രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ആത്മാര്‍ത്ഥ സേവനം കാഴ്ച്ചവച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ അഡ്വ. ടി.വി. എബ്രാഹം കൈപ്പന്‍പ്ലാക്കല്‍ ഇനി ഓര്‍മ്മകളിലൂടെയും അദ്ദേഹം സമൂഹത്തിന് നല്‍കിയ സേവനങ്ങളിലൂടെയും അനുസ്മരിക്കപ്പെടും. കരള്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, ന്യമോണിയകൂടി ബാധിച്ചതോടെ, ജൂണ്‍ 12-ന് പുലര്‍ച്ചെ രണ്ടിന് അന്തരിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമായിരുന്നു. PSC അംഗമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും രോഗബാധമൂലം ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായിരുന്ന അദ്ദേഹം ജില്ലാ കൗണ്‍സില്‍ പ്രസിഡന്റുമാരുടെ ചേംബറിന്റെ സംസ്ഥാന സെക്രട്ടറി, ജില്ലാ വികസനസമിതിയംഗം, KTDC ഡയറക്ടര്‍, KSIDC ഡയറക്ടര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ റബര്‍ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള പദവികള്‍ വഹിച്ചുവരുകയായിരുന്നു. 2001-ലും 2006-ലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു മത്സരിച്ചിട്ടുണ്ട്.
No comments:
Post a Comment