2013 ഒക്ടോബര്‍ 23, 24 (ബുധന്‍, വ്യാഴം) തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ചുനടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ശാസ്ത്രോത്സവ വെബ്സൈറ്റില്‍ പ്രവേശിക്കുവാന്‍ ഓരോ സ്കൂളും തങ്ങളുടെ സ്കൂള്‍ കോഡ് യൂസര്‍ നെയിമും പാസ് വേര്‍ഡുമായി നല്‍കുക. അതിനുശേഷം ആദ്യംതന്നെ പുതിയ പാസ് വേര്‍ഡ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
ശാസ്ത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 17, വ്യാഴാഴ്ച്ച, 5 pm-ന് അവസാനിക്കും. ഉപജില്ലയിലെ എല്ലാ സ്കൂളുകളും ഈ തീയതിയ്ക്കുമുന്‍പായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
23/10/2013, ബുധനാഴ്ച്ച ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മേളകളും 24/10/2013, വ്യാഴാഴ്ച്ച സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളുമാണ് നടക്കുക. മേളയുടെ വിജയകരമായ നടത്തിപ്പിനായി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് ചൂണ്ടിയാനിപ്പുറം അദ്ധ്യക്ഷനായുള്ള സ്വാഗതസംഘം രൂപീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശാസ്ത്രോത്സവത്തിന്റെ വിശദവിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന Sasthrolsavam 2013 എന്ന പേജ് സന്ദര്‍ശിക്കുക..

No comments:
Post a Comment