പൂഞ്ഞാര്‍ : സീറോ മലബാര്‍ സഭയുടെ അഖിലേന്ത്യാ അജപാലന അധികാരം പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച റവ. ഫാ. ജോണ്‍ ബോസ്ക്കോ തോട്ടക്കര സി.എം.ഐ., സുറിയാനി പണ്ഡിതനായ റവ. ഫാ. എമ്മാനുവെല്‍ തെള്ളി സി.എം.ഐ. എന്നിവരുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനവും അനുസ്മരണാഘോഷവും പൂഞ്ഞാറില്‍ നടന്നു. പൂഞ്ഞാര്‍ ഫൊറോന പള്ളിയില്‍, വികാരി ഫാ. അഗസ്റ്റിന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഈ പിതാക്കന്‍മാരുടെ കബറിടം സ്ഥിതിചെയ്യുന്ന പൂഞ്ഞാര്‍ സി.എം.ഐ. ചെറുപുഷ്പാശ്രമ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടന പദയാത്ര നടന്നു.

ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടന്ന അനുസ്മരണാഘോഷത്തില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ സന്ദേശം നല്‍കുകയും സുറിയാനി പാട്ടുകുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

തുടര്‍ന്ന്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചാവറ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ബോബി വടയാറ്റുകുന്നേല്‍ സി.എം.ഐ., കോട്ടയം സീറി ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍ , മുന്‍ വികാരി ജനറാള്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം മുന്‍ ഡീന്‍ ഫാ. തോമസ് മണ്ണൂരാംപറമ്പില്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സി.എം.ഐ., ചെറുപുഷ്പാശ്രമ പ്രിയോര്‍ ഫാ. ജെയിസ് നീണ്ടൂശ്ശേരി സി.എം.ഐ., ഫാ. കുര്യാക്കോസ് ഏലിയാ വടക്കേത്ത് സി.എം.ഐ., തോമാ മത്തായി തളികസ്ഥാനം, സ്കൂൾ പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോബി മംഗലത്തുകരോട്ട് സി.എം.ഐ., ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ജോർജ്, ജനറല്‍ കണ്‍വീനര്‍ ജോബി പടന്നമാക്കല്‍, ആല്‍വിന്‍ മണിയങ്ങാട്ട്, അമല്‍ പുല്ലുതുരുത്തിയില്‍, ഫെബിന്‍ മൂക്കംതടത്തില്‍ , റിജോ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നേർച്ച ഭക്ഷണത്തോടെയാണ് അനുസ്മരണാഘോഷം സമാപിച്ചത്.
No comments:
Post a Comment