പൂഞ്ഞാര്‍ : വോളിബോള്‍ രംഗത്തെ കൊച്ചുപ്രതിഭകളുടെ പ്രകടനം കാണാന്‍ കായികപ്രേമികള്‍ ഇനി പൂഞ്ഞാറിലേയ്ക്ക് ഒഴുകിയെത്തും. പൂഞ്ഞാര്‍ ന്യൂസിറ്റിസണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 6 മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് 3 മണിമുതലുമാണ് മത്സരങ്ങള്‍ നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, റഫറിമാര്‍, ടീം പരിശീലകര്‍, രക്ഷിതാക്കള്‍, കാണികള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഈ ദിവസങ്ങളില്‍ പൂഞ്ഞാറിലെത്തും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ സെന്റ് ആന്റണീസ് സ്കൂളിലാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് (സെപ്റ്റംബര്‍ 18, വെള്ളി) വൈകിട്ട് അഞ്ചുമണിയ്ക്ക് പൂഞ്ഞാര്‍ ടൗണില്‍നിന്ന് സെന്റ് ആന്റണീസ് സ്കൂള്‍ സ്റ്റേഡിയത്തിലേയ്ക്ക് മാര്‍ച്ച്പാസ്റ്റ് നടക്കും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജ് MLA ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം മാണി സി. കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 21-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആന്റോ ആന്റണി MP വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മത്സരങ്ങളുടെ സമയക്രമം അടക്കമുള്ള വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
മത്സരങ്ങളുടെ സമയക്രമം അടക്കമുള്ള വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
No comments:
Post a Comment