"പ്ലാവിനെക്കുറിച്ച് നമുക്കറിയാത്ത പലതും പറഞ്ഞുതരാനും ആ വൃക്ഷത്തെ സ്നേഹിക്കുവാനും അതിന്റെ പ്രജനനം വിപുലമാക്കുവാനും അതെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശേഖരിച്ച് ലോകത്തിന് നല്കുവാനുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്.." പ്ലാവ് ജയന് എന്ന കെ.ആര്. ജയനെക്കുറിച്ച് സുഗതകുമാരി കുറിച്ച വാക്കുകളാണിത്. അടുത്തറിയുമ്പോള്‍ ഈ വാക്കുകളില്‍ ഒട്ടും അതിശയോക്തിയില്ല എന്നു മനസിലാകും.
1965-ല്‍ തൃശൂര്‍ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച്, ചെറുപ്രായത്തില്‍തന്നെ പ്ലാവുകളെ സ്നേഹിച്ചു തുടങ്ങിയ ഈ വ്യക്തി, പതിനായിരക്കണക്കിന് പ്ലാവിന് തൈകളാണ് പുറമ്പോക്ക് ഭൂമികളിലും വഴിയോരങ്ങളിലും സ്വകാര്യ ഭൂമികളിലുമൊക്കെയായി ഇതുവരെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നിരവധി അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

2001-ലും 2010-ലും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്ക്കാരം, ദില്ലി ആസ്ഥാനമാക്കിയുള്ള എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന്റെ 'Hall of Fame Award', കേരള റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സിന്റെ 'സഹൃദയ അവാര്‍ഡ് 2011' തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
ഇപ്പോള്‍ ഭാരതപ്പുഴയുടെ തീരത്തായി ഒന്പതേക്കര് സ്ഥലത്ത് 'പ്ലാവ് ഗ്രാമം' സൃഷ്ടിക്കുന്ന തിരക്കിനിടയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റ് ' ഉദ്ഘാടനം ചെയ്യുവാനായി പ്ലാവ് ജയന് എത്തിച്ചേര്‍ന്നത്.

ഈ വേറിട്ട വ്യക്തിത്വം ഞങ്ങളുമായി പങ്കിട്ട പ്ലാവു വിശേഷങ്ങളിലെ ചില പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കൂടാതെ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ നീതു ടോമി, അഭിരാമി പി.ബി. എന്നിവര്‍ അദ്ദേഹവുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങളും നല്‍കിയിട്ടുണ്ട്. വീഡിയോ, പ്രത്യേക മൈക്ക് സൗകര്യമില്ലാത്ത സാധാരണ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തമാകുവാന്‍ ശബ്ദം കൂട്ടുകയോ ഹെഡ്സെറ്റ് ഉപയോഗിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.