ആധാര്‍ കാര്‍ഡ് ലഭിക്കുവാനായി ഫോട്ടോ എടുക്കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഏറെയുണ്ട്. രജിസ്ട്രേഷന്‍ സമയത്തു ലഭിച്ച സ്ലിപ്പ് കൈവശമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഇ-ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. പക്ഷേ രജിസ്ട്രേഷന്‍ സമയത്ത് ചില കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് നല്‍കിയിരുന്നില്ല. നല്‍കിയിരുന്നതില്‍തന്നെ ചില സ്ലിപ്പുകള്‍ അവ്യക്തവുമായിരുന്നു. ലഭിച്ച സ്ലിപ്പ് നഷ്ടപ്പെട്ടുപോയവരുമുണ്ട്. ഈ കാരണങ്ങളാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ അതിന് അവസരമുണ്ട്.
അക്ഷയാ കേന്ദ്രങ്ങളില്‍ ഈ മാസം ഒന്നു മുതല്‍ പതിനഞ്ചുവരെ തീയതികളില്‍ സ്ലിപ്പ് ഇല്ലാതെയും ആധാര്‍ കാര്‍ഡ് നമ്പര്‍ മനസിലാക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. ഇതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്.
(1) വ്യക്തിയുടെ പേര്
(3) പിന്‍കോഡ്
(4) ജനനത്തീയതി
ഈ വിവരങ്ങളുമായി അടുത്തുള്ള അക്ഷയാ കേന്ദ്രത്തിലെത്തിയാല്‍ ആധാര്‍ കാര്‍ഡിന്റെ നമ്പറും ഇരുപത്തിയെട്ട് അക്കമുള്ള എന്‍റോള്‍മെന്റ് നമ്പറും ലഭിക്കും. ആധാര്‍ കാര്‍ഡ് പ്രിന്റ് എടുക്കണമെങ്കില്‍ , ഇതിലെ ഇരുപത്തിയെട്ട് അക്ക എന്‍റോള്‍മെന്റ് നമ്പരുപയോഗിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഇവിടെയും സംഭവിക്കാം. എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കിയില്ലെങ്കില്‍ Invalid Input Value എന്ന മെസേജ് വരുകയും നമ്മുടെ ശ്രമം പരാജയമാകുകയും ചെയ്യും. പേരിന്റെ ഇനിഷ്യലും സ്പെല്ലിംഗും അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായിരിക്കണം. മറ്റൊരു പ്രശ്നം സംഭവിക്കാവുന്നത്, നാം കൃത്യമായാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കിലും ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് ഈ കാര്യങ്ങള്‍ കംപ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയ വ്യക്തിയുടെ അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ Invalid Input Value എന്ന സന്ദേശത്തോടെ നമ്മുടെ ശ്രമം പരാജയമാകും എന്നതാണ്.
ഏതായാലും സ്ലിപ്പില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നവരില്‍ നല്ലൊരു വിഭാഗത്തിന് ഈ രണ്ടാഴ്ച്ചകൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വളരെ പ്രധാനപ്പെട്ട വിവരമായതിനാല്‍ സാധിക്കുന്നത്ര ആളുകളുമായി ഈ വിവരം ഷെയര്‍ ചെയ്യുമല്ലോ..

(എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കണം)
(2) വീട്ടുപേര്(3) പിന്‍കോഡ്

Very helpful to the common people. It's always good to share information with others so that unnecessary trips and delays can be avoided.
ReplyDelete