നൂറുശതമാനം വിജയം നേടിക്കൊണ്ട് ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഏഴു കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ക്ക് ഒരു വിഷയത്തിന് മാത്രമാണ് A+ നഷ്ടമായത്. ജ്യോതിഷ് ആര്‍., അലന്‍ ജോര്‍ജ്ജ് പയസ്, അരവിന്ദ് ശശിധരന്‍, ഐറിന്‍ മരിയ ജോസഫ്, അനറ്റ് റോസ് ടോം, എല്‍സാ മരിയാ ജോര്‍ജ്ജ്, ശില്‍പ്പ മാനുവല്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്. ഡിബു ജോര്‍ജ്ജ്, മരിയ ജോയ് എന്നിവര്‍ 9 A പ്ലസ്സും വിമല്‍ ജോര്‍ജ്ജ്, ആതിര റ്റി.എസ്., റ്റെസ്സ ഷെയ്ക്ക്സ് എന്നിവര്‍ 8 A പ്ലസ്സും കരസ്ഥമാക്കി.
അവധി ദിവസങ്ങളിലും പരീക്ഷയടുത്തസമയങ്ങളില്‍ രാത്രികാലങ്ങളിലുമുള്‍പ്പെടെ കുട്ടികള്‍ക്ക് നല്‍കിയ ഗുരുകുലം പരിശീലന പദ്ധതി ഈ വിജയത്തിന് അടിസ്ഥാനമായെന്ന് സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI, ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ.യും അഭിനന്ദിച്ചു.