Sunday, January 27, 2013
Monday, January 21, 2013
അത്ഭുതക്കാഴ്ച്ചയൊരുക്കി ചിത്രശലഭങ്ങള്‍...
ഇലയൊന്നനങ്ങിയാല്‍ പറന്നുയരുന്നത് നൂറുകണക്കിന് ചിത്രശലഭങ്ങള്‍ ! ഒന്നരയേക്കര്‍ സ്ഥലത്തെ വിവിധ ചെടികളിലായി ആയിരക്കണക്കിന് ശലഭങ്ങള്‍..! അപൂര്‍വ്വമായ ഈ കാഴ്ച്ച പാലായ്ക്കടുത്ത് പ്രവിത്താനം പനന്താനത്ത് ജിജോയുടെ പുരയിടത്തിലാണുള്ളത്. കറുപ്പു നിറത്തില്‍ വെള്ളപ്പൊട്ടുകളുള്ള ശലഭങ്ങളാണ് അധികവും. കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നതേ കൂട്ടത്തോടെ പറന്നുയരുന്നതിനാന്‍ അടുത്തുചെന്ന് കൂടുതല്‍ ചിത്രങ്ങളെടുക്കുവാന്‍ സാധിച്ചില്ല.
ഒന്നരയേക്കര്‍ സ്ഥലം കാടിനു തുല്യമായാണ് ഉടമസ്ഥര്‍ പരിപാലിക്കുന്നത്. വളര്‍ന്നു വരുന്ന ഒരു ചെടിപോലും വര്‍ഷങ്ങളായി വെട്ടിക്കളഞ്ഞിട്ടില്ല. നിരവധി ഔഷധ സസ്യങ്ങളുടെയും കേന്ദ്രമായ ഈ സ്ഥലത്തെ തണുപ്പുള്ള കാലാവസ്ഥയായിരിക്കാം ചിത്രശലഭങ്ങളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചതെന്ന് കരുതപ്പെടുന്നു. എന്തായാലും സ്കൂള്‍ കുട്ടികളടക്കം നിരവധിപ്പേര്‍ അപൂര്‍വ്വമായ ഈ ചിത്രശലഭക്കാഴ്ച്ചയും വനഭംഗിയും ആസ്വദിക്കാനെത്തുന്നുണ്ട്.
Sunday, January 13, 2013
ജനുവരി 20 വരെ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു..
സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 20 വരെ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.. ബ്ലോഗില്‍ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുറെ ദിവസങ്ങളായി തടസങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പഴയ പോസ്റ്റുകളുടെ ഫോട്ടോകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുകയും ചെയ്തു. ഈ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി ഏതാനും ദിവസത്തേയ്ക്കുകൂടി പൂഞ്ഞാര്‍ ബ്ലോഗില്‍ പുതിയ ന്യൂസ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
Thursday, January 3, 2013
കോട്ടയം ജില്ലാ കലോത്സവം - റിസല്‍ട്ട്
കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന കോട്ടയം ജില്ലാ കലോത്സവത്തിന്റെ റിസല്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ബ്ലോഗിലേയ്ക്കുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Subscribe to:
Posts (Atom)