Tuesday, May 28, 2013

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ നടന്നു..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളുടെ മികച്ച വിജയത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പ്രത്യേക പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അര്‍ദ്ധദിന സെമിനാര്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. 
 മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതില്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  അദ്ദേഹം വിശദമായി സംസാരിച്ചു.
            തുടര്‍ന്ന് , പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ കുട്ടികള്‍ മാനസികമായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. ക്ലാസ് നയിച്ചു. അദ്ധ്യാപകരായ റോയ് ജോസഫ് , പി.ഡി. ബേബി തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

Monday, May 27, 2013

CBSE Results 2013


CBSE പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ് ഫലം മെയ് 27, തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും. രണ്ട് റിസല്‍ട്ടുകള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക..

Saturday, May 25, 2013

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ പ്രവേശനം..


            
IHRD-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2013-14 അദ്ധ്യയന വര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ ആറു വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് , ഫോണ്‍ : 04822 209265

Monday, May 20, 2013

റബ്ബര്‍ മേഖലയിലെ മുപ്ലിവണ്ടിനെ നിയന്ത്രിക്കാം ..



             റബര്‍ മേഖലകളിലെ മുപ്ലിവണ്ടിന്റെ ശല്യം അതനുഭവിച്ചിട്ടുള്ളവര്‍ക്കുമാത്രമേ മനസിലാകൂ. ശല്യം രൂക്ഷമാകുന്ന സമയങ്ങളില്‍ വണ്ടിനെപ്പേടിച്ച് ആഴ്ച്ചകളോളം വീട്ടില്‍നിന്ന് മാറിത്താമസിക്കുന്നവര്‍വരെയുണ്ട്. യാദൃശ്ചികമായാണ് ഇതിനേക്കുറിച്ചുള്ള ഒരു ലേഖനം  മാതൃഭൂമി ഓണ്‍ലൈനില്‍ കണ്ടത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് സുവോളജി വകുപ്പിലെ അശ്വതി പി.യും സാബു കെ. തോമസും ചേര്‍ന്ന് തയ്യാറാക്കിയ ഈ ലേഖനം , മുപ്ലിവണ്ട് പ്രശ്നത്തിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. പൂഞ്ഞാറും പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉപകാരപ്രദമെന്നു തോന്നിയ ഈ വിവരങ്ങള്‍ ചുവടെ ഷെയര്‍ ചെയ്തിരിക്കുന്നു.

Thursday, May 16, 2013

ഹയര്‍ സെക്കന്‍ഡറി പ്രവേശനം എളുപ്പമാക്കാം..

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ പ്രോസ്പെക്റ്റസും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമടക്കമുള്ള വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

പൂഞ്ഞാര്‍ , ഈരാറ്റുപേട്ട , ഭരണങ്ങാനം പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെയും  അവിടെ ലഭ്യമായ സബ്ജക്റ്റ് കോംബിനേഷനുകളുടെയും പട്ടിക ചുവടെ ചേര്‍ക്കുന്നു..

Friday, May 10, 2013

ലാല്‍ കൃഷ്ണന്‍ പൂഞ്ഞാറിന്റെയും അഭിമാനം...


            
            ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി പൂഞ്ഞാറിനും പ്ലാശനാലിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് പി.എച്ച്. ലാല്‍കൃഷ്ണന്‍. സയന്‍സ് വിഭാഗത്തില്‍ ആകെ മാര്‍ക്കായ 1200-ല്‍ 1200-ഉം നേടിയ ഈ മിടുക്കന്‍ തലപ്പലം പ്ലാശനാല്‍ പുതുക്കരത്താഴെ ഹരിമോഹനന്‍-പുഷ്പ ദമ്പതികളുടെ മകനാണ്.  കോട്ടയം ജില്ലയില്‍ രണ്ടു കുട്ടികള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. പൂഞ്ഞാര്‍ എസ്.എം.വി. സ്കൂള്‍ വിദ്യാര്‍ഥിയായ ഈ മിടുക്കന്‍ സ്കൂള്‍ ശാസ്ത്രമേളയിലും സംസ്കൃത രചനാ മത്സരങ്ങളിലും സംസ്ഥാനതല വിജയികൂടിയാണ്.

Wednesday, May 8, 2013

ഹയര്‍ സെക്കന്‍ഡറി , VHSE പരീക്ഷാ ഫലം ഇന്ന്..


            
            ഈ വര്‍ഷത്തെ  ഹയര്‍ സെക്കന്‍ഡറി , വി.എച്ച്.എസ്.ഇ. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. റിസല്‍ട്ട് ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഉച്ചയ്ക്ക് 12.30-നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ഈ ലിങ്കുകളുപയോഗിച്ച്  പരീക്ഷാ ഫലം അറിയാവുന്നതാണ്. 


  




പൂഞ്ഞാര്‍ - ഈരാറ്റുപേട്ട - ഭരണങ്ങാനം - പാലാ - കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറികളുടെ സ്കൂള്‍ കോഡുകള്‍ ചുവടെ ചേര്‍ക്കുന്നു.

St Antony's HSS Poonjar (5087)
SMV HSS Poonjar (5040)
St Mary's HSS Teekoy (5044)
St George HSS Aruvithura (5086)
MG HSS Erattupetta (5031)
Govt. HSS Erattupetta (5001)
 AM HSS Kalaketty (5084)
St Antony's HSS Plasanal (5041)
CMS HSS Melukavu (5045)
St Mary's HSS Bharananganam (5043)
St Thomas HSS Pala (5054)
St Marys HSS Pala (5081)
Govt HSS Pala (5006)
St Dominics HSS Kanjirappally (5062)
JJ Murphy Memorial HSS Yendayar (5046)
St Thomas HSS Erumely (5085)
NSS HSS Kidangoor (5072)
St Marys HSS Kidangoor (5079)
St Augustines HSS Ramapuram (5075)
St Annes HSS Kuryanadu (5082)
CCM HSS Karikkattoor (5074)


Sunday, May 5, 2013

ഹ്രസ്വചിത്രം 'ടൂര്‍' - ദൃശ്യാ സ്പെഷ്യല്‍ ന്യൂസ്..

               പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച ടൂര്‍ എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ച് ദൃശ്യാ ചാനലില്‍ ദൃശ്യാ സ്പെഷ്യലായി വന്ന ന്യൂസ് ചുവടെ നല്‍കുന്നു.