Thursday, January 24, 2019

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ടോണി തോമസ്, ജോബിന്‍ കുരുവിള, ഫാ. മാത്യു ജോര്‍ജ്ജ്, ഡെന്നി പുല്ലാട്ട്,  ജോസ് ജോര്‍ജ്ജ്,  തോമസ് മാത്യു പി., എ.ജെ. ജോസഫ്, ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ.,  കെ. രാജേഷ്, മഹേശ്വര്‍ സുദര്‍ശനന്‍, ഷൈനി സന്തോഷ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍,  ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., നിര്‍മ്മല മോഹനന്‍,     ഡെയ്സമ്മ ജോസഫ്, നെല്‍ബി തോമസ് തുടങ്ങിയവര്‍ സമീപം.
      പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തി. അഭിജിത്ത് എ.ബി. മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമര്‍പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ് നിര്‍വ്വഹിച്ചു.

 
      സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ തോമസ് മാത്യു പി., മേരിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും യോഗത്തില്‍ സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ജോസ് ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
      പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍, പി.റ്റി.എ. പ്രസിഡന്റ്  ഡെന്നി പുല്ലാട്ട്, സ്റ്റാഫ് പ്രതിനിധികളായ ഫാ. മാത്യു ജോര്‍ജ്ജ്, ടോണി തോമസ്, ഡെയ്സമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി  ജോബിന്‍ കുരുവിള, സ്കൂള്‍ ലീഡേഴ്സായ മഹേശ്വര്‍ സുദര്‍ശനന്‍, നെല്‍ബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 
      സംസ്ഥാനതലത്തില്‍ വിവിധ മേളകളില്‍ സമ്മാനാര്‍ഹരായവര്‍ക്കും ഉപജില്ലാ-ജില്ലാ തലങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയവര്‍ക്കും പഠനത്തില്‍ മികവുപുലര്‍ത്തിയവര്‍ക്കും പ്രത്യേക പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.  ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉപകരണസംഗീത അരങ്ങേറ്റവും നടന്നു.
സമ്മേളനത്തിന്റെയും കലാപരിപാടികളുടെയും കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ..

Tuesday, January 15, 2019

ദേവസ്യാ സാറിന്റെ സ്മരണയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കുടുംബം..




പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകനായിരുന്ന ദേവസ്യാ ജോസഫ് സാറിന്റെ സ്മരണയ്ക്കായി അഖിലകേരള പ്രസംഗമത്സരവും അനുസ്മരണ സമ്മേളനവും നടന്നു. സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേളനം, പ്രശസ്ത കവിയും ഗാനരചയിതാവും വിക്ടേഴ്സ് ചാനല്‍ ഡയറക്ടറുമായ ശ്രീ. മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.. അദ്ധ്യക്ഷത വഹിച്ചു. ദേവസ്യാ സാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന എന്‍ഡോവ്മെന്റിന്റെ സമര്‍പ്പണം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. നിര്‍മ്മല മോഹനന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ദേവസ്യാ സാറിന്റെ സ്മരണാര്‍ത്ഥം ഹൈസ്കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്ന ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ. മുരുകന്‍ കാട്ടാക്കട നിര്‍വ്വഹിച്ചു. 
പ്രിന്‍സിപ്പല്‍ ശ്രീ. .ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. സോണി തോമസ്, ശ്രീ. ടോം തോമസ് വെട്ടിക്കൊമ്പില്‍, മുണ്ടക്കയം മണ്ഡലം സെക്രട്ടറി അഡ്വ. എന്‍.ജെ. കുര്യാക്കോസ്, ദേവസ്യാ സാറിന്റെ മകള്‍ കുമാരി ഡിയോണവ് ഡി., എം.പി.റ്റി.. പ്രസിഡന്റ് ശ്രീമതി. ആഷാ ജോസ്, പെരിങ്ങാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സോഷ്യല്‍വര്‍ക്ക് അധ്യാപകന്‍ ശ്രീ. ഷൈനോജ്, മുന്‍ അധ്യാപക പ്രതിനിധി ശ്രീമതി. എം.സി. ഏലിക്കുട്ടി, ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രതിനിധി ശ്രീമതി. ഷൈനി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിന്‍ കുരുവിള, ഹൈസ്കൂള്‍ അധ്യാപക പ്രതിനിധി ശ്രീ. ടോണി തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ആല്‍ബിറ്റ കുര്യന്‍, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ബിന്ദുജ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രസംഗമത്സരവും നടന്നു.

കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു..

Friday, January 11, 2019

ദേവസ്യാ ജോസഫ് അനുസ്മരണവും പ്രസംഗ മത്സരവും ജനുവരി പതിനാലിന്..

    ദേവസ്യാ ജോസഫ് അനുസ്മരണവും അഖിലകേരള പ്രസംഗമത്സരവും ജനുവരി പതിനാല്, തിങ്കളാഴ്ച്ച, രാവിലെ പത്തുമുതല്‍ നടക്കും. പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. മുരുകന്‍ കാട്ടാക്കടയുടെ വിശിഷ്ട സാന്നിദ്ധ്യവുമുണ്ടാകും.
        സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകനായിരുന്ന ദേവസ്യാ ജോസഫ് സാറിന്റെ അകാല വേർപാട് ശിഷ്യ - സുഹൃദ് ഗണങ്ങൾക്ക് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. ശിഷ്യഹൃദയങ്ങളിൽ തന്റേതായ സിംഹാസനം സ്ഥാപിച്ച ഈ അധ്യാപക ശ്രേഷ്ഠന്റെ ഓരോ ക്ലാസുകളും ഏറെ ഹൃദ്യവും അനുഭവ വേദ്യവുമായിരുന്നു. അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ നിലാവ് പരത്തുവാൻ കഴിവുള്ള ദേവസ്യാ സാർ, പരിചയപ്പെട്ടവർക്കൊക്കെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. ആ ആത്മബന്ധത്തിന്റെ ആഴമറിഞ്ഞവർക്ക് അതെന്നും പച്ചകെടാത്ത ഒരോർമ്മയാണ്.
          കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽനിന്ന് SSLC പഠിച്ചിറങ്ങിയ, രാജു എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, കാഞ്ഞിരപ്പള്ളിയുടെ ഈ കർഷക പുത്രൻ , എൺപതുകളിൽ മാന്നാനം കെ.ഇ. കോളേജിന്റെ ചെയർമാനായി, കലാലയ ആഘോഷങ്ങൾക്ക് നിറം പകർന്ന്, ക്യാമ്പസിന്റെ മർമ്മരവും ഉത്സവവുമായിരുന്നു. ഞൊണ്ടിയാമാക്കൽ രാജു സാറിനെ അറിയാത്തവർ കാത്തിരപ്പള്ളി മേഖലയിൽ വിരളമായിരിക്കും.
  സുവർണ്ണ നാവിനാൽ അനുഗ്രഹീതനായ പ്രസംഗകൻ, നാടകകൃത്ത്, സംവിധായകൻ, അഭിനേതാവ്, എഴുത്തുകാരൻ, കഥകളെയും കവിതകളെയും പ്രണയിച്ച ആർദ്രഭാവത്തിന്റെ ഉടമ തുടങ്ങിയ നിലകളിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ദേവസ്യാ സാർ.
     രണ്ടായിരാമാണ്ടിൽ പൂഞ്ഞാർ സെൻറ് ആന്റണീസിൽ ഹയർ സെക്കന്ററി ആരംഭിച്ചതുമുതൽ ഹ്യുമാനിറ്റീസ് വിഭാഗം സോഷ്യൽവർക്ക് അധ്യാപകനായി , തന്റെ കർമ്മ മണ്ഡലം പൂഞ്ഞാറിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. അറിയപ്പെടുന്ന വാഗ്മി, ഗ്രന്ഥകർത്താവ്, കവി, SCERT - യു ടെ സംസ്ഥാന റിസോഴ്സ് പേഴ്സൺ, കൗൺസിലർ, കരിയർ ഗൈഡ് തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചു.
     സാമൂഹിക - രാഷ്ട്രീയ - സാംസ്ക്കാരിക - വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു ദേവസ്യാ ജോസഫ് സാർ. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും നാടിനെത്തന്നെയും ദുഖത്തിലാഴ്ത്തിക്കൊണ്ട്, ഒരായിരം ഓർമ്മകൾ അവശേഷിപ്പിച്ച് അദ്ദേഹം കടന്നു പോയി.. എന്നെന്നേക്കുമായി... 

അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടികളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..