Sunday, November 24, 2019

സ്ക്രീന്‍ എന്ന ലഹരി.. - സ്ക്രീന്‍ അഡിക്ഷനും പരിഹാര മാര്‍ഗ്ഗങ്ങളും..

        ദീപിക ദിനപ്പത്രത്തില്‍, നവംബര്‍ 8 മുതല്‍ 13 വരെ, റിച്ചാര്‍ഡ് ജോസഫ് എഴുതിയ ഒരു ലേഖന പരമ്പര വന്നിരുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍-ഇന്റര്‍നെറ്റ് സ്ക്രീന്‍ അഡിക്ഷനെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ഈ പരമ്പര കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നിര്‍ബന്ധമായും വായിച്ചു മനസിലാക്കേണ്ട ഒന്നാണ്. ആറു ലേഖനങ്ങളും ഇവിടെ നല്‍കുന്നു. വായിക്കുവാന്‍ സമയക്കുറവുള്ളവര്‍ സേവ് ചെയ്ത് പിന്നീട് വായിക്കുക.. ചില അറിവുകള്‍ക്കപ്പുറം തിരിച്ചറിവുകളായി മാറേണ്ട കാര്യങ്ങളാണ് ഇവ.. റിച്ചാര്‍ഡ് ജോസഫിനും ദീപികയ്ക്കും അഭിനന്ദനങ്ങള്‍..
(JPG ഫയലുകളാണ് ആദ്യം നല്‍കിയിരിക്കുന്നത്. ക്ലിക്ക് ചെയ്ത് വലുതായി കാണാം. PDF ലഭിക്കുവാനുള്ള ഔദ്യോഗിക ലിങ്ക് അവസാനം നല്‍കിയിട്ടുണ്ട്.)
 



PDF കോപ്പി ലഭിക്കാന്‍, ദീപിക E-പേപ്പറിലേക്കുള്ള ലിങ്ക് ചുവടെ..










Friday, November 1, 2019

പൂഞ്ഞാർ സെന്റ് ആന്റണീസിൽ നിറപ്പകിട്ടാർന്ന കേരളപ്പിറവി ആഘോഷം നടന്നു..


     സ്കൂളിലെ ചാവറ ഹാളിൽ നടന്ന കേരളപ്പിറവി ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ എം.സി. വർക്കി, എം.പി.ടി.എ. പ്രസിഡൻറ് ശ്രീമതി ആഷ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസ് ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിൻ കുരുവിള നന്ദിയും പറഞ്ഞു.
      തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടന്ന, USS ഗിഫ്റ്റഡ് കുട്ടികളുടെ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച റോസ്മി രാജൻ, എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ച അലിയാ ജോസഫ്, അമൃത രാജേഷ് എന്നീ കൊച്ചു മിടുക്കികളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നൃത്തം, നാടൻ പാട്ടുകൾ, പ്രസംഗം, തിരുവാതിര, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കേരളത്തിന്റെ സംസ്കാരവും ചരിത്രവും തനിമയും വർണ്ണിക്കുന്നവയായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും സമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.