ഇലയൊന്നനങ്ങിയാല്‍ പറന്നുയരുന്നത് നൂറുകണക്കിന് ചിത്രശലഭങ്ങള്‍ ! ഒന്നരയേക്കര്‍ സ്ഥലത്തെ വിവിധ ചെടികളിലായി ആയിരക്കണക്കിന് ശലഭങ്ങള്‍..! അപൂര്‍വ്വമായ ഈ കാഴ്ച്ച പാലായ്ക്കടുത്ത് പ്രവിത്താനം പനന്താനത്ത് ജിജോയുടെ പുരയിടത്തിലാണുള്ളത്. കറുപ്പു നിറത്തില്‍ വെള്ളപ്പൊട്ടുകളുള്ള ശലഭങ്ങളാണ് അധികവും. കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നതേ കൂട്ടത്തോടെ പറന്നുയരുന്നതിനാന്‍ അടുത്തുചെന്ന് കൂടുതല്‍ ചിത്രങ്ങളെടുക്കുവാന്‍ സാധിച്ചില്ല.
ഒന്നരയേക്കര്‍ സ്ഥലം കാടിനു തുല്യമായാണ് ഉടമസ്ഥര്‍ പരിപാലിക്കുന്നത്. വളര്‍ന്നു വരുന്ന ഒരു ചെടിപോലും വര്‍ഷങ്ങളായി വെട്ടിക്കളഞ്ഞിട്ടില്ല. നിരവധി ഔഷധ സസ്യങ്ങളുടെയും കേന്ദ്രമായ ഈ സ്ഥലത്തെ തണുപ്പുള്ള കാലാവസ്ഥയായിരിക്കാം ചിത്രശലഭങ്ങളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചതെന്ന് കരുതപ്പെടുന്നു. എന്തായാലും സ്കൂള്‍ കുട്ടികളടക്കം നിരവധിപ്പേര്‍ അപൂര്‍വ്വമായ ഈ ചിത്രശലഭക്കാഴ്ച്ചയും വനഭംഗിയും ആസ്വദിക്കാനെത്തുന്നുണ്ട്.
No comments:
Post a Comment