'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശനം, ഈരാറ്റുപേട്ട എ.ഇ.ഒ. ശ്രീ. ടി.വി.ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു. |
പൂഞ്ഞാര്‍: പ്രകൃതിയുടെ
വിവിധ സ്പന്ദനങ്ങള്‍
പ്രദര്‍ശിപ്പിച്ചുകൊണ്ട്
ഒരുകൂട്ടം കുരുന്നുകള്‍
ശാസ്ത്രോത്സവത്തെ
ഹരിതോത്സവമാക്കിമാറ്റി.
പൂഞ്ഞാര്‍
സെന്റ് ആന്റണീസ് ഹയര്‍
സെക്കന്‍ഡറി സ്കൂളില്‍ നടന്ന
ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ
പ്രധാന വേദിയുടെ സമീപമാണ്
കുട്ടികള്‍ ഹരിതക്കൂടാരം
തീര്‍ത്തത്.
സ്കൂളിലെ
അന്റോണിയന്‍ ക്ലബിന്റെ ഗ്രീന്‍
ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ
ഭാഗമായി,
പരിസ്ഥിതി
സംഘടനയായ ശ്രദ്ധയുടെ
പിന്തുണയോടെയാണ് പ്രദര്‍ശനം
സംഘടിപ്പിച്ചത്.
ഗവ. ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജ്ജ് പ്രദര്‍ശനം കാണാനെത്തിയപ്പോള്‍.. |
പ്രകൃതിയുടെ
വിവിധ ഭാവങ്ങള്‍ കാണിയ്ക്കുന്ന
നൂറില്‍പ്പരം പോസ്റ്ററുകളാണ്
പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
മനുഷ്യന്റെ
അശാസ്ത്രീയവും ക്രൂരവുമായ
ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന
ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന
ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
പ്ലാസ്റ്റിക്ക്
മാലിന്യങ്ങളും വനനശീകരണവും
പ്രകൃതിയെ എങ്ങിനെ ദോഷകരമായി
ബാധിയ്ക്കുമെന്നതിന്റെ
നേര്‍ക്കാഴ്ച്ചകളായിരുന്നു
ഈ ചിത്രങ്ങള്‍.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശന ഹാളില്‍നിന്ന്... |
'ഇലയറിവ്
'
പ്രദര്‍ശനമായിരുന്നു
സ്റ്റാളിലെ ഏറെ ശ്രദ്ധേയമായ
മറ്റൊരു ഭാഗം.
നമ്മുടെ
വീട്ടുപരിസരങ്ങളില്‍ ആരാലും
ശ്രദ്ധിക്കപ്പെടാതെ വളരുന്നതും
എന്നാല്‍ ഭക്ഷ്യയോഗ്യവുമായ
വിവിധ ഇലച്ചെടികളെ പരിചയപ്പെടുത്തുന്ന
ഈ പോസ്റ്ററുകള്‍ പുതുമനിറഞ്ഞതും
വിജ്ഞാനപ്രദവുമായിരുന്നു.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' കാണുവാനായി ശ്രീ. ആന്റോ ആന്റണി എം.പി. എത്തിയപ്പോള്‍.. |
'ദി
ബീറ്റ്സ് ഓഫ് നേച്ചര്‍'
എന്ന
പേര് സൂചിപ്പിക്കുന്നതുപോലെ
പ്രകൃതിയുടെ ഹൃദയമിടിപ്പുകള്‍
വ്യക്തമാക്കുന്നതായിരുന്നു
പ്രദര്‍ശന സ്റ്റാളിലെ ഓരോ
ചിത്രങ്ങളും.
ഗവ. ചിഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ആന്റോ
ആന്റണി എം.
പി. തുടങ്ങിയവരുള്‍പ്പെടെ
നൂറുകണക്കിനാളുകള്‍ സ്റ്റാള്‍
സന്ദര്‍ശിക്കുകയും ഇതിനു
നേതൃത്വം നല്‍കിയ അന്റോണിയന്‍
ക്ലബ് അംഗങ്ങളായ കുരുന്നുകളെ
അഭിനന്ദിയ്ക്കുകയും ചെയ്തു.