വാഗമണ്ണില്‍ , കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014, മാര്‍ച്ച് 2-ന് സമാപിക്കും. അഡ്വഞ്ചര്‍ സ്പേര്‍ട്സിനങ്ങളില്‍ പാരാഗ്ലൈഡിംഗാണ് ഏറ്റവും ആകര്‍ഷണീയം. വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള അരമണിക്കൂര്‍ പാരാഗ്ലൈഡിംഗിന് 2000 രുപയാണ് ഫീസ്. സമുദ്രനിരപ്പില്‍നിന്ന് 1050 മീറ്റര്‍ ഉയരത്തിലുള്ള വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍നിന്ന് ആരംഭിക്കുന്ന ഗ്ലൈഡിംഗ് മുണ്ടക്കയത്തിനു സമീപം ഏന്തയാര്‍ ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അവസാനിക്കും.
മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംമ്പിംഗ്, ഓഫ് റോഡ് ജീപ്പ് റാലി തുടങ്ങിയവ പൂര്‍ത്തിയായിക്കഴിഞ്ഞു. അവയുടെ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് - അഡ്വ. ഷോണ്‍ ജോര്‍ജ്ജ് (കേരള യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍)
നല്ല പരസ്യങ്ങൾ വഴി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുക .ഇത്തരം സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഇവിടെയുണ്ട് .
ReplyDeleteTHANKS
ReplyDelete