സംസ്ഥാന സിലബസിൽ, ഒന്നാം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികൾക്കായി (+1 ഒഴികെ) ഓൺലൈൻ ക്ലാസുകൾ ജൂൺ 1-ന് ആരംഭിക്കുകയാണ്. 1 മുതൽ 7 വരെ ക്ലാസുകൾക്ക് അരമണിക്കൂർ വീതവും, 8, 9 ക്ലാസുകൾക്ക് ഒരു മണിക്കൂർ വീതവും, പത്താം ക്ലാസിന് ഒന്നര മണിക്കൂറും പന്ത്രണ്ടാം ക്ലാസിന് രണ്ടു മണിക്കൂറുമായിരിക്കും എല്ലാ ദിവസവും ക്ലാസ് നടക്കുക. തിങ്കൾ മുതൽ വെള്ളിവരെ നടക്കുന്ന ഈ ക്ലാസുകളിൽ, 10, +2 ക്ലാസുകളുടെ പുന:സംപ്രേഷണം അതാത് ദിവസങ്ങളിൽ വൈകിട്ട് ഉണ്ടാകും. 1 മുതൽ 9 വരെ ക്ലാസുകളുടെ പുനഃസംപ്രേഷണം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും നടക്കുക.
ആദ്യ ആഴ്ച്ചയിൽ ട്രയൽ റൺ ആയിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, ജൂൺ 8 മുതൽ കൃത്യമായ സംപ്രേഷണം ആരംഭിക്കും. ജൂൺ 1 മുതൽ നൽകിയ ക്ലാസുകൾ അന്ന് വീണ്ടും സംപ്രേഷണം ചെയ്യും.
ആദ്യ ആഴ്ച്ചയിൽ ട്രയൽ റൺ ആയിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, ജൂൺ 8 മുതൽ കൃത്യമായ സംപ്രേഷണം ആരംഭിക്കും. ജൂൺ 1 മുതൽ നൽകിയ ക്ലാസുകൾ അന്ന് വീണ്ടും സംപ്രേഷണം ചെയ്യും.
ട്രയൽ സംപ്രേഷണത്തിൻ്റെ സമയക്രമം ചുവടെ നൽകുന്നു.. (ക്ലിക്ക് ചെയ്ത് വലുതായി കാണുക)
വിദഗ്ദ്ധർ നയിക്കുന്ന ഈ ക്ലാസുകൾ, വിക്ടേഴ്സ് ചാനലിലും വിക്ടേഴ്സിൻ്റെ ആപ്പിലും യൂട്യൂബ് ചാനലിലും വരും. ടിവിയിൽ കാണുന്നത് കൂടാതെ, ഇൻ്റർനെറ്റിൽ ഈ ക്ലാസ് എപ്പോഴും ലഭ്യമായിരിക്കും. മൊബൈൽ ഫോണിൽ ഇൻ്റർനെറ്റ് സൗകര്യമുള്ള ആർക്കും ഏതു സമയത്തും വീഡിയോ കാണാം. ഡൗൺലോഡ് ചെയ്യാനും സാധിക്കും. പകൽ ജോലിക്ക് പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്ന രക്ഷിതാക്കൾ, വൈകിട്ട് വന്നശേഷം പഠനാവശ്യത്തിന് കുട്ടികൾക്ക് ഫോൺ കൈമാറിയാൽ മതി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഓൺലൈൻ ക്ലാസിൽ സംബന്ധിക്കുന്നത് നല്ലതുമാണ്. പകൽ സമയം ടിവിയിൽ ക്ലാസ് കാണാൻ സാധിക്കും.
അധ്യാപകരുമായി സംശയങ്ങൾ പങ്കിടാൻ വിവിധ മാർഗ്ഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ഈ കാര്യത്തിൽ, ഗവൺമെൻ്റിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും സ്കൂൾ അധികൃതരുടെയും നിർദ്ദേശങ്ങൾ വരും. എതെങ്കിലും രീതിയിൽ, എല്ലാവർക്കും ഓൺലൈൻ ക്ലാസ് ഉപകാരപ്പെടുന്ന വിധം ക്രമീകരണങ്ങൾ ഉണ്ടാകും. വീട്ടിൽ TV-യോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികൾക്കും പ്രാദേശികമായ ക്രമീകരണങ്ങളിലൂടെ അതിനുള്ള അവസരം ഒരുക്കും.
കൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിൽ Victers എന്ന് സേർച്ച് ചെയ്താൽ, Victers Live Streaming ആപ്പ് ലഭിക്കും. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
വിക്ടേഴ്സിൻ്റെ ലിങ്ക് - https://victers.kite.kerala.gov.in/
യൂട്യൂബ് ലിങ്ക് - https://www.youtube.com/user/itsvicters
കൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിൽ Victers എന്ന് സേർച്ച് ചെയ്താൽ, Victers Live Streaming ആപ്പ് ലഭിക്കും. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
No comments:
Post a Comment