പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ അധ്യാപകനും സി.എം.ഐ. കോട്ടയം പ്രവിശ്യാംഗവുമായിരുന്ന ഫാ. തോമസ് നമ്പിമഠത്തിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ ആദരാഞ്ജലികള്‍. പാലാ സെന്റ് വിന്‍സെന്റ് ആശ്രമം പ്രിയോരും സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകളുടെ മാനേജരുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹം , 28/04/2013 ഞായറാഴ്ച്ച , ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിര്യാതനായത്. സംസ്ക്കാരം 30/04/2013 ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയ്ക്ക് പാലാ സെന്റ് വിന്‍സെന്റ് ആശ്രമ സെമിത്തേരിയില്‍.
1976-ല്‍ പൗരോഹിത്യം സ്വീകരിച്ച തോമസച്ചന് , കരിക്കാട്ടൂര്‍ സി.സി.എം. , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളുകളില്‍ അധ്യാപകനായും പാലമ്പ്ര അസംപ്ഷന്‍ ഹൈസ്കൂളില്‍ അഞ്ചുവര്‍ഷം പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ചു. ന്യുയോര്‍ക്കില്‍ മൂന്നുവര്‍ഷം വൈദിക ശുശ്രൂഷ നടത്തിയ അദ്ദേഹം പിന്നീട് കുര്യനാട് ആശ്രമം പ്രിയോരായും തുടര്‍ന്ന് 2002 മുതല്‍ 2005 വരെ സി.എം.ഐ. കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യാളായും കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദരാഞ്ജലികള്‍..........
ReplyDelete