പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളുടെ മികച്ച വിജയത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പ്രത്യേക പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അര്‍ദ്ധദിന സെമിനാര്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതില്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
തുടര്‍ന്ന് , പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ കുട്ടികള്‍ മാനസികമായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. ക്ലാസ് നയിച്ചു. അദ്ധ്യാപകരായ റോയ് ജോസഫ് , പി.ഡി. ബേബി തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

a good initiative.In this age of technology,many people involve in criminal activties,not knowing that they will be caught very easily.Prevention is better than cure.
ReplyDelete