Friday, September 13, 2019

പൂഞ്ഞാറിന്റെ വാനമ്പാടി ദീപികയുടെ ആദ്യ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു..

     തന്റെ ആദ്യ വീഡിയോ ആൽബത്തിലൂടെ പൂഞ്ഞാർ തകടിയേൽ ദീപിക ജോൺ മലയാളികൾക്ക് പ്രിയങ്കരിയാകുന്നു. 'അമ്മേ.. അമലേ..' എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനത്തിലൂടെയാണ് ദീപിക ശ്രദ്ധേയയാകുന്നത്. മുൻപ്, 'ഗ്രേസ് ഓഫ് ഗോഡ് ' എന്ന ഭക്തിഗാന സിഡി-യിൽ പാടിയിട്ടുള്ള ദീപികയുടെ ആദ്യ വീഡിയോ ആൽബമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 
     പൂഞ്ഞാർ തകടിയേൽ ജോൺ - ലിസി ദമ്പതികളുടെ മകളായ ദീപിക, 12 വർഷം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട്. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ ഈ മിടുക്കി, സ്കൂൾതലം മുതൽ, സംസ്ഥാന കലോത്സവങ്ങളിൽ ഉൾപ്പെടെ സംഗീതത്തില്‍ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. എം.ഫാം പഠനം പൂർത്തിയാക്കിയതിനു ശേഷം ഇപ്പാൾ തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൽ ഫാമസിസ്റ്റ് ആയി ജോലി നോക്കുന്നു. സ്വാതി, മിത എന്നിവർ സഹോദരിമാരാണ്.
     പൂഞ്ഞാറിന്റെ വാനമ്പാടി, ഇനി മലയാളികളുടെ വാനമ്പാടിയായി ശോഭിക്കട്ടെ... ദീപികയുടെ ഗാനം കേട്ടു നോക്കൂ..

2 comments: