (32014)

SMV HSS Poonjar (32013)

MG HSS Erattupetta (32003) 

St Mary's HSS Teekoy (32015) 

LF HS Chemmalamattom (32005) 

JJMM HSS Yendayar (32011) 

St Antony's HSS Plasanal (31075) 

St George HSS Aruvithura (32001) 

St Pauls Valiyakumaramangalam (32019) 

St George's HS Koottickal (32012)

St Augustin's HS Peringulam (32022)  

Gov. VHSS Thidanadu (32057) 

St Mariya Goretti HS Chennad (32002)

AM HSS Kalaketty (32004) 

St Antony's HS Vellikulam (32018) 

MGPNSS HS Thalanad (32016) 

Govt HS Adukkom (32017)  

Govt. HSS Erattupetta (32008) 

Monday, April 14, 2014

അരുവിത്തുറ തിരുനാള്‍ നാളെ മുതല്‍ മെയ് 1 വരെ ..


            
അരുവിത്തുറ വല്യച്ചന്റെ തിരുനാള്‍ സമാഗതമായി. ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെ നടക്കുന്ന തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനങ്ങള്‍ ഏപ്രില്‍ 23, 24, 25 തീയതികളിലാണ്. തിരുനാളിന്റെ വിശദ വിവരങ്ങളും അരുവിത്തുറ പള്ളിയുടെ ചരിത്രവും വല്യച്ചന്‍ മലയുടെ നാള്‍ വഴിയും വിവരിക്കുന്ന 16 പേജുള്ള നോട്ടീസ്  PDF രൂപത്തില്‍  ചുവടെ ചേര്‍ക്കുന്നു.Tuesday, April 8, 2014

പൂഞ്ഞാറിലെ ഗ്രീന്‍ ടീം ശ്രദ്ധേയമായി..


GT@School ഉദ്ഘാടനം - കെ.ആര്‍.ജയന്‍
     പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കിയ ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. കുട്ടികളിലും അവരിലൂടെ സമൂഹത്തിലും പരിസ്ഥിതി സ്നേഹവും കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സമാപന സമ്മേളനത്തില്‍ , മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള കര്‍ഷകമുകുളം അവാര്‍ഡുകള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ വിതരണം ചെയ്തു. 
'എന്റെ കൃഷി എന്റെ ഭക്ഷണം' ഉദ്ഘാടനം - അനൂപ് ചന്ദ്രന്‍
     സ്കൂള്‍ വര്‍ഷാരംഭമായ ജൂണ്‍ മുതല്‍ മാസത്തില്‍ ഒരു പ്രവര്‍ത്തനം വീതമാണ് ഗ്രീന്‍ ടീം പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സിനിമാതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത എന്റെ കൃഷി എന്റെ ഭക്ഷണം പദ്ധതി, വീട്ടുപരിസരങ്ങളിലെ ഭക്ഷ്യയോഗ്യമായ ഇലച്ചെടികള്‍ പരിചയപ്പെടുത്തുവാനായി ദേശീയ ജനിതക അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര നയിച്ച ഇലയറിവ് സെമിനാര്‍, ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനമായ ദി ബീറ്റ്സ് ഓഫ് നേച്ചര്‍, പ്ലാവിന്റെയും ചക്ക ഉത്പ്പന്നങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് തൃശൂര്‍ സ്വദേശി കെ.ആര്‍.ജയന്‍ നയിച്ച ശില്‍പ്പശാല, കര്‍ഷക മുകുളങ്ങളെ കണ്ടെത്തുവാനുള്ള മത്സരം തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 
ഇലയറിവ് സെമിനാര്‍
     പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ നടന്ന ഈ പ്രോജക്റ്റിന് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tuesday, April 1, 2014

പി.ഡി. ബേബി സാറിന് യാത്രാമംഗളങ്ങള്‍..       പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം  മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ പ്രഥമാധ്യാപകനായി സ്ഥാനമേല്‍ക്കുന്ന  പി.ഡി. ബേബി സാറിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകളും യാത്രാമംഗളങ്ങളും.
        മികച്ച അദ്ധ്യാപകനുള്ള 2010-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച ബേബിസാര്‍ കഴിഞ്ഞ 25 വര്‍ഷമായി വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമാണ്. യു. പി. , ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങളുടെ രചനയില്‍ അദ്ദേഹവും പങ്കാളിയാണ്. സയന്‍സ് വിഷയത്തിലെ പ്രഗത്ഭനായ സംസ്ഥാനതല പരിശീലകന്‍ , പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി , ദിനപത്രങ്ങളില്‍ സയന്‍സ് കോളങ്ങളിലെ എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലും പി. ഡി. ബേബിസാര്‍ പ്രശസ്തനാണ്.