Friday, November 1, 2019

പൂഞ്ഞാർ സെന്റ് ആന്റണീസിൽ നിറപ്പകിട്ടാർന്ന കേരളപ്പിറവി ആഘോഷം നടന്നു..


     സ്കൂളിലെ ചാവറ ഹാളിൽ നടന്ന കേരളപ്പിറവി ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ എം.സി. വർക്കി, എം.പി.ടി.എ. പ്രസിഡൻറ് ശ്രീമതി ആഷ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസ് ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിൻ കുരുവിള നന്ദിയും പറഞ്ഞു.
      തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടന്ന, USS ഗിഫ്റ്റഡ് കുട്ടികളുടെ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച റോസ്മി രാജൻ, എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ച അലിയാ ജോസഫ്, അമൃത രാജേഷ് എന്നീ കൊച്ചു മിടുക്കികളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നൃത്തം, നാടൻ പാട്ടുകൾ, പ്രസംഗം, തിരുവാതിര, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കേരളത്തിന്റെ സംസ്കാരവും ചരിത്രവും തനിമയും വർണ്ണിക്കുന്നവയായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും സമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

 
 

 
 
 

 
 
 

 
 
 

No comments:

Post a Comment