അറിവുപകര്‍ന്നുതന്ന ഗുരുഭൂതരെ ഏറെക്കാലത്തിനുശേഷം കാണുവാന്‍ സാധിച്ച ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങളും വര്‍ഷങ്ങള്‍ക്കുശേഷം പഴയ ശിഷ്യഗണങ്ങളെ കണ്ട ഗുരുഭൂതരുടെ വാത്സല്യഭാവങ്ങളും ധന്യമാക്കിയ നിമിഷങ്ങളായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍നടന്ന പൂര്‍വ്വാധ്യാപക-വിദ്യാര്‍ഥി സമ്മേളനം. തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിന് രൂപഭാവങ്ങളില്‍വന്ന പുതിയ മാറ്റങ്ങളും പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ വന്നിരിക്കുന്ന സംസ്ഥാനതല മികവും ഏവരേയും സന്തോഷിപ്പിച്ചു. പഴയ ക്ലാസ് മുറികള്‍ കാണുവാന്‍ പള്ളിയോടു ചേര്‍ന്നുള്ള പഴയ സ്കൂള്‍കെട്ടിടത്തിലേക്ക് പോയവരും,പെണ്‍കുട്ടികള്‍ക്കുമാത്രമായുണ്ടായിരുന്ന സ്കൂള്‍ കെട്ടിടം (ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗം) കാണാന്‍ സാധിക്കാത്തതില്‍ പരിഭവം പറഞ്ഞവരും നിരവധി. വരുമെന്ന് പറഞ്ഞിരുന്ന സഹപാഠികളില്‍ പലരും എത്തിയില്ലെങ്കിലും ഇത്രയും അധ്യാപകരേയും കൂട്ടുകാരെയും കാണാന്‍ സാധിച്ചതിലും പഠിച്ച സ്കൂളില്‍ വീണ്ടുമൊരിക്കല്‍കൂടി എത്തുവാന്‍ സാധിച്ചതിലുമുള്ള ആഹ്ലാദം ഇവര്‍ പങ്കുവച്ചു.
സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം, എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മുന്‍ വികാരി ജനറാള്‍ റവ. ഫാ. ഫിലിപ്പ് ഞരളക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അനുഗ്രഹപ്രഭാഷണം നടത്തി. എല്‍.പി. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു ചീരാംകുഴി സി.എം.ഐ., മിനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ശ്രീ. കെ.എഫ്.കുര്യന്‍, പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ശ്രീമതി. നിര്‍മ്മല മോഹനന്‍, പി.റ്റി.എ, പ്രസിഡന്റുമാരായ ശ്രീ. ഡെന്നി പുല്ലാട്ട്, ശ്രീ. ജെയ്സണ്‍ അരീപ്ലാക്കല്‍, അധ്യാപകരായ ശ്രീ. ബൈജു ജേക്കബ്, ശ്രീമതി. ഷൈനി മാത്യു, പൂര്‍വ്വാധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപകനായ ശ്രീ. എ.വി. ജോര്‍ജ്ജ്, മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ഥി ശ്രീ. പാപ്പച്ചന്‍ കല്ലാറ്റ് എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. എല്‍.പി. സ്കൂളിലെ അദ്ധ്യാപകരും പൂര്‍വ്വാധ്യാപകരുംചേര്‍ന്ന് ജൂബിലി ഗാനം ആലപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
No comments:
Post a Comment