മാധ്യമങ്ങളും പരസ്യങ്ങളും ചൂണ്ടിക്കാണിക്കുന്ന ആഢംബരങ്ങള്‍ക്കു പിന്നാലേ പായുകയും അവസാനം കടക്കെണിയില്‍ കുരുങ്ങുകയും ചെയ്യുന്ന പുതു തലമുറയ്ക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) സംഘടിപ്പിച്ച സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി.

അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായുള്ള ഈ ഏകദിന സെമിനാറിന്റെ ഭാഗമായിത്തന്നെ പ്രസംഗ പരിശീലനവും ഡിബേറ്റ് മത്സരവും നടന്നു.
അഭിമുഖപ്പരീക്ഷകളുടെ ഭാഗമായി മാറിയിരിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും കൂടാതെ പൊതു വേദികളിലും സഭാകമ്പമില്ലാതെ സംസാരിക്കുവാനും സാമൂഹ്യാവബോധവും പ്രതികരണശേഷിയുമുള്ള യുവതലമുറയായി മാറുവാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റ് മത്സരത്തില്‍ പി.ജെ. ആന്റണി മോഡറേറ്ററായിരുന്നു. റ്റോണി തോമസ് , സി.മെര്‍ളി കെ. ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment