ഹയർ സെക്കന്ററി പരീക്ഷയിൽ പൂഞ്ഞാർ സെൻ്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 172 ൽ 168 കുട്ടികളും മികച്ച വിജയം നേടി. 97.7 ശതമാനം വിജയം. 23 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ആകെയുള്ള 1200 മാർക്കിൽ 1199 ഉം നേടി വിജിൽ ജോർജ്ജ് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചു. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരയും രക്ഷിതാക്കളയും, സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പ്രിൻസിപ്പൽ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡൻ്റ് വർക്കി മുതിരേന്തിക്കൽ എന്നിവർ അഭിനന്ദിച്ചു.
No comments:
Post a Comment