Monday, November 13, 2017

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 2017

ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ 
റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക.. 
(റിസല്‍ട്ടുകള്‍ പൂര്‍ണ്ണമായി പ്രസിദ്ധീകിച്ചിരിക്കുന്നു.)

School wise Point - Click Here


കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു..
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍  സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട്  6 മണിക്ക് സമ്മേളനം ആരംഭിക്കും.

Thursday, November 9, 2017

'കാഴ്ച' സമ്മാനിച്ച കാഴ്ച്ചപ്പാടുകള്‍..

   കേരള ചലച്ചിത്ര അക്കാദമിയും സീമാറ്റും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് കേരളത്തിലെ സ്കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്‍പ്പശാലയായ 'കാഴ്ച'യില്‍ പങ്കെടുത്ത കോട്ടയം ജില്ലയിലെ ഏക അധ്യാപകന്‍ എന്ന അഭിമാനത്തോടെ പറയട്ടെ.. സിനിമയോടുള്ള എന്റെ കാഴ്ച്ചപ്പാടുകളെതന്നെ മാറ്റിക്കളഞ്ഞു ഈ 'കാഴ്ച'..
      പ്രശസ്ത സംവിധായകനും ചലച്ചിത്രഅക്കാദമി ചെയര്‍മാനുമായ ശ്രീ. കമല്‍, പിറവി, ദയ, വാസ്തുഹാര, ഒരു ചെറുപുഞ്ചിരി, ട്രെയിന്‍ ടു പാക്കിസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ദൃശ്യത്തിന്റെ വിവിധ തലങ്ങള്‍ ലോകത്തിനു സമ്മാനിച്ച പ്രശസ്ത ക്യാമറാമാന്‍ ശ്രീ. സണ്ണി ജോസഫ്, അഗ്നിസാക്ഷി, ദയ, ജനനി, മഴ, ഒരു ചെറുപുഞ്ചിരി, മേഘമല്‍ഹാര്‍, കൈയൊപ്പ്, വിലാപങ്ങള്‍പ്പുറം, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായി മാറിയ ശ്രീമതി. ബീനാ പോള്‍, സീനിയര്‍ ജേര്‍ണലിസ്റ്റും സിനിമാ നിരൂപകനും ചലച്ചിത്ര പ്രവര്‍ത്തകനും പ്രേജിയുടെ മകനുമായ ശ്രീ. നീലന്‍, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും മലയാളത്തിലെ ആദ്യ സിനിമാ ചരിത്ര ഗ്രന്ഥകര്‍ത്താവും സംവിധായകനുമായ ശ്രീ. വിജയകൃഷ്ണന്‍, അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡു ജേതാക്കളും എഴുത്തുകാരും നിരൂപകരും മാധ്യമ പ്രവര്‍ത്തകരുമായ ഡോ.സി.എസ്. വെങ്കിടേശ്വരന്‍, ഡോ. ആര്‍.ചന്ദ്രശേഖര്‍, ഡോ. ജി.ആര്‍.സന്തോഷ് കുമാര്‍, ശ്രീ. ജി.പി. രാമചന്ദ്രന്‍, ശ്രീമതി. മീന റ്റി. പിള്ള, ശ്രീ. വി.കെ. ജോസഫ് തുടങ്ങിയവര്‍ പങ്കുവച്ച അനുഭവങ്ങളും പകര്‍ന്നുതന്ന പുതിയ അറിവുകളും ദര്‍ശനങ്ങളും ഏറെ വിലപ്പെട്ടതായിരുന്നു.
      പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. കെ.വി. മോഹന്‍കുമാര്‍ IAS-ന്റെ പ്രത്യേക താത്പ്പര്യത്തില്‍ നടന്ന ഈ ത്രിദിന ശില്‍പ്പശാല ഇത്ര ഹൃദ്യവും ഉപകാരപ്രദവുമായതില്‍ അദ്ദേഹത്തോടും സീമാറ്റ് ഡയറക്ടര്‍ ഡോ.എം.. ലാലിനോടും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയോടും വിദ്യാരംഗം കലാ സാഹിത്യവേദി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി.അലി ഇക്ബാല്‍ സാറിനോടും ക്യാമ്പ് ഡയറക്ടര്‍ വി.എസ്. ബിന്ദു ടീച്ചറിനോടും ആദ്യംതന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ.
      കാഴ്ചയില്‍നിന്നു ലഭിച്ച ചില അറിവുകള്‍ ചുവടെ പങ്കുവക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന ക്ലാസുകളില്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ വിശേഷങ്ങള്‍ ഏതാനും വാചകങ്ങളിലൊതുക്കുന്നത് അസാധ്യമെങ്കിലും സിനിമയില്‍ താത്പ്പര്യമുള്ള അധ്യാപകര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഉപകാരപ്രദമാകുമെന്ന് കരുതി ആ സാഹസത്തിന് മുതിരുകയാണ്.

Wednesday, November 8, 2017

ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്

ഈരാറ്റുപേട്ടയില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ റിസല്‍ട്ടുകള്‍ ലഭ്യമാകുന്ന ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു..


www.schoolsasthrolsavam.in

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ ജില്ല തിരഞ്ഞെടുക്കാന്‍ Select District ബട്ടണ്‍ കാണാം. അവിടെനിന്ന് കോട്ടയം തിരഞ്ഞെടുത്ത് submit ചെയ്യുക. അപ്പോള്‍ കോട്ടയം ജില്ലാ ശാസ്ത്രോത്സവ റിസല്‍ട്ടുള്ള പേജിലേക്ക് എത്തും. അവിടെ Select Fair-ല്‍ ഏത് മേളയുടെ റിസല്‍ട്ടാണ് വേണ്ടതെന്ന് നല്‍കുക. തുടര്‍ന്ന് താഴെ LP, UP, HS, HSS തിരിച്ചുള്ള റിസല്‍ട്ട് അതാത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകും.