ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം, ഒക്ടോബർ 17, 18 തീയതികളിൽ, തീക്കോയി സെന്റ് മേരീസ് HSS-ൽ നടക്കുകയാണ്.
ഒക്ടോബർ 17, വ്യാഴം - ഗണിതശാസ്ത്രമേള, ശാസ്ത്രമേള, IT മേള (IT മേള നടക്കുന്നത് - ഈരാറ്റുപേട്ട MGHSS-ൽ)
ഒക്ടോബർ 18, വെള്ളി - സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള
ഒക്ടോബർ 17, വ്യാഴം - ഗണിതശാസ്ത്രമേള, ശാസ്ത്രമേള, IT മേള (IT മേള നടക്കുന്നത് - ഈരാറ്റുപേട്ട MGHSS-ൽ)
ഒക്ടോബർ 18, വെള്ളി - സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള
മേളകളുടെ സുഗമമായ നടത്തിപ്പിനായി അധികൃതർ നൽകിയിരിക്കുന്ന അറിയിപ്പും വിശദവിവരങ്ങളും ചുവടെ ചേർക്കുന്നു..
ഒക്ടോബർ 15, ചൊവ്വ - IT ക്വിസ്
IT മേളയിലെ ക്വിസ് മത്സരം ഒക്ടോബർ 15, ചൊവ്വാഴ്ച്ച, ഈരാറ്റുപേട്ട MGHSS-ൽ നടത്തും.
സമയക്രമം : UP - 10 am, HS - 12 pm, HSS - 2 pm
ഒക്ടോബർ 16, ബുധൻ - രജിസ്ട്രേഷൻ
മേളകളുടെ രജിസ്ട്രേഷൻ ഒക്ടോബർ 16, ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ തീക്കോയി സെന്റ് മേരീസ് HSS-ൽ നടക്കും.
രജിസ്ട്രേഷൻ ഫീസ് : UP - 75, HS - 200, HSS - 300. കൂടാതെ, 9, 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന മത്സരാർത്ഥികൾക്ക്, ഒരു കുട്ടിക്ക് 20 രൂപ വീതം ഫീസ് അടക്കുകയും വേണം.
കഴിഞ്ഞ വർഷം ലഭിച്ച എവർറോളിംഗ് ട്രോഫികൾ രജിസ്ട്രേഷൻ സമയത്ത് തിരികെ ഏൽപ്പിക്കേണ്ടതാണ്.
ഒക്ടോബർ 17, വ്യാഴം - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, IT മേള
മേളകളുടെ ഔദ്യോഗിക ഉദ്ഘാടനം, ഒക്ടോബർ 17 വ്യാഴാഴ്ച്ച രാവിലെ 9-ന് തീക്കോയി സെന്റ് മേരീസ് HSS-ൽ നടക്കും. അന്നേ ദിവസം ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും അവിടെവച്ച് നടക്കുന്നതാണ്.
ഗണിതശാസ്ത്രമേളയുടെ ഭാഗമായ ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നിവക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ, ഈ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ സ്ഥാപന മേധാവിയുടെ കത്തുമായി, ഗണിതശാസ്ത്രമേള നടക്കുന്ന ഒക്ടോബർ 17 വ്യാഴാഴ്ച്ച രാവിലെ 9.30-ന് റിപ്പോർട്ട് ചേയ്യേണ്ടതാണ്.
കൂടാതെ, പിറ്റേദിവസം നടക്കുന്ന സാമൂഹ്യശാസ്ത്രമേളയിലെ രണ്ട് ഇനങ്ങൾകൂടി - പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് നിർമ്മാണം (HS, HSS വിഭാഗങ്ങൾക്ക്) - അന്നേ ദിവസം നടത്തും.
IT മേള ഇതേ സമയത്തുതന്നെ (ഒക്ടോബർ 17, വ്യാഴം) ഈരാറ്റുപേട്ട MGHSS-ൽ നടക്കും. (നേരത്തെ, ഒക്ടോബർ 21, 22 തീയതികളിൽ നടക്കും എന്നാണ് അറിയിച്ചിരുന്നത്. മാറ്റം ശ്രദ്ധിക്കുക..)
IT മേളയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും, ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് അന്നേദിവസം രാവിലെ 8.30-ന് MGHSS-ൽ എത്തിക്കണം. എല്ലാ മത്സരങ്ങളും കഴിഞ്ഞതിനു ശേഷമേ ലാപ്ടോപ്പ് തിരികെ ലഭിക്കൂ. ലാപ്ടോപ്പ്, ബാഗ്, ചാർജർ, മൗസ് എന്നിവയിൽ സ്കൂൾ കോഡ്, ലാപ്ടോപ്പ് നമ്പർ എന്നിവ മായാത്ത രീതിയിൽ രേഖപ്പെടുത്തേണ്ടതാണ്.
ഒക്ടോബർ 18, വെള്ളി
ഒക്ടോബർ 18, വെള്ളിയാഴ്ച്ച സാമൂഹ്യശാസ്ത്രമേള തീക്കോയി സെന്റ് മേരീസ് എല്‍.പി. സ്കൂളിലും പ്രവൃത്തി പരിചയമേള തീക്കോയി സെന്റ് മേരീസ് HSS-ലും നടക്കും.
മേളയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടേണ്ടതുണ്ട്. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക. തെർമോക്കോൾ പരമാവധി ഒഴിവാക്കുക. മത്സരത്തിനായി കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും തിരികെ കൊണ്ടു പോകുവാനും എല്ലാ മത്സരാർത്ഥികളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണം.
No comments:
Post a Comment