പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കായികമേള സ്കൂളിന്റെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. കായികമേള ഉദ്ഘാടനം ചെയ്തു. സി.എം.ഐ. കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ. ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി.എം.ഐ. വിശിഷ്ടാതിഥിയായി എത്തുകയും സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കുകയും ചെയ്തു.
പി.റ്റി.എ. പ്രസിഡന്റ് ശ്രീ. എം.സി. വർക്കി പതാക ഉയർത്തി. പ്രിൻസിപ്പൽ ശ്രീ. എ.ജെ. ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ജോർജ് നന്ദിയും അർപ്പിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ സാവിൻ സണ്ണി കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന വാശിയേറിയ കായിക പോരാട്ടത്തിനൊടുവിൽ, യെല്ലോ ഹൗസ് ഓവറോൾ കിരീടം കരസ്ഥമാക്കി. കായികാധ്യാപകൻ അലോഷ്യസ് സാറും അധ്യാപകരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.