പൂഞ്ഞാര്‍ : മലയാളമനോരമ നല്ലപാഠം പദ്ധതിയില്‍ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനക്കാരായ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനുള്ള പുരസ്ക്കാരം സമ്മാനിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ശാസ്ത്രീയമായ പ്രഥമശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതും പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്ക്കരണ പരിപാടിയായ സ്വച്ഛ് ഗാവ് യോജന പ്രോജക്ടിന് നേതൃത്വം നല്‍കിയതുമടക്കമുള്ള നിരവധി പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളാണ് സെന്റ് ആന്റണീസിന് നല്ലപാഠം അവാര്‍ഡ് നേടിക്കൊടുത്തത്. സ്കൂളിലെ ചാവറ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളത്തില്‍നിന്ന് പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI എന്നിവര്‍ നല്ലപാഠം അവാര്‍ഡും ക്യാഷ് അവാര്‍ഡായ 10,000 രൂപയും ഏറ്റുവാങ്ങി. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ ടോണി പുതിയാപറമ്പില്‍, ബൈജു ജേക്കബ് എന്നിവര്‍ക്ക് 5000 രൂപ വീതമുള്ള ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ സുനീഷ് തോമസ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment