തീക്കോയി : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം നവംബര്‍ 16, 17, 18 തീയതികളില്‍ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉപജില്ലയിലെ എഴുപതില്‍പരം സ്കൂളുകളില്‍നിന്നായി 2500-ലധികം കൂരുന്നുകള്‍ ഏഴു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
നവംബര്‍ 16, തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിന് മേളയ്ക്കു തുടക്കംകുറിച്ചുകൊണ്ടുള്ള പതാക ഉയര്‍ത്തല്‍ നടക്കും. 17-ന് രാവിലെ 9.30-ന് ചേരുന്ന സമ്മേളനം പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സീസ് ജേക്കബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ജെ.മാത്യു, അഡ്വ. വി.ജെ. ജോസ്, ഫാ.ജോസഫ് മുതിരക്കാലായില്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

കലോത്സവ വിജയത്തിനായി 151 അംഗ സ്വാഗതസംഘം വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മേള 19-ന് വൈകിട്ട് സമാപിക്കും. കലോത്സവ മത്സര ഫലങ്ങള്‍ക്കും മറ്റ് വിശദവിവരങ്ങള്‍ക്കുമായി മുകളില്‍കാണുന്ന 'കലോത്സവം' പേജ് സന്ദര്‍ശിക്കുക..
No comments:
Post a Comment